/indian-express-malayalam/media/media_files/2025/08/25/drink-water-2025-08-25-09-24-32.jpg)
Source: Freepik
ശരീര ആരോഗ്യത്തിന് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ കാര്യം വെള്ളം കുടിക്കുക എന്നതാണ്. എന്നാൽ, വെള്ളം കുടിക്കുന്ന രീതിയിൽ ശ്രദ്ധ വേണമെന്ന് നിങ്ങൾക്കറിയാമോ? വളരെ വേഗത്തിൽ കുടിക്കുന്നതു മുതൽ ഭക്ഷണത്തിനിടയിൽ കുടിക്കുന്നതുവരെ, നമ്മളെല്ലാവരും ചില തെറ്റുകൾ ചെയ്യുന്നുണ്ട്.
ആരോഗ്യം മെച്ചപ്പെടുത്താനോ, ശരീര ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യം നേടാനോ, അല്ലെങ്കിൽ ദിവസത്തിൽ കൂടുതൽ ഊർജം നേടാനോ ആഗ്രഹിക്കുന്നുവെങ്കിൽ, വെള്ളം കുടിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണമെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റയാൻ ഫെർണാണ്ടോ അഭിപ്രായപ്പെട്ടു.
Also Read: ‘നെയ്യ് എന്റെ സൂപ്പർഫുഡ്’; 51-ാം വയസിലും ഫിറ്റാണ് മലൈക
1. വളരെ വേഗത്തിൽ വെള്ളം കുടിക്കുക
വെള്ളം വേഗത്തിൽ കുടിക്കാതെ വായിൽ ഏതാണ്ട് 2-3 സെക്കൻഡ് പിടിച്ചുവച്ചശേഷം കുടിക്കുക.
2. വളരെ ചൂടുള്ളതോ വളരെ തണുത്തതോ ആയ വെള്ളം കുടിക്കുക
സാധാരണ താപനിലയിലുള്ള വെള്ളം കുടിക്കുക. ഇങ്ങനെ ചെയ്തില്ലെങ്കിൽ ആദ്യം മുറിയിലെ താപനിലയിലേക്ക് കൊണ്ടുവരാനും പിന്നീട് അത് പ്രോസസ് ചെയ്യാനും ശരീരത്തിന് ഇരട്ടി പരിശ്രമിക്കേണ്ടിവരും.
3. എല്ലാ ഭക്ഷണത്തോടൊപ്പവും വെള്ളം കുടിക്കുക
ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കുന്നത് ഭക്ഷണം ദഹിപ്പിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. വെള്ളം കുടിക്കണമെന്നുണ്ടെങ്കിൽ ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പോ അതിനുശേഷമോ കുടിക്കുക.
Also Read:രാത്രി 7 മണിക്ക് ശേഷം ഭക്ഷണമില്ല; യുവതി കുറച്ചത് 31 കിലോ
4. പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് കുടിക്കുക
ചൂടിൽ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ മൈക്രോപ്ലാസ്റ്റിക് പുറത്തുവിടുന്നു.
വെള്ളം കുടിക്കുമ്പോള്‍ നിവർന്ന് ഇരിക്കണം, ചരിഞ്ഞോ കിടന്നോ കുടിക്കരുത്. ഭക്ഷണത്തിനിടയില്‍ വെള്ളം കുടിക്കുന്ന ശീലമുള്ളവര്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കണം. ഇത് ദഹനവ്യവസ്ഥയെ ബാധിക്കുകയും നെഞ്ചെരിച്ചിലും ആമാശയത്തില്‍ ആസിഡ് രൂപീകരണത്തിനും കാരണമാകുന്നുവെന്ന് ആയുർവേദ വിദഗ്ദ്ധനായ വികാസ് ചൗള പറഞ്ഞു.
Also Read:വൈകിട്ട് ആറരയോടെ അത്താഴം, ഒൻപതരയോടെ ഉറക്കം; 18 വർഷമായി ഒരേ ഭക്ഷണക്രമം പിന്തുടർന്ന് കരീന
“ചെറുചൂടുവെള്ളം അത്യാവശ്യമാണ്, അതേസമയം ഐസ് പോലുള്ള തണുത്ത വെള്ളം ഒഴിവാക്കണം. ആയുർവേദം അനുസരിച്ച്, ഐസ് പോലുള്ള തണുത്ത വെള്ളം ദഹനത്തെ ബാധിക്കുകയും ദഹനവ്യവസ്ഥയിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ചെറുചൂടുവെള്ളം ചർമ്മത്തെ ശുദ്ധീകരിക്കുകയും മുഖക്കുരു നീക്കം ചെയ്യുകയും ചെയ്യുന്നു,'' അദ്ദേഹം പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Also Read: വണ്ണം കുറയ്ക്കാൻ ജിം വേണ്ട, ഡയറ്റ് വേണ്ട; ഈ 2 കാര്യങ്ങൾ മാത്രം ചെയ്താൽ മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.