scorecardresearch

വണ്ണം കുറയ്ക്കാൻ ജിം വേണ്ട, ഡയറ്റ് വേണ്ട; ഈ 2 കാര്യങ്ങൾ മാത്രം ചെയ്താൽ മതി

ഈ 2 ലളിതമായ ശീലങ്ങൾ നിങ്ങൾ സ്ഥിരമായി പിന്തുടരുകയാണെങ്കിൽ, ആരോഗ്യകരമായ ശരീരഭാരം തീർച്ചയായും നിങ്ങളുടെ കൈയെത്തും ദൂരത്ത് ഉണ്ടാകും

ഈ 2 ലളിതമായ ശീലങ്ങൾ നിങ്ങൾ സ്ഥിരമായി പിന്തുടരുകയാണെങ്കിൽ, ആരോഗ്യകരമായ ശരീരഭാരം തീർച്ചയായും നിങ്ങളുടെ കൈയെത്തും ദൂരത്ത് ഉണ്ടാകും

author-image
Health Desk
New Update
health

Source: Freepik

ശരീരഭാരം കുറയ്ക്കാൻ നിരവധി മാർഗങ്ങളുണ്ടെങ്കിലും, അവ ശരിയായി പിന്തുടരുന്നത് ഒരു വെല്ലുവിളിയാണ്. സങ്കീർണ്ണമായ ഭക്ഷണക്രമങ്ങൾ, കഠിനമായ വ്യായാമങ്ങൾ മുതലായവ പലരും പരീക്ഷിച്ചുനോക്കി പരാജയപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ശരീര ഭാരം കുറയ്ക്കാൻ വലിയ കഷ്ടപ്പാടുകൾ വേണ്ടെന്ന് പറയുകയാണ് ഡോ.ശർമ്മിക.

Advertisment

ശരീര ഭാരം കുറയ്ക്കാനായി മണിക്കൂറുകൾ ജിമ്മിൽ ചെലവഴിക്കുകയോ കർശനമായ ഡയറ്റോ ഒന്നും വേണ്ട. ആരോഗ്യകരമായ ജീവിതം എന്നത് 10 നുറുങ്ങുകൾ പിന്തുടരുന്നതല്ല, മറിച്ച് 2 ലളിതമായ നുറുങ്ങുകൾ പിന്തുടരുന്നതാണെന്ന് ഡോ.ശർമ്മിക പറയുന്നു. 

Also Read: ഭക്ഷണത്തിന് മുമ്പ് കാപ്പി കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമോ?

1. വ്യായാമവും വിറ്റാമിൻ ഡിയും

ശരീരഭാരം കുറയ്ക്കാൻ സജീവമായി തുടരുന്നതും ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നതും അത്യാവശ്യമാണ്. ഒരു തെരുവ് നായ കുറച്ച് ഭക്ഷണം മാത്രമേ കഴിക്കൂ, പക്ഷേ നിരന്തരമായ വ്യായാമവും സൂര്യപ്രകാശവും കാരണം അത് മെലിഞ്ഞിരിക്കും. എന്നിരുന്നാലും, വളർത്തുമൃഗത്തിന് ധാരാളം പ്രോട്ടീൻ ലഭിച്ചാലും, വ്യായാമക്കുറവ് കാരണം അതിന്റെ ഭാരം വർധിക്കുമെന്ന് ഏവർ പറഞ്ഞു.

Advertisment

Also Read: ഒരുപിടി പംപ്കിൻ സീഡ് കഴിച്ച് ദിവസം തുടങ്ങൂ, ആരോഗ്യത്തിൽ കാണാം ഈ മാറ്റങ്ങൾ

2. അത്താഴം നേരത്തെ കഴിക്കുക

വൈകുന്നേരം 6 മണിക്ക് മുമ്പ് അത്താഴം കഴിക്കണം. സൂര്യാസ്തമയത്തിനു ശേഷം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. വൈകുന്നേരം 6 മുതൽ രാവിലെ 6 വരെയാണ് ഉപവാസത്തിന് ഏറ്റവും നല്ല സമയം. വൈകുന്നേരം 6 മണിക്ക് ശേഷം ഭക്ഷണം കഴിച്ചാൽ, അത് ഒരു ഡയറ്റ് ആണെങ്കിൽ പോലും, ശരീരഭാരം കുറയുന്നത് സാവധാനത്തിലായിരിക്കുമെന്ന് അവർ പറയുന്നു.

Also Read: രക്തസമ്മർദ്ദം കുറയ്ക്കാം, ഭക്ഷണശീലത്തിൽ ഇവയിലൊന്ന് ഉൾപ്പെടുത്തൂ

അതുകൊണ്ട്, ശരീരഭാരം കുറയ്ക്കുന്നത് ഒരു ജീവിതശൈലി മാറ്റമാണ്. അത് ചില ശീലങ്ങൾ മാറ്റുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഈ 2 ലളിതമായ ശീലങ്ങൾ നിങ്ങൾ സ്ഥിരമായി പിന്തുടരുകയാണെങ്കിൽ, ആരോഗ്യകരമായ ശരീരഭാരം തീർച്ചയായും നിങ്ങളുടെ കൈയെത്തും ദൂരത്ത് ഉണ്ടാകുമെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Also Read: ദിവസവും കറുത്ത ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കാം; അദ്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: