scorecardresearch

ഒരുപിടി പംപ്കിൻ സീഡ് കഴിച്ച് ദിവസം തുടങ്ങൂ, ആരോഗ്യത്തിൽ കാണാം ഈ മാറ്റങ്ങൾ

പംപ്കിൻ സീഡ് ധാരാളം ഗുണങ്ങൾ നൽകുന്നുണ്ടെങ്കിലും, ചില വ്യക്തികൾ ജാഗ്രത പാലിക്കണമെന്ന് മൽഹോത്ര മുന്നറിയിപ്പ് നൽകി

പംപ്കിൻ സീഡ് ധാരാളം ഗുണങ്ങൾ നൽകുന്നുണ്ടെങ്കിലും, ചില വ്യക്തികൾ ജാഗ്രത പാലിക്കണമെന്ന് മൽഹോത്ര മുന്നറിയിപ്പ് നൽകി

author-image
Health Desk
New Update
pumpkin seeds

Source: Freepik

ഒരുപിടി പംപ്കിൻ സീഡ് കഴിച്ച് ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ പംപ്കിൻ സീഡ് ഹൃദയാരോഗ്യം, പ്രതിരോധശേഷി, ദഹനം, ഉറക്കത്തിന്റെ ഗുണനിലവാരം എന്നിങ്ങനെയുള്ള നിരവധി ഗുണങ്ങൾ വാഗ്‌ദാനം ചെയ്യുന്നുവെന്ന് ഡയറ്റീഷ്യൻ കനിക മൽഹോത്ര അഭിപ്രായപ്പെട്ടു.

Advertisment

ഇവയിലെ മഗ്നീഷ്യം രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കുന്നു. സിങ്ക് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും മുറിവ് ഉണക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇവയിലെ ഉയർന്ന അളവിലുള്ള ട്രിപ്റ്റോഫാനും മഗ്നീഷ്യവും വിശ്രമം പ്രോത്സാഹിപ്പിക്കുകയും മെലറ്റോണിൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ മികച്ച ഉറക്കത്തിന് കാരണമാകുമെന്ന് മൽഹോത്ര വ്യക്തമാക്കി.

Also Read: രക്തസമ്മർദ്ദം കുറയ്ക്കാം, ഭക്ഷണശീലത്തിൽ ഇവയിലൊന്ന് ഉൾപ്പെടുത്തൂ

ഈ ഗുണങ്ങൾക്ക് പുറമേ, പംപ്കിൻ സീഡിൽ വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നു. ഇവയിലെ ഉയർന്ന നാരുകൾ ദഹനത്തിന് സഹായിക്കുകയും മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുകയും പതിവായി മലവിസർജനത്തിന് സഹായിക്കുകയും ചെയ്യുന്നു.

Advertisment

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പംപ്കിൻ സീഡ് സഹായിക്കുമെന്ന് മൽഹോത്ര പറഞ്ഞു. ഇവയിലെ ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് പ്രമേഹമോ ഇൻസുലിൻ റെസിസ്റ്റൻസോ ഉള്ളവർക്ക് ഗുണം ചെയ്യുമെന്ന് അവർ വിശദീകരിച്ചു.

Also Read: ദിവസവും കറുത്ത ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കാം; അദ്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ

പംപ്കിൻ സീഡ് കഴിക്കുന്നതുകൊണ്ടുള്ള അപകടസാധ്യതകൾ

പംപ്കിൻ സീഡ് ധാരാളം ഗുണങ്ങൾ നൽകുന്നുണ്ടെങ്കിലും, ചില വ്യക്തികൾ ജാഗ്രത പാലിക്കണമെന്ന് മൽഹോത്ര മുന്നറിയിപ്പ് നൽകി. “അലർജിയുള്ള ആളുകൾ അവ പൂർണ്ണമായും ഒഴിവാക്കണം. കൂടാതെ, രക്തം നേർപ്പിക്കുന്ന മരുന്നുകൾ കഴിക്കുന്ന വ്യക്തികൾ അവരുടെ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം പംപ്കിൻ സീഡ് കഴിക്കുക. കാരണം പംപ്കിൻ സീഡുകൾക്ക് രക്തം നേർപ്പിക്കുന്ന ഗുണങ്ങൾ ഉള്ളതിനാൽ അവ മരുന്നുകളുടെ ആഗിരണം തടസപ്പെടുത്തും. വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ അവയുടെ ഉപഭോഗം പരിമിതപ്പെടുത്തണം. കാരണം പംപ്കിൻ സീഡിൽ ഫോസ്ഫറസ് കൂടുതലാണ്, ഇത് വൃക്ക പ്രശ്നങ്ങൾ കൂടുതൽ വഷളാക്കും.''

Also Read: കോഴിയിറച്ചി കഴിച്ചാൽ മലബന്ധം ഉണ്ടാകില്ല, അതിനൊപ്പം ഇത് കൂടി കഴിക്കൂ

ഉപ്പ് ധാരാളം ചേർത്ത പംപ്കിൻ സീഡ് വലിയ അളവിൽ കഴിക്കരുതെന്നും മൽഹോത്ര ഉപദേശിച്ചു. അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ഉപ്പില്ലാത്തതോ, അസംസ്കൃതമോ, ചെറുതായി വറുത്തതോ ആയ ഒരു ചെറിയ പിടി പംപ്കിൻ സീഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. എപ്പോഴും അവയുടെ അളവ് അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം പംപ്കിൻ സീഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഡയറ്റ് ഇല്ലാതെ 9 കിലോ കുറയ്ക്കാം; ഭക്ഷണശേഷം ഈ ഒരൊറ്റ കാര്യം ചെയ്തോളൂ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: