/indian-express-malayalam/media/media_files/2025/08/23/tarn-kaur-2025-08-23-09-23-09.jpg)
തരൺ കൗർ
ശരീരഭാരം കുറയ്ക്കുകയെന്ന ലക്ഷ്യം നേടാനായി എപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം ഉപേക്ഷിക്കുകയോ ജിമ്മിൽ മണിക്കൂറുകൾ ചെലവഴിക്കുകയോ ചെയ്യണമെന്നില്ല. ചെറിയ ജീവിതശൈലി മാറ്റങ്ങൾ വലിയ രീതിയിൽ ഫലം നൽകും. ഫിറ്റ്നസ് പരിശീലകയായ തരൺ കൗർ ശരീര ഭാരം കുറയ്ക്കാനായി താൻ ദിവസവും പിന്തുടർന്ന 5 വിചിത്രമായ ശീലങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിലൂടെ 31 കിലോ കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും സാധിച്ചുവെന്ന് അവർ വെളിപ്പെടുത്തി.
"എനിക്ക് ഇച്ഛാശക്തി ഇല്ലെന്ന് ഞാൻ എപ്പോഴും കരുതിയിരുന്നു, പക്ഷേ യഥാർത്ഥത്തിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുകയും മാറ്റുകയും ചെയ്യേണ്ടത് എന്റെ ശീലങ്ങളിലും മാനസികാവസ്ഥയിലുമാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും എന്റെ ശരീരത്തെ കൂടുതൽ ശ്രദ്ധിക്കാനും എന്നെ സഹായിച്ച ചില കാര്യങ്ങൾ ഇതാ," തരുൺ എഴുതി.
Also Read: വൈകിട്ട് ആറരയോടെ അത്താഴം, ഒൻപതരയോടെ ഉറക്കം; 18 വർഷമായി ഒരേ ഭക്ഷണക്രമം പിന്തുടർന്ന് കരീന
1. ചെറിയ പ്ലേറ്റ് തിരഞ്ഞെടുക്കുക
താൻ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് എപ്പോഴും കൂടുതലാണെന്ന്
തരുൺ മനസ്സിലാക്കി. പാത്രത്തിൽ ഭക്ഷണം അവശേഷിക്കുന്നത് ഒഴിവാക്കാനായി മുഴുവനും കഴിച്ചു. ഇതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒരു ശീലമായി. ശരീര ഭാരം കുറയ്ക്കാൻ തീരുമാനിച്ചപ്പോൾ വലിയ ഡിന്നർ പ്ലേറ്റിനു പകരം ചെറിയ പ്ലേറ്റിൽ കഴിക്കുന്നത് വയറു നിറയാൻ സഹായിച്ചു.
2. സമ്മർദം കുറയ്ക്കുക
നിയന്ത്രണത്തിന് പകരം, തനിക്ക് എപ്പോൾ വേണമെങ്കിലും ഇഷ്ടമുള്ള ഭക്ഷണം ധാരാളം കഴിക്കാമെന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ചു. ഈ മാനസികാവസ്ഥാ മാറ്റം മനസോടെ ഭക്ഷണം കഴിക്കുന്നത് വളരെ എളുപ്പമാക്കി.
Also Read: വണ്ണം കുറയ്ക്കാൻ ജിം വേണ്ട, ഡയറ്റ് വേണ്ട; ഈ 2 കാര്യങ്ങൾ മാത്രം ചെയ്താൽ മതി
3. വൈകുന്നേരം 7 മണിക്ക് ശേഷം ഭക്ഷണമില്ല
തന്റെ അടുക്കള നേരത്തെ അടച്ചിരുന്നുവെന്ന് തരുൺ പറയുന്നു. അത്താഴത്തിന് ഒരു നിശ്ചിത സമയം നിശ്ചയിച്ചത് രാത്രി ലഘുഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടഞ്ഞു.
4. അത്താഴത്തിന് ശേഷം പല്ല് തേക്കുക
അത്താഴശേഷം പല്ല് തേച്ചപ്പോൾ, അന്നത്തെ ഭക്ഷണം കഴിഞ്ഞുവെന്ന സൂചന അവളുടെ ശരീരത്തിന് ലഭിച്ചു.
5. വെള്ളം കുടിച്ച് ദിവസം തുടങ്ങുക
പലപ്പോഴും ദാഹത്തെ വിശപ്പായി തെറ്റിദ്ധരിച്ചു. ആദ്യം ആവശ്യത്തിന് വെള്ളം കുടിച്ചതിലൂടെ അനാവശ്യമായുള്ള ലഘുഭക്ഷണം ഒഴിവാക്കി.
Also Read: ഭക്ഷണത്തിന് മുമ്പ് കാപ്പി കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമോ?
6. കുറ്റബോധമില്ല
സ്വയം കുറ്റപ്പെടുത്തുന്നത് നിർത്തി. ചിലപ്പോൾ ഞാൻ അമിതമായി ഭക്ഷണം കഴിച്ചാലും കുഴപ്പമില്ലെന്ന് ചിന്തിച്ചു. ഇടയ്ക്ക് വയർ നിറയെ ഭക്ഷണം കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാനുള്ള ലക്ഷ്യത്തെ തടസപ്പെടുത്തില്ല, സ്ഥിരതയാണ് പ്രധാനമെന്ന് മനസിലാക്കി.
7. വലിയ അളവിൽ ഭക്ഷണങ്ങൾ കഴിക്കുക
ഉയർന്ന അളവിൽ, കുറഞ്ഞ കലോറിയിൽ, പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിച്ചു. ഇത് കൂടുതൽ നേരം വയർ നിറഞ്ഞിരിക്കാൻ സഹായിച്ചു. കൂടാതെ ലഘുഭക്ഷണം കുറയ്ക്കുകയും ചെയ്തു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഒരുപിടി പംപ്കിൻ സീഡ് കഴിച്ച് ദിവസം തുടങ്ങൂ, ആരോഗ്യത്തിൽ കാണാം ഈ മാറ്റങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us