scorecardresearch

4 മാസം കൊണ്ട് 25 കിലോ കുറയ്ക്കാം; ഈ 10 കാര്യങ്ങൾ ചെയ്ത് നോക്കൂ

4 മാസത്തിനുള്ളിൽ 25 കിലോ കുറയ്ക്കാമെന്ന് പറഞ്ഞാൽ വെറുതെയാണെന്ന് ചിന്തിക്കേണ്ട

4 മാസത്തിനുള്ളിൽ 25 കിലോ കുറയ്ക്കാമെന്ന് പറഞ്ഞാൽ വെറുതെയാണെന്ന് ചിന്തിക്കേണ്ട

author-image
Health Desk
New Update
health

Source: Freepik

ശരീര ഭാരം കുറയ്ക്കുകയെന്നത് പലരുടെയും ലക്ഷ്യമാണ്. ഇതിനായി, പല കുറുക്കുവഴികൾ തേടുന്നവരും കുറവല്ല. 4 മാസത്തിനുള്ളിൽ 25 കിലോ കുറയ്ക്കാമെന്ന് പറഞ്ഞാൽ വെറുതെയാണെന്ന് ചിന്തിക്കേണ്ട. അത് അസാധ്യമായ ഒന്നല്ലെന്ന് പറയുകയാണ് വെയ്റ്റ് ലോസ് കോച്ചും ഫിറ്റ്നസ് ട്രെയിനറുമായ അമാക. സുസ്ഥിരവും ആരോഗ്യകരവുമായ രീതിയിൽ ശരീര ഭാരം കുറയ്ക്കാമെന്ന് അവർ പറയുന്നു.

Advertisment

'4 മാസത്തിനുള്ളിൽ 25 കിലോ കുറയ്ക്കാനുള്ള 10 എളുപ്പ വഴികൾ' എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോയിൽ, 80 ശതമാനം ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും 20 ശതമാനം ഇഷ്ടമുള്ള കാര്യങ്ങൾക്ക് അനുവദിക്കണമെന്നും പറഞ്ഞു. അമാക പറഞ്ഞ 10 ടിപ്സുകൾ എന്തൊക്കെയാണെന്ന് അറിയാം.

1. 80/20 നിയമം പാലിക്കുക

80 ശതമാനം ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക, 20 ശതമാനം നിങ്ങളുടെ ആഗ്രഹങ്ങൾക്കായി മാറ്റിവയ്ക്കുക, പ്രത്യേകിച്ച് നിങ്ങൾ പുറത്തായിരിക്കുമ്പോൾ. എപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.

Also Read: വെള്ളം കുടിക്കുമ്പോൾ ഈ 4 തെറ്റുകൾ നിങ്ങൾ ചെയ്യുന്നുണ്ടോ?

2. പ്രോട്ടീനിന് മുൻഗണന നൽകുക

ചിക്കൻ, മത്സ്യം, മുട്ട, ബീൻസ്, ആട്ടിറച്ചി, ഗ്രീക്ക് തൈര് യോഗർട്ട് തുടങ്ങി നിങ്ങളുടെ പ്ലേറ്റിൽ പ്രോട്ടീൻ നിറയ്ക്കുക. ഇത് നിങ്ങളെ വയറു നിറയ്ക്കും, കൂടാതെ ലഘുഭക്ഷണത്തോടുള്ള ആസക്തികളെ ഇല്ലാതാക്കുകയും ചെയ്യും.

3. ദ്രാവക കാലറി കുറയ്ക്കുക

Advertisment

ജ്യൂസുകൾ, സോഡകൾ, ചില സ്മൂത്തികൾ എന്നിവയൊക്കെ നിങ്ങൾ ശ്രദ്ധിക്കാതെ തന്നെ 300–500 കാലറി ശരീരത്തിൽ എത്തിക്കുന്നു. മാത്രമല്ല, ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിങ്ങൾക്ക് വിശപ്പ് തോന്നിപ്പിക്കും.

4. എല്ലാ ദിവസവും നടക്കുക

ദിവസവും 10,000 ചുവടുകൾ നടക്കുക. നടത്തം കൊഴുപ്പ് കത്തിക്കുന്നു. കൊഴുപ്പ് എളുപ്പത്തിൽ ഉരുക്കുന്ന ലളിതമായ വ്യായാമമാണിത്. 

Also Read:‘നെയ്യ് എന്റെ സൂപ്പർഫുഡ്’; 51-ാം വയസിലും ഫിറ്റാണ് മലൈക

5. ദിവസവും 7–8 മണിക്കൂർ ഉറക്കം

എപ്പോഴും വിശക്കുക, അമിത ക്ഷീണം, വ്യായാമം ചെയ്യാൻ മടി ഇവയൊക്കെ ഒഴിവാക്കാൻ ദിവസവും 7–8 മണിക്കൂർ ഉറങ്ങുക. 

6. ആഴ്ചയിൽ 3 തവണ സ്ട്രെങ്ത് ട്രെയിനിങ്

കാർഡിയോയിൽ മാത്രം ആശ്രയിക്കരുത്. ആഴ്ചയിൽ 2-3 സ്ട്രെങ്ത് വർക്കൗട്ടുകൾ ഉൾപ്പെടുത്തുക.

7. വാരാന്ത്യത്തിൽ ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമം താൽക്കാലികമായി നിർത്തുന്നത് നിർത്തുക

വ്യക്തിപരമായി, ഞാൻ തിങ്കൾ മുതൽ വെള്ളി വരെ ആരോഗ്യകരമായ ഭക്ഷണം കഴിക്കും, ശനിയാഴ്ചയും ഞായറാഴ്ചയും എല്ലാം നശിപ്പിക്കും. ആ രീതി നിർത്തിയപ്പോൾ തന്നെ ശരീഭാരം സ്ഥിരമായി കുറയാൻ തുടങ്ങി.

8. ഭക്ഷണം നേരത്തെ പ്ലാൻ ചെയ്യുക

ഭക്ഷണം മുൻകൂട്ടി തീരുമാനിക്കുന്നത് അനാവശ്യമായി കാലറി കൂട്ടുന്നത് തടയും. നിങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണം മാത്രം കഴിക്കാനും അനാരോഗ്യകരമായവ ഒഴിവാക്കാനും സാധിക്കും.

Also Read: രാത്രി 7 മണിക്ക് ശേഷം ഭക്ഷണമില്ല; യുവതി കുറച്ചത് 31 കിലോ

9. സ്ഥിരത പുലർത്തുക, പെർഫെക്ട് അല്ല

ശരീര ഭാരം കുറയ്ക്കാനായി എപ്പോഴും മുൻകൂട്ടി നിശ്ചയിച്ചതുപോലെ മാത്രമേ ജീവിക്കൂവെന്ന ചിന്ത മാറ്റുക. പെർഫെക്ട് ആകാൻ ശ്രമിക്കാതെ സ്ഥിരത പുലർത്തുക. 

10. സ്കെയിലിൽ മാത്രമല്ല കൂടുതൽ ട്രാക്ക് ചെയ്യുക

ശരീര ഭാരം മൊത്തത്തിൽ പരിശോധിക്കുന്നതിനു പകരം, അരക്കെട്ട്, കൈകൾ, നെഞ്ച്, ഇടുപ്പ്, കാലുകൾ എന്നിങ്ങനെ ഈ അളവുകൾ എടുത്ത് ഓരോ 1-2 ആഴ്ചയിലും താരതമ്യം ചെയ്യുക. ചിത്രങ്ങൾ എടുത്ത് താരതമ്യം ചെയ്യുക. വസ്ത്രങ്ങൾ എങ്ങനെ യോജിക്കുന്നുവെന്ന് പരിശോധിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Also Read: വൈകിട്ട് ആറരയോടെ അത്താഴം, ഒൻപതരയോടെ ഉറക്കം; 18 വർഷമായി ഒരേ ഭക്ഷണക്രമം പിന്തുടർന്ന് കരീന

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: