/indian-express-malayalam/media/media_files/2025/08/25/pee-2025-08-25-13-32-18.jpg)
Source: Freepik
രാവിലെ ഉറക്കം ഉണർന്നയുടൻ മൂത്രമൊഴിക്കാൻ നിങ്ങൾക്ക് തോന്നാറുണ്ടോ? ഇത് തികച്ചും സാധാരണമാണെന്ന് പറയുകയാണ് ആരോഗ്യ വിദഗ്ധർ. രാവിലെ എഴുന്നേറ്റ ഉടൻ മൂത്രമൊഴിക്കാൻ തോന്നുന്നത് സാധാരണമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് ദീപിക ശർമ്മ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
"ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ, ശരീരം ഉടൻ പ്രവർത്തിക്കാൻ തുടങ്ങും. അരമണിക്കൂറിനുള്ളിൽ വൃക്കകൾ അത് ഫിൽട്ടർ ചെയ്യാൻ തുടങ്ങും. 5-6 മണിക്കൂറിനു ശേഷം, മൂത്രസഞ്ചി സാധാരണയായി നിറയും. അതുകൊണ്ടാണ് നിങ്ങൾക്ക് ഉണർന്നയുടനെ മൂത്രമൊഴിക്കാൻ തോന്നുന്നത്," അവർ വിശദീകരിച്ചു.
Also Read: 4 മാസം കൊണ്ട് 25 കിലോ കുറയ്ക്കാം; ഈ 10 കാര്യങ്ങൾ ചെയ്ത് നോക്കൂ
രാത്രിയിൽ ഒരു തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് തികച്ചും സാധാരണമാണെന്നും അവർ പറഞ്ഞു. ദീപിക ശർമ്മയുടെ അഭിപ്രായത്തിൽ, നിങ്ങൾ വെള്ളം കുടിക്കുന്ന രീതിയാണ് ഇതിന്റെ പ്രധാന കാരണം. "രാവിലെ രണ്ട് ലിറ്റർ വെള്ളമോ ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു ഗ്ലാസ് വെള്ളമോ കുടിക്കുന്നതിനു പകരം, ദിവസം മുഴുവൻ ചെറിയ അളവിൽ വെള്ളം കുടിക്കാം. ഇത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്താതെ ജലാംശം നിലനിർത്താൻ സഹായിക്കും," ശർമ്മ പറഞ്ഞു. എന്നാൽ, രാത്രിയിൽ ഇടയ്ക്കിടെ ഉണരുകയാണെങ്കിൽ, നിങ്ങളുടെ ഉറക്കം പലപ്പോഴും തടസ്സപ്പെടുകയാണെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് എപ്പോഴും ദാഹിക്കുന്നുവെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.
Also Read:വെള്ളം കുടിക്കുമ്പോൾ ഈ 4 തെറ്റുകൾ നിങ്ങൾ ചെയ്യുന്നുണ്ടോ?
മൂത്രമൊഴിക്കുന്നത് അവഗണിച്ചാൽ എന്ത് സംഭവിക്കും?
''നിങ്ങളുടെ മൂത്രസഞ്ചി ഒരു ബലൂണായി സങ്കൽപ്പിക്കുക. മൂത്രം നിറയുമ്പോൾ, അത് തലച്ചോറിലേക്ക് മൂത്രം ശൂന്യമാക്കാൻ സിഗ്നലുകൾ അയയ്ക്കുന്നു. നിങ്ങൾ മൂത്രം പിടിച്ചുവയ്ക്കുകയാണെങ്കിൽ, മൂത്രസഞ്ചി വികസിക്കുന്നത് തുടരുന്നു, അതിന്റെ ഭിത്തികളിൽ സമ്മർദം ചെലുത്തുന്നു. ഇതൊരു ബലൂൺ അതിന്റെ വലുപ്പത്തിനപ്പുറം ഊതുന്നത് പോലെയാണ്. ഒടുവിൽ അത് പൊട്ടിത്തെറിച്ചേക്കാം. പക്ഷേ, മൂത്രസഞ്ചി പൊട്ടില്ല, പക്ഷേ അത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും," ഡോ.അശുതോഷ് ബാഗേൽ പറഞ്ഞു.
മൂത്രസഞ്ചിയിൽ മൂത്രം ദീർഘനേരം കെട്ടിക്കിടക്കുന്നത് ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകുമെന്നും ഇത് മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകുമെന്നും ഡോ.ശോഭ ഗുപ്ത പറഞ്ഞു. "മൂത്രാശയ അണുബാധകൾ ചികിത്സിച്ചില്ലെങ്കിൽ അസ്വസ്ഥത, വേദന, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. കൂടാതെ, മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കുന്നത് കാലക്രമേണ മൂത്രസഞ്ചി പ്രവർത്തനത്തെ ബാധിക്കും," ഡോ.ഗുപ്ത പറഞ്ഞു.
Also Read:‘നെയ്യ് എന്റെ സൂപ്പർഫുഡ്’; 51-ാം വയസിലും ഫിറ്റാണ് മലൈക
മൂത്രസഞ്ചി ഒരു പേശിയാണ്, അത് ശൂന്യമാക്കാനുള്ള സിഗ്നലുകൾ പതിവായി അവഗണിക്കുന്നത് പേശികളെ ദുർബലപ്പെടുത്തുന്നതിനും മൂത്രസഞ്ചിയുടെ ശേഷി കുറയുന്നതിനും കാരണമാകും. "മൂത്രസഞ്ചി നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടാലും മൂത്രം ശരിക്ക് ഒഴിക്കാനാവാത്ത അവസ്ഥയ്ക്ക് ചിലപ്പോൾ കാരണമായേക്കും. മൂത്രമൊഴിക്കാനുള്ള തോന്നൽ ദീർഘനേരം പിടിച്ചുനിർത്തുന്നത് മൂത്രസഞ്ചിയുടെ ഭിത്തികള്‍ അമിതഭാരം മൂലം പതിയെ പതിയെ കട്ടിയാകാന്‍ ഇടയാക്കുകയും പിന്നീട് ചുരുങ്ങാന്‍ കഴിയാത്ത വിധത്തില്‍ മൂത്രസഞ്ചിക്ക് പ്രശ്നം സൃഷ്ടിക്കുകയും ചെയ്യാം. ഇത് മൂത്രാശയത്തിൽ നിന്നുള്ള മൂത്രം പൂർണ്ണമായോ ഭാഗികമായോ പുറന്തള്ളാൻ കഴിയാത്ത അവസ്ഥയായ യൂറിനറി റിറ്റൻഷനിലേക്ക് എത്തിച്ചേക്കാം, ”ഡോ.ഗുപ്ത അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Also Read: രാത്രി 7 മണിക്ക് ശേഷം ഭക്ഷണമില്ല; യുവതി കുറച്ചത് 31 കിലോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.