scorecardresearch

ഉച്ചകഴിഞ്ഞുള്ള വ്യായാമം ഹൃദയാഘാത സാധ്യത കുറയ്ക്കുമോ?

വ്യായാമം ചെയ്യാതിരിക്കുന്നതിനെക്കാൾ ദിവസത്തിൽ ഏതെങ്കിലും സമയത്ത് വ്യായാമം ചെയ്യുന്നതാണ് നല്ലതെന്ന് പഠനത്തിൽ പറയുന്നു. അങ്കിത ഉപാധ്യായ തയാറാക്കിയ റിപ്പോർട്ട്

വ്യായാമം ചെയ്യാതിരിക്കുന്നതിനെക്കാൾ ദിവസത്തിൽ ഏതെങ്കിലും സമയത്ത് വ്യായാമം ചെയ്യുന്നതാണ് നല്ലതെന്ന് പഠനത്തിൽ പറയുന്നു. അങ്കിത ഉപാധ്യായ തയാറാക്കിയ റിപ്പോർട്ട്

author-image
Health Desk
New Update
exercise| health| ie malayalam|fitness

പ്രതീകാത്മക ചിത്രം

ഉച്ചകഴിഞ്ഞുള്ള വ്യായാമങ്ങൾ, ഹോർമോൺ തകരാറുകളും പോസിറ്റീവ് കാറ്റബോളിക് അവസ്ഥയും ഉള്ള സർക്കാഡിയൻ താളത്തെ ബാധിക്കാനുള്ള സാധ്യത കുറവാണ്,' നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയോളജി ഡയറക്ടറും ഹെഡുമായ ഡോ.സഞ്ജീവ് ഗേര പറയുന്നു.

Advertisment

രാവിലെ എഴുന്നേൽക്കാനും വ്യായാമം ചെയ്യാനും മിക്ക ആളുകൾക്കും മടിയാണ്. പ്രത്യേകിച്ചും തലേദിവസം രാത്രി വൈകി ജോലി ചെയ്‌തിരിക്കുകയോ കുട്ടികളെ സ്‌കൂളിൽ വിടുകയും രാവിലെ 8 മണിക്കുള്ള മീറ്റിങ്ങിന് കൃത്യസമയത്ത് എത്തുകയും വേണമെങ്കിൽ ഇതൊന്നും നടക്കില്ല.

90,000-ത്തിലധികം ആളുകളിൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ഉച്ചകഴിഞ്ഞ് വ്യായമം ചെയ്യാൻ പല ആളുകളും ഇഷ്ടപ്പെടുന്നു. രാവിലെയോ വൈകുന്നേരമോ വ്യായമത്തിൽ ഏർപ്പെടുന്നവരെക്കാൾ ഉച്ചയ്ക്ക് ശേഷമുള്ള വ്യായാമം ആരോഗ്യകരമാണെന്ന് നേച്ചർ കമ്മ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

വ്യായാമം ചെയ്യാതിരിക്കുന്നതിനെക്കാൾ ദിവസത്തിൽ ഏതെങ്കിലും സമയത്ത് വ്യായമം ചെയ്യുന്നതാണ് നല്ലതെന്ന് പഠനം കണ്ടെത്തി. ഹൃദ്രോഗം, ക്യാൻസർ എന്നിവ കാരണമുള്ള മരണസാധ്യതയും കുറയ്കക്കുന്നു. വ്യായാമ സമയം നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ പഠനം രൂപകൽപ്പന ചെയ്‌തിട്ടില്ലെങ്കിലും, ശാരീരികവും മാനസികവും പെരുമാറ്റരീതിയും നമ്മുടെ ശരീരത്തിന്റെ സർക്കാഡിയൻ താളവുമായി ബന്ധപ്പെട്ടിക്കുന്നു.

Advertisment

ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ ബേസൽ മെറ്റബോളിക് നിരക്ക് (ബിഎംആർ) കൂടുതലായതിനാൽ, നമ്മുടെ ശരീരം ഏത് തലത്തിലുള്ള വ്യായാമങ്ങളോടും പൊരുത്തപ്പെടുന്നു. “ഉച്ചകഴിഞ്ഞുള്ള വ്യായാമങ്ങൾ ഹോർമോൺ തകരാറുകളും പോസിറ്റീവ് കാറ്റബോളിക് അവസ്ഥയും ഉള്ള സർക്കാഡിയൻ താളത്തെ ബാധിക്കാനുള്ള സാധ്യത കുറവാണ്,” നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയോളജി ഡയറക്ടറും ഹെഡുമായ ഡോ.സഞ്ജീവ് ഗേര പറയുന്നു.

ഉച്ചകഴിഞ്ഞ് വ്യായാമം ചെയ്യുന്നത് നല്ലതാണോ?

ദിവസത്തിലെ ഏത് സമയത്തും വ്യായാമം ചെയ്യുന്നത് വ്യായാമം ചെയ്യാതിരിക്കുന്നതിനെക്കാൾ നല്ലതാണ്. എന്നാൽ ഉച്ചകഴിഞ്ഞുള്ള വ്യായാമങ്ങൾ ശരീരഭാരം കുറയ്ക്കൽ, പഞ്ചസാരയുടെ മികച്ച നിയന്ത്രണം, മാനസികാരോഗ്യത്തിൽ നല്ല സ്വാധീനം എന്നിവ പോലുള്ള കൂടുതൽ നേട്ടങ്ങൾ നൽകിയേക്കാം. വ്യായാമം ജോലിക്കിടയിലുള്ള സ്ട്രെസ് ലെവലുകൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം

നമുക്ക് ചെയ്യാൻ കഴിയുന്ന സമയമാണ് വ്യായാമത്തിന് ഏറ്റവും അനുയോജ്യമായ സമയം. എന്നാൽ ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ നമ്മുടെ ബിഎംആർ കൂടുതലായതിനാൽ, ഏത് തലത്തിലുള്ള വ്യായാമത്തിനും ശരീരം കൂടുതൽ അനുയോജ്യമാണ്. ഉച്ചതിരിഞ്ഞോ വൈകുന്നേരമോ ഉള്ള വ്യായാമങ്ങൾ, ഹോർമോൺ തകരാറുകളും പോസിറ്റീവ് കാറ്റബോളിക് അവസ്ഥയും ഉള്ള സർക്കാഡിയൻ താളത്തെ ബാധിക്കാനുള്ള സാധ്യത കുറവാണ്.

വ്യായാമത്തിന്റെ സമയം ശരീരത്തെ എങ്ങനെ ബാധിക്കുന്നു?

പല പഠനങ്ങളും വ്യായാമത്തിന്റെ സമയം പൊതുവായ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ എന്നു് കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ 90,000 വ്യക്തികളിൽ അടുത്തിടെ നടത്തിയ പഠനത്തിൽ ഉച്ചകഴിഞ്ഞുള്ള വ്യായാമങ്ങൾ ദീർഘായുസ്സിലേക്ക് നയിക്കുമെന്ന് നിഗമനം ചെയ്യുന്നു.

ഹൃദയാഘാതം അല്ലെങ്കിൽ ഉറക്ക അസ്വസ്ഥതകൾക്കുള്ള സാധ്യത കുറവാണ്. പ്രഭാത വ്യായാമങ്ങൾ കൂടുതൽ ഭാരം കുറയ്ക്കുന്നതിനും പേശികളുടെ ശക്തി കുറയ്ക്കുന്നതിനും കാരണമാകുമെന്ന് അറിയപ്പെടുന്നു. വൈകുന്നേരത്തെ വ്യായാമങ്ങൾ സർക്കാഡിയൻ റിഥം തകരാറുകൾക്ക് കാരണമായേക്കാം. നമുക്ക് രക്തസമ്മർദ്ദവും കോർട്ടിസോൾ പോലുള്ള മറ്റ് ഹോർമോണുകളും രാവിലെയും രാത്രി ഉറങ്ങാൻ പോകുമ്പോഴും കൂടുതലാണ്.

ഉച്ചകഴിഞ്ഞുള്ള വ്യായാമങ്ങളിൽ കൂടുതൽ പ്രയോജനം ആർക്കാണ്?

പ്രായമായവർ, അമിതശരീരഭാരമുള്ളവർ, നേരത്തെ ഹൃദ്രോഗമുള്ള വ്യക്തികൾ, രാത്രി ഷിഫ്റ്റ് ചെയ്യുന്നവർ എന്നിവർക്കാണ് കൂടുതൽ പ്രയോജനം ലഭിക്കുക. കാരണം, പ്രഭാതത്തേക്കാൾ ഉച്ചകഴിഞ്ഞ് അവർക്ക് കൂടുതൽ ഊർജ്ജസ്വലത അനുഭവപ്പെടുന്നു.

സ്ത്രീകൾക്കും പുരുഷന്മാർക്കും സമയം വ്യത്യസ്തമാണോ?

അതുപോലെ വ്യായാമ സമയങ്ങളിൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല. എന്നാൽ രാവിലെ വ്യായാമം ചെയ്യുമ്പോൾ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ കൊഴുപ്പ് കളയുന്നുവെന്നും അവരുടെ ഹോർമോൺ വ്യത്യാസങ്ങളാകാം കാരണം എന്നും ഒരു പഠനം സൂചിപ്പിക്കുന്നു.

ഉച്ചഭക്ഷണം കഴിഞ്ഞ് എത്ര മണിക്കൂർ കഴിഞ്ഞ് ഒരാൾക്ക് വ്യായാമം ചെയ്യാം?

ഭക്ഷണത്തിനു ശേഷം വ്യായാമം ചെയ്യാനുള്ള ഏറ്റവും നല്ല സമയം വ്യായാമത്തിന്റെ തീവ്രത, ഭക്ഷണത്തിന്റെ ഘടന, ഭക്ഷണത്തോടുള്ള ഒരാളുടെ ഹോർമോൺ പ്രതികരണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അനുയോജ്യമായ സമയ വിടവ് ആയിരിക്കണം. ഭക്ഷണത്തിന് ശേഷം കുറഞ്ഞത് രണ്ട് മണിക്കൂർ, എന്നാൽ ലഘുഭക്ഷണത്തിനു ഒരു മണിക്കൂർ ശേഷം വ്യായാമം ചെയ്യാം.

Health Tips Heart Attack Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: