ലളിതമായ വ്യായാമങ്ങളിൽ ഒന്നായ നടത്തം വിവിധ ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. ഹൃദ്രോഗം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം, കാൻസർ, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ വിവിധ രോഗാവസ്ഥകൾ കൈകാര്യം ചെയ്യുന്നതിനും മാനസികാവസ്ഥയും ഓർമ്മശക്തിയും അറിവും മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.
മറ്റു വ്യായമങ്ങളെ അപേക്ഷിച്ച് നടത്തം ദിനചര്യയിൽ എളുപ്പത്തിൽ ഉൾപ്പെടുത്താം എന്നതാണ് അവയെ മികച്ചതാകുന്നത്. അതിനായി പുറത്ത് നടക്കാൻ പോവുകയോ ട്രെഡ്മില്ലിൽ നടക്കുകയോ ചെയ്യാം. ഈ രണ്ട് രീതികളുടെയും പ്രവർത്തനം ഒരേ തരമാണെങ്കിലും അവയുടെ ആരോഗ്യ ആനുകൂല്യങ്ങൾ സമാനമല്ല.
ട്രെഡ്‌മില്ലിൽ നടക്കുന്നതും പുറത്ത് നടക്കാൻ പോകുന്നതും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പോഷകാഹാര, വെൽനസ് കൺസൾട്ടന്റായ നേഹ സഹായ ഇൻസ്റ്റാഗ്രാമിൽ പറയുന്നു. “ട്രെഡ്‌മില്ലിൽ നടക്കുമ്പോഴും പുറത്തേക്ക് നടക്കുമ്പോഴും ഒരേ തരത്തിലുള്ള ചലനം ഉൾപ്പെടുമ്പോൾ, ലഭിക്കുന്ന ഫലങ്ങളിൽ ചില പ്രധാന വ്യത്യാസങ്ങളുണ്ട്,” നേഹ പറയുന്നു.
ട്രെഡ്‌മില്ലിലെ വ്യായാമവും പുറത്ത് നടക്കാൻ പോകുന്നതും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് നേഹ പറയുന്നു.
കാറ്റിന്റെ പ്രതിരോധത്തിന്റെ അഭാവം: പുറത്ത് നടക്കുമ്പോൾ, നിങ്ങൾ കാറ്റിനെതിരെ ഒരു പ്രതിരോധം തീർക്കേണ്ടതുണ്ട്. ഇത് വ്യായാമത്തെ കൂടുതൽ വെല്ലുവിളിക്കുകയും കൂടുതൽ കലോറി എരിച്ചുകളയുകയും ചെയ്യും. എന്നാൽ ട്രെഡ്‌മില്ലിൽ, കാറ്റിന്റെ പ്രതിരോധം ഇല്ല. അതിനാൽ വ്യായാമം അത്ര തീവ്രമായിരിക്കില്ല.
ഭൂപ്രദേശ വ്യത്യാസങ്ങൾ: പുറത്ത് നടക്കുമ്പോൾ സാധാരണയായി ട്രെഡ്‌മില്ലിനെക്കാൾ വ്യത്യസ്തമായ ഭൂപ്രദേശം ഇതിൽ ഉൾപ്പെടുന്നു. ഇത് പരന്ന പ്രതലമാണ്. കുന്നുകൾ പോലുള്ള വ്യത്യസ്ത ഭൂപ്രദേശങ്ങളിലൂടെ നടക്കുന്നത് വ്യത്യസ്ത പേശികളെ ചലിപ്പിക്കുകയും പൂർണ്ണമായ വ്യായാമം നൽകുകയും ചെയ്യും.
സ്വാഭാവികവും കൃത്രിമവുമായ ചലനം: പുറത്തേക്കുള്ള നടത്തത്തിൽ കൂടുതൽ സ്വാഭാവിക ചലന പാറ്റേണുകൾ ഉൾപ്പെടുന്നു. സ്‌ട്രൈഡ് നീളം, കാഡൻസ്, കാൽപാദത്തിന്റെ പ്ലെയ്‌സ്‌മെന്റ് എന്നിവയിലെ വ്യതിയാനങ്ങൾ ഉൾപ്പെടുന്നു. ട്രെഡ്‌മില്ലിന്റെ പരന്നതും സ്ഥിരതയുള്ളതുമായ ഉപരിതലം ചില പേശികളെ ബാധിക്കാതെ കൂടുതൽ കൃത്രിമ ചലന പാറ്റേണിലേക്ക് നയിച്ചേക്കാം.
മനഃശാസ്ത്രപരമായ ഘടകങ്ങൾ: ട്രെഡ്മിൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ആസ്വാദ്യകരവും പ്രചോദിപ്പിക്കുന്നതും പുറത്തുള്ള നടത്തമാണെന്ന് പലരും കരുതുന്നു. പ്രകൃതിയിൽ ആയിരിക്കുന്നതും വ്യത്യസ്തമായ അനുഭവങ്ങൾ നൽകാനും ട്രെഡ്‌മില്ലിന് കഴിയില്ല.
കാലിബ്രേഷൻ പ്രശ്നങ്ങൾ: ട്രെഡ്മില്ലുകൾക്ക് അവയുടെ കാലിബ്രേഷനിൽ വ്യത്യാസമുണ്ടാകാം, ഇത് ദൂരത്തിന്റെയും കലോറി റീഡിംഗിന്റെയും കൃത്യതയെ ബാധിക്കും. വ്യത്യസ്‌ത മെഷീനുകളിലോ ഔട്ട്‌ഡോർ നടത്തത്തിലോ നിങ്ങളുടെ വർക്ക്ഔട്ടുകൾ താരതമ്യം ചെയ്യുന്നത് ഇത് ബുദ്ധിമുട്ടാക്കും.
പുറത്ത് നടക്കുന്നതാണോ ട്രെഡ്മില്ലിൽ നടക്കുന്നതാണോ നല്ലത്?
പുറത്ത് നടക്കുന്നതിനും ട്രെഡ്‌മില്ലിൽ നടക്കുന്നതിനും അതിന്റെതായ ഗുണങ്ങളുണ്ട്. “പുറത്ത് നടക്കുന്നത് പ്രകൃതിയെയും ശുദ്ധവായുവും അനുഭവിക്കാൻ നിങ്ങളെ അനുവദിക്കുന്നു, ഇത് സമ്മർദ്ദം കുറയ്ക്കും. മറുവശത്ത്, ഒരു ട്രെഡ്‌മില്ലിൽ നടക്കുന്നത് കൂടുതൽ നിയന്ത്രിതവും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഔട്ട്ഡോർ നടത്തം അസാധ്യമാക്കുമ്പോൾ ഇത് ഒരു മികച്ച ഓപ്ഷനാണ്,” മൾട്ടിനാഷണൽ ജിം ചെയിൻ, മൾട്ടിഫിറ്റ് ഡയറക്‌ടർ ദീപ്തി ശർമ്മ പറഞ്ഞു.
പുറത്തെ നടത്തം തിരഞ്ഞെടുക്കേണ്ടത് ആരൊക്കെ?
ഔട്ട്‌ഡോർ ആക്ടിവിറ്റികളും പ്രകൃതിയും ആസ്വദിക്കുന്നവർ പുറത്തുള്ള നടത്തം തിരഞ്ഞെടുക്കണം. “കൂടുതൽ ശാരീരിക വെല്ലുവിളികൾ തേടുന്നവരും അവരുടെ സന്തുലിതാവസ്ഥയിലും ഏകോപനത്തിലും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരും ഔട്ട്ഡോർ നടത്തം പരിഗണിക്കണം,” ദീപ്തി പറയുന്നു.
ട്രെഡ്മില്ല് തിരഞ്ഞെടുക്കേണ്ടത് ആരൊക്കെ?
ജോയിന്റ്, ബാലൻസ് പ്രശ്‌നങ്ങൾ ഉള്ളവരും സുരക്ഷിതമായ നടപ്പാതകൾ ഇല്ലാത്ത നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരും കൂടുതൽ നിയന്ത്രിത അന്തരീക്ഷത്തിൽ വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നവരും ട്രെഡ്മിൽ നടത്തം തിരഞ്ഞെടുക്കണമെന്ന് ദീപ്തി പറഞ്ഞു. ട്രെഡ്‌മിൽ നടത്തം അവരുടെ പുരോഗതി ട്രാക്കുചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്.