വയറിലെ കൊഴുപ്പ് ഒഴിവാക്കുക എന്നത് നമ്മളിൽ ഭൂരിഭാഗവും ആഗ്രഹിക്കുന്ന ഒന്നാണ്. പക്ഷേ അത് നേടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പലപ്പോഴും, വ്യായാമവും കലോറി നിയന്ത്രണവും വഴി ഇത് കുറയ്ക്കാൻ സാധിക്കുന്നില്ല.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ എന്തെങ്കിലും പരിഹാരമാർഗമുണ്ടോ? അതിനായി ആദ്യം ചെയ്യേണ്ടത് ഫിറ്റ്നസിലും ഭക്ഷണക്രമത്തിലും ചില ലളിതമായ മാറ്റങ്ങൾ വരുത്തുക എന്നതാണ്. കൊഴുപ്പ് കുറയ്ക്കാനുള്ള മാർഗങ്ങളെക്കുറിച്ച്, മോംപ്രണറായ ഇഷ്ന ബത്രയും പോഷകാഹാര വിദഗ്ധയായ പ്രാചി ഷായും ചില ടിപ്പുകൾ പങ്കുവെയ്ക്കുന്നു.
“വയറിലെ കൊഴുപ്പ് കുറയ്ക്കാനായി കഠിനാധ്വാനം ചെയ്യുന്നവർ നിരവധിയാണ്. മൊത്തത്തിലുള്ള ശരീരഭാരം കുറഞ്ഞാലും വയറിനു ചുറ്റുമുള്ള കൊഴുപ്പിൽ മാറ്റം വരുന്നില്ല. അത് കുറയാനായി വളരെ അധികം സമയമെടുക്കുന്നു,” ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച റീലിൽ ഇരുവരും പറയുന്നു.
പരന്ന വയറുള്ള ആളുകളിൽ പോലും ഈ കൊഴുപ്പുണ്ടാകുമെന്ന്, മുംബൈയിലെ റെജുവ എനർജി സെന്ററിലെ പ്രകൃതിചികിത്സകനും അക്യുപങ്‌ചറിസ്റ്റുമായ ഡോ. സന്തോഷ് പാണ്ഡെ പറഞ്ഞു.
“മിക്ക ആളുകൾക്കും വയറിനു ചുറ്റും കൊഴുപ്പ് ഉണ്ട്. എന്നാൽ നിങ്ങളുടെ ചർമ്മത്തിന് താഴെയുള്ള അമിതമായ കൊഴുപ്പ് ആരോഗ്യത്തെ ബാധിക്കുന്നു. വിസറൽ ഫാറ്റ് എന്ന് വിളിക്കപ്പെടുന്ന അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പാണ് ഏറ്റവും വലിയ പ്രശ്നം. മെലിഞ്ഞവരിലും ഇത് കാണാൻ കഴിയും,” ഡോ. സന്തോഷ് പറഞ്ഞു.
ഇഷ്നയും പ്രാചിയും ദൈനംദിന ജീവിതശൈലിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചില ടിപ്സ് പങ്കുവയ്ക്കുന്നു.
നേരത്തെ അത്താഴം കഴിക്കുക
നേരത്തെ ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.
ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപ് ആഹാരം കഴിക്കുന്നത് ശീലമാക്കുക.
അപ്പോൾ കുടലിന് ഭക്ഷണം ദഹിപ്പിക്കാൻ മൂന്നു മണിക്കൂർ സമയം ലഭിക്കുന്നു. അത് മികച്ച ദഹനം നൽകുകയും ഭാരം കുറഞ്ഞതായി തോന്നുകയും ചെയ്യുന്നു.
സമ്മർദ്ദം
നമ്മുടെ തിരക്കേറിയ ജീവിതവും അതിൽ ബാധിക്കുന്നു. ഉയർന്ന സ്ട്രെസ് ലെവലുകൾ കൊഴുപ്പ് നിലനിർത്തുകയും അധിക ഭാരം നഷ്ടപ്പെടാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു.
ആപ്പിൾ സിഡെർ വിനെഗർ
നിങ്ങളുടെ ദിനചര്യയിൽ ആപ്പിൾ സിഡെർ വിനെഗർ ഉൾപ്പെടുത്തുക. ഇത് പ്രോബയോട്ടിക്സ് ചേർക്കുന്നതിനുള്ള മികച്ച മാർഗമാണ്, കൂടാതെ അധിക ജലം നിലനിർത്തുന്നത് ഇല്ലാതാക്കുന്നു.
ഗ്രീൻ ജ്യൂസ്
ഒരു ഗ്ലാസ് ഗ്രീൻ ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ കുടലിനെ നന്നായി ശുദ്ധീകരിക്കുന്നു. നിങ്ങൾക്ക് ഭാരം കുറഞ്ഞതായി തോന്നുകയും ചെയ്യുന്നു.
പ്രോട്ടീനുകൾ
ആവശ്യത്തിന് പ്രോട്ടീനുകൾ നിങ്ങളുടെ കോർ പേശികളെ നന്നായി ടോൺ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
വ്യായമം
ഭാരം ഉയർത്തിയുള്ള വ്യായാമം, ആഴ്ചയിൽ മൂന്ന് തവണ കോർ വർക്ക്ഔട്ട് ചെയ്യുന്നത് ഉറപ്പാക്കുക. ഉയർന്ന പ്രോട്ടീൻ ഉപഭോഗം, മികച്ച ഉറക്കം എന്നിവയും ഇതിൽ പ്രധാനമാണെന്ന് ഡോ. സന്തോഷ് പറയുന്നു. “ഉറക്കമില്ലായ്മ നിങ്ങളുടെ മെറ്റബോളിസത്തെ കുറയ്ക്കുന്നു. ഇത് അധിക കൊഴുപ്പ് നഷ്ടപ്പെടുത്തുന്നത് ബുദ്ധിമുട്ടാക്കുന്നു,” ഡോ. സന്തോഷ് പറഞ്ഞു.