scorecardresearch

കട്ടൻ കാപ്പിയോ കട്ടൻ ചായയോ: ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

ഇവ രണ്ടും വ്യത്യസ്ത രീതികളിൽ ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ശരീരഭാരം കുറയ്ക്കാൻ യഥാർത്ഥത്തിൽ ഏതാണ് നല്ലത് എന്നതാണ് ചോദ്യം

ഇവ രണ്ടും വ്യത്യസ്ത രീതികളിൽ ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ശരീരഭാരം കുറയ്ക്കാൻ യഥാർത്ഥത്തിൽ ഏതാണ് നല്ലത് എന്നതാണ് ചോദ്യം

author-image
Health Desk
New Update
Black coffee Black tea

Source: Freepik

കട്ടൻ കാപ്പിയും കട്ടൻ ചായയും കഫീൻ സമ്പുഷ്ടവും പഞ്ചസാര രഹിതവുമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ പാനീയങ്ങളാണ്. ഇവ രണ്ടും വ്യത്യസ്ത രീതികളിൽ ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ശരീരഭാരം കുറയ്ക്കാൻ യഥാർത്ഥത്തിൽ ഏതാണ് നല്ലത് എന്നതാണ് ചോദ്യം?.

Advertisment

കട്ടൻ കാപ്പി മെറ്റബോളിസം വേഗത്തിലാക്കി കൊഴുപ്പ് കത്തിക്കുന്നത് വർധിപ്പിക്കുന്നു, മാത്രമല്ല വിശപ്പ് നിയന്ത്രിക്കുകയും ചെയ്യും. മറുവശത്ത്, കട്ടൻ ചായ കാറ്റെച്ചിനുകൾ, തിയാഫ്ലേവിൻ തുടങ്ങിയ സംയുക്തങ്ങളുമായി കഫീൻ കലർത്തുന്നു. ഇത് ശരീരത്തിന് കൊഴുപ്പ് കത്തിക്കാൻ കൂടുതൽ പ്രേരണ നൽകുന്നു. എന്നിരുന്നാലും, ചില പഠനങ്ങളിൽ കാപ്പിക്ക് കൂടുതൽ ശക്തമായ ഫലങ്ങൾ കാണിക്കുന്നുണ്ടെങ്കിലും, മറ്റു ചിലത് ചായയുടെ പങ്കിനെ എടുത്തുകാണിക്കുന്നു. അങ്ങനെയെങ്കിൽ ഇവയിൽ ഏതാണ് നല്ലതെന്ന് നോക്കാം.

Also Read: എഴുന്നേറ്റതും ചായ കുടിക്കും; പ്രഭാതഭക്ഷണത്തിന് ഇഷ്ടം ദോശയും ഇഡ്ഡലിയും; സാമന്ത

കട്ടൻ കാപ്പിയിൽ ഉയർന്ന അളവിൽ കഫീൻ അടങ്ങിയിരിക്കുന്നു, അതായത് ഒരു കപ്പിന് ഏകദേശം 95 മില്ലിഗ്രാം. കുറച്ച് മണിക്കൂറത്തേക്ക് ഇത് ഉപാപചയ നിരക്ക് 3-13% വർധിപ്പിക്കും, വിശ്രമിക്കുമ്പോൾ പോലും കൂടുതൽ കലോറി കത്തിക്കാൻ സഹായിക്കുന്നു. എന്നാൽ, കട്ടൻ ചായയിൽ കഫീൻ കുറവാണ്, ഏകദേശം 47 മില്ലിഗ്രാം. കാപ്പിയിലെ കഫീൻ കൊഴുപ്പ് ഓക്സീകരണം (കൊഴുപ്പ് ഊർജ്ജത്തിനായി ഉപയോഗിക്കുന്നു) പ്രോത്സാഹിപ്പിക്കുന്നു. ചില പഠനങ്ങൾ കാണിക്കുന്നത് ദിവസവും ഒന്നിലധികം കപ്പ് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നുവെന്നാണ്. അതേസമയം, കട്ടൻ ചായയിലെ കാറ്റെച്ചിനുകളും തിയാഫ്ലേവിനുകളും കൊഴുപ്പ് കത്തുന്നത് വർധിപ്പിക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിച്ചേക്കാം. എന്നാൽ, ഇതുസംബന്ധിച്ച തെളിവുകൾ കുറവാണ്.

Advertisment

Also Read: പ്രമേഹമുള്ളവർക്ക് ഓണ സദ്യ ആസ്വദിച്ച് ഉണ്ണാം; ഈ കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചോളൂ

കട്ടൻ കാപ്പിയിലെ കഫീൻ വിശപ്പ് കുറയ്ക്കുകയും കാലറി ഉപഭോഗം കുറയ്ക്കുകയും ചെയ്യും. മറുവശത്ത്, കട്ടൻ ചായയിലെ ആന്റിഓക്‌സിഡന്റുകളും നേരിയ കഫീനും സംതൃപ്തി വർധിപ്പിക്കും. എന്നാൽ, വിശപ്പ് കുറയ്ക്കുന്ന ഫലങ്ങൾ കുറവാണ്. കാപ്പിയിൽ ക്ലോറോജെനിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഫാറ്റ് മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. കറ്റാച്ചിനുകൾ, തിയാഫ്ലേവിൻ എന്നിവ കൊഴുപ്പ് സംഭരണം കുറയ്ക്കുന്നതിനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ശക്തമായ പോളിഫെനോളുകളും (കാറ്റെച്ചിനുകൾ, തിയാഫ്ലേവിൻ) ബ്ലാക്ക് ടീയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

Also Read:വയർ കുറച്ച് അരക്കെട്ട് പരന്നതാക്കാം, ഈ 8 കാര്യങ്ങൾ മടികൂടാതെ ചെയ്യൂ

ഇവയിലേത് കുടിക്കാം?

കൊഴുപ്പ് വേഗത്തിൽ കത്തിക്കുക, മെറ്റബോളിസം വർധിപ്പിക്കുക, വിശപ്പ് നിയന്ത്രണം, ഫിറ്റ്നസ് എന്നിവയ്ക്ക് ബ്ലാക്ക് കോഫി ഒരുപോലെ സഹായകരമാകും. മൊത്തത്തിലുള്ള ആരോഗ്യത്തിന് മുൻഗണന നൽകുന്നവർക്ക് ബ്ലാക്ക് ടീ നല്ലൊരു തിരഞ്ഞെടുപ്പാണ്. നിങ്ങൾക്ക് ഇഷ്ടമുള്ളത് ഒന്ന് തിരഞ്ഞെടുക്കുകയാണ് ഏറ്റവും നല്ല ഓപ്ഷൻ. ദീർഘകാലവുമായ ഫലങ്ങൾക്കായി ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം, നല്ല ശീലങ്ങൾ എന്നിവയ്ക്കൊപ്പം ഇവയിലൊന്ന് ആസ്വദിക്കുക. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More:രാവിലെ വെറും വയറ്റിൽ 1 സ്‌പൂൺ നെയ്യ് കഴിക്കൂ; നേടൂ ഈ 5 ആരോഗ്യ ഗുണങ്ങൾ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: