/indian-express-malayalam/media/media_files/2025/08/21/bhumi-pednekar-celebrity-weightloss-tips-fi-2025-08-21-16-26-35.jpg)
ഭൂമി പട്നേക്കർ
ബോളിവുഡിലെ ബ്യൂട്ട് ക്യൂനാണ് ഭൂമി പട്നേക്കർ. അഭിനയത്തിലുപരി തൻ്റെ ശരീര പരിചരണ ശീലങ്ങൾ കൊണ്ടാണ് താരം ഏറെ ശ്രദ്ധേയയായത്. 2015-ൽ പുറത്തിറങ്ങിയ 'ദം ലഗാ കെ ഹെയ്ഷ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി, ആ ചിത്രത്തിലെ തൻ്റെ കഥാപാത്രത്തിനായി 30 കിലോയിലധികം ശരീര ഭാരം കൂട്ടിയിരുന്നു.
Also Read: 74-ാം വയസിലും ജിമ്മിൽ രജനീകാന്തിന്റെ വർക്ക്ഔട്ട്; പ്രായത്തെ തോൽപ്പിക്കുന്ന ഫിറ്റ്നസ്
89 കിലോയിൽ നിന്ന് 57ലേയ്ക്ക് എത്താൻ ഭൂമിക്ക് ഒരു വർഷം വേണ്ടി വന്നു. അതിനായി കുറുക്കു വഴികളോ അതികഠിനമായ ഡയറ്റുകളോ അല്ല താരം ശീലമാക്കിയത്. പകരം ശരീരഭാരം കുറയ്ക്കാൻ ഭൂമിയെ സഹായിച്ച കാര്യങ്ങൾ ഇവയാണ്:
പ്രഭാതഭക്ഷണം
എല്ലാ ദിവസവും രാവിലെ ആരോഗ്യകരമായ എന്തെങ്കിലും കഴിച്ചുതുടങ്ങി. പഴങ്ങൾ, ടോസ്റ്റ്, ഒരുപിടി കുതിർത്ത ബദാം എന്നിവ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി. നേരത്തെ ഭക്ഷണം കഴിക്കുന്നതിലൂടെ, ഊർജസ്വലത കുറയുന്നതും പിന്നീട് ആവശ്യമില്ലാത്ത ലഘുഭക്ഷണങ്ങളും ഒഴിവാക്കാൻ ഭൂമി പട്നേക്കറിന് കഴിഞ്ഞു.
മാനസികാരോഗ്യം
തന്റെ ആദ്യ സിനിമയ്ക്കായി ശരീരഭാരം കൂട്ടേണ്ടി വന്നിട്ടും, ആരാധകരുടെ സ്നേഹവും പിന്തുണയും ഭൂമി പട്നേക്കറെ മാനസികമായി ശക്തയാക്കി. ഭാരം കൂടിയത് ഒരു ബലഹീനതയായി കണക്കാക്കിയില്ല. എത്രയും വേഗത്തിൽ ശരീര ഭാരം കുറയ്ക്കുയെന്ന ലക്ഷ്യത്തിനായി അത് പ്രയോജനപ്പെടുത്തി. ലജ്ജയല്ല, ലക്ഷ്യബോധമാണ് ഈ മാറ്റത്തിന് കാരണമായത്.
ആരോഗ്യകരമായ ഭക്ഷണക്രമവും ഭാഗ നിയന്ത്രണവും
ശരീര ഭാരം കുറയ്ക്കാൻ ഭക്ഷണം ഒഴിവാക്കി ചെറിയ അളവിൽ കഴിക്കേണ്ട ആവശ്യമില്ല. പോഷകാഹാരത്തിലും ഭാഗനിയന്ത്രണത്തിലും ശ്രദ്ധിച്ചാൽ മതിയെന്നാണ് ഭൂമി പട്നേക്കറുടെ അഭിപ്രായം. "ഭക്ഷണം ഒരിക്കലും എനിക്ക് ശത്രുവായിരുന്നില്ല," ഭൂമി ഒരിക്കൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു, ഭക്ഷണത്തിൽ നിയന്ത്രണം വരുത്തുന്നതിനു പകരം ഭാഗ നിയന്ത്രണത്തിനും വീട്ടിൽ പാകം ചെയ്ത ഭക്ഷണത്തിനും മുൻഗണന നൽകി. ലീൻ പ്രോട്ടീനുകൾ, സബ്സി, സീസണൽ പഴങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തു.
വർക്ക്ഔട്ട്
ഒരേ തരത്തിലുള്ള വ്യായാമം ചെയ്യുന്നതിനുപകരം മാറി മാറി പരീക്ഷിച്ചു. ബുദ്ധിമുട്ടുള്ളതായി തോന്നിയ വ്യായാമങ്ങൾ ചെയ്യാതെ, പൈലേറ്റ്സ്, ഭാരോദ്വഹനം, നീണ്ട നടത്തം, നൃത്താധിഷ്ഠിത ദിനചര്യകൾ എന്നിവ പോലുള്ള ഇഷ്ടം തോന്നുന്ന വ്യായാമങ്ങൾ തിരഞ്ഞെടുത്തു.
മാനസികാരോഗ്യം
തൻ്റെ ആദ്യ സിനിമയ്ക്കായി ശരീരഭാരം കൂട്ടേണ്ടി വന്നിട്ടും, ആരാധകരുടെ സ്നേഹവും പിന്തുണയും ഭൂമി പട്നേക്കറെ മാനസികമായി ശക്തയാക്കി. ഭാരം കൂടിയത് ഒരു ബലഹീനതയായി കണക്കാക്കിയില്ല. എത്രയും വേഗത്തിൽ ശരീര ഭാരം കുറയ്ക്കുയെന്ന ലക്ഷ്യത്തിനായി അത് പ്രയോജനപ്പെടുത്തി. ലജ്ജയല്ല, ലക്ഷ്യബോധമാണ് ഈ മാറ്റത്തിന് കാരണമായത്.
Also Read: 6 മാസത്തിനുള്ളിൽ കുറച്ചത് 10 കിലോ; ഒരു ദിവസം എന്താണ് കഴിക്കുന്നതെന്ന് വെളിപ്പെടുത്തി നടി
ക്ഷമയും സമയവും
ഭാരം കുറയ്ക്കാനുള്ള യാത്രയിൽ ഭൂമി പട്നേക്കർ ആവശ്യത്തിന് സമയമെടുത്തു. ഒരു ക്രാഷ് ഘട്ടമോ സമയപരിധിയോ ഉണ്ടായിരുന്നില്ല. ഭാരം അളക്കുന്ന സ്കെയിലിലെ സംഖ്യയെക്കാൾ തന്റെ വസ്ത്രങ്ങൾ എങ്ങനെ യോജിക്കുന്നുവെന്നതിൽ ശ്രദ്ധിച്ചിരുന്നതായി നടി പറഞ്ഞു. വേഗത്തിൽ ശരീര ഭാരം കുറയ്ക്കുന്നതിന് ശ്രമിക്കാതിരുന്നതോടെ ശാശ്വതവും പാർശ്വഫലങ്ങളില്ലാത്തതുമായ പരിവർത്തനം നേടാൻ നടിക്ക് സാധിച്ചു.
വികാരങ്ങളെക്കുറിച്ച് തുറന്നുപറയൽ
അതിരാവിലെയുള്ള സമ്മർദം, ആവശ്യമായ അച്ചടക്കം, വൈകാരികമായ ഭക്ഷണം കഴിക്കൽ, ഇടയ്ക്കിടെ സ്വയം സംശയം തോന്നുക എന്നിവയെക്കുറിച്ചുള്ള തന്റെ വികാരങ്ങൾ നടി തുറന്നുപറഞ്ഞു. ബോളിവുഡ് പോലൊരു ഗ്ലാമർ ലോകത്ത് അവർ സത്യസന്ധമായും യഥാർത്ഥമായും നിലനിൽക്കാൻ ശ്രമിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഡയറ്റ് ഇല്ലാതെ 9 കിലോ കുറയ്ക്കാം; ഭക്ഷണശേഷം ഈ ഒരൊറ്റ കാര്യം ചെയ്തോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.