/indian-express-malayalam/media/media_files/oNzKGRsROSUBgd7mryQJ.jpg)
മനുഷ്യ ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ കലവറയാണ് മുട്ട. പാകം ചെയ്യുവാനും ഏറ്റവും എളുപ്പമുള്ള വിഭവങ്ങളിലൊന്നു കൂടിയാണിത്. എന്നാൽ വേനൽചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ മുട്ട ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഉചിതമാണോ എന്ന ആശയക്കുഴപ്പം പലരിലും ഉണ്ട്. ശരീരത്തിൽ ചൂട് വർധിപ്പിക്കുകയും ആമാശയ സംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യും എന്നതാണ് ഇതിനു കാരണം.
പ്രകൃതിദത്തമായ ഒന്നിലധികം വൈറ്റമിനുകൾ മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഫോളെയ്റ്റ്, കോളിൻ, വൈറ്റമിൻ ഡി, വൈറ്റമിൻ ബി, അയോഡിൻ, എന്നീ പോഷകങ്ങളും ഉൾക്കൊള്ളുന്നു. ശരീരത്തിലെ കോശങ്ങളുടെ വളർച്ചയ്ക്കും മികച്ച പ്രവർത്തനങ്ങൾക്കുമൊക്കെ ഇവ സഹായകരമാണ്. ബോഡി ബിൽഡിങ്ങിലും മറ്റ് കായിക ഇനങ്ങളിലും പങ്കെടുക്കുന്ന അത്ലറ്റുകൾ ഊർജ്ജത്തിനു വേണ്ടി മുട്ട ധാരാളമായി കഴിക്കാറുണ്ട്.
ആവശ്യത്തിന് വെള്ളം, നാരുകൾ അടങ്ങിയ പച്ചക്കറികൾ എന്നിവ ഒഴിവാക്കുന്നതാണ് വേനൽക്കാലത്ത് ചെയ്യുന്ന പ്രധാന തെറ്റെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇവയോടൊപ്പം മുട്ടയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ അമിത ഗാന്ദ്രേയുടെ അഭിപ്രായം. കൂടാതെ മുട്ട എങ്ങനെ സൂക്ഷിക്കുന്നു, പാചകം ചെയ്യുന്നു എന്നതനുസരിച്ചായിരിക്കും അതിൻ്റെ താപനില.
പോഷകങ്ങളുടെ പ്രധാന ഉറവിടമായ മുട്ട വേനൽക്കാലത്തും കഴിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഡയറ്റീഷ്യനും സർട്ടിഫൈഡ് ഡയബറ്റീസ് എജ്യൂകേറ്ററുമായ കനിക മൽഹോത്ര വ്യക്തമാക്കുന്നതിങ്ങനെയാണ്:
ജലാംശത്തിൻ്റെയും ഇലക്ട്രോലൈറ്റുകളുടെയും അനുപാതം: സോഡിയം, പൊട്ടാഷ്യം, ഫോസ്ഫറസ് എന്നിങ്ങനെയുള്ള ഇലക്ട്രോലൈറ്റുകളുടെ ഏറ്റവും നല്ല ഉറവിടമാണ് മുട്ട. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് ഇവ സഹായകരമാണ്.
ഊർജ്ജം: വേനൽക്കാലത്തെ കഠിനമായ ചൂടിൽ ശരീരത്തിന് തളർച്ച അനുഭവപ്പെടാറുണ്ട്. പോഷകങ്ങളുടെ സമ്പൂർണ്ണ കലവറയാണ് മുട്ട. അതിൽ ആവശ്യമായ എല്ല അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ഇത് ദിവസം മുഴുവനും ഊർജ്ജം പ്രദാനം ചെയ്യുന്നു.
പ്രതിരോധശേഷി: വൈറ്റമിൻ എ, ഡി, ബി12, ഇരുമ്പ് എന്നിങ്ങനെ ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് വേനൽക്കാലത്തെ പകർച്ചവ്യാധികൾ തടയുന്നു.
കണ്ണിൻ്റെ ആരോഗ്യം: സൂര്യനിൽ നിന്നും കണ്ണിനെ സംരക്ഷിക്കുന്ന ലൂട്ടെയിന്‍, സിയാക്സാന്തിൻ എന്നിവ മുട്ടയിൽ അടങ്ങിയിരിക്കുന്നു. പ്രായാധിക്യം മൂലം കണ്ണിൻ്റെ റെറ്റിനയ്ക്കുണ്ടാകുന്ന തകരാറുകളെ തടുക്കുന്നതിനും ഇത് സഹായിക്കുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.