/indian-express-malayalam/media/media_files/uA0RcD4q810zR8f0jScU.jpg)
Photo Source: Freepik
ഇന്ത്യൻ പാചകത്തിൽ സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധ വ്യജ്ഞനമാണ് ഗ്രാമ്പൂ. ആന്റിഓക്‌സിഡന്റിനും ആന്റിമൈക്രോബയൽ ഗുണങ്ങൾക്കും പേരു കേട്ടതാണ് ഗ്രാമ്പൂ. നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നതിനാൽ അവ പതിവായി കഴിക്കാൻ ശുപാർശ ചെയ്യാറുണ്ട്. എല്ലാ ദിവസവും ഗ്രാമ്പൂ ചവച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് ബ്രിട്ടീഷ് ഇന്ത്യൻ മെഡിക്കൽ പ്രൊഫഷണലായ ഡോ.റൂപ്പി ഔജ്‌ല ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വീക്കം സുഖപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും വായുടെ ആരോഗ്യത്തിനും അവ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മോണവീക്കം, പീരിയോൺഡൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന വായിലെ രോഗാണുക്കളെ ചെറുക്കാൻ സഹായിക്കുന്ന യൂജെനോൾ ഗ്രാമ്പൂവിൽ സമ്പുഷ്ടമാണെന്ന് ആസ്ര സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടർ ഡോ. ജഗദീഷ് ജെ.ഹിരേമത്ത് പറഞ്ഞു. ബാക്ടീരിയ, ഫംഗസ്, വൈറസുകൾ എന്നിവയ്‌ക്കെതിരെ യൂജെനോൾ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആന്റിമൈക്രോബയൽ ഗുണങ്ങൾക്കപ്പുറം, ഗ്രാമ്പൂവിൽ ഉയർന്ന ആന്റിഓക്‌സിഡന്റ് ഉള്ളടക്കമുണ്ട്. ഗ്രാമ്പൂവിലെ ഫ്ലേവനോയ്ഡുകളും ഐസോഫ്ലേവണുകളും പോലുള്ള ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്നു, അതുവഴി സെല്ലുലാർ കേടുപാടുകൾ തടയുകയും ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഗ്രാമ്പൂ ചവയ്ക്കുന്നത് പല്ലുവേദനയും മോണ രോഗങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോ.ഹിരേമത്ത് പറഞ്ഞു. ദഹന ആരോഗ്യത്തിന് ഗ്രാമ്പൂ ചവയ്ക്കുന്നത് ഗുണം ചെയ്യുമെന്ന് പ്രാധാന്യം ഡോ.ഔജ്‌ല അഭിപ്രായപ്പെട്ടു. നിറയെ ഗുണങ്ങൾ ഉണ്ടെങ്കിലും അമിതമായ ഉപയോഗം കരൾ തകരാറിന് കാരണമാകുമെന്ന് ഡോ.ഹിരേമത് ചൂണ്ടിക്കാട്ടി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.