scorecardresearch

വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്യൂ, കൂടുതൽ പ്രയോജനകരമെന്ന് പഠനം

വൈകുന്നേരം വ്യായാമം ചെയ്യുന്നവരിൽ അകാല മരണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ഏറ്റവും കുറഞ്ഞ അപകടസാധ്യതയുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി

വൈകുന്നേരം വ്യായാമം ചെയ്യുന്നവരിൽ അകാല മരണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ഏറ്റവും കുറഞ്ഞ അപകടസാധ്യതയുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി

author-image
Health Desk
New Update
health

Photo Source: Pexels

വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്യുന്നത് കൂടുതൽ ആരോഗ്യ ആനുകൂല്യങ്ങൾ നൽകുമെന്ന് പഠനം. പൊണ്ണത്തടിയുള്ളവർക്ക് ഇത് കൂടുതൽ പ്രയോജനം നൽകും. ഓസ്‌ട്രേലിയയിലെ സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകളുള്ളത്. 

Advertisment

ഏകദേശം എട്ടു വർഷത്തിനിടയിൽ 30,000 ആളുകളെയാണ് പഠനത്തിൽ നിരീക്ഷിച്ചത്. വൈകുന്നേരം ആറിനും അർദ്ധരാത്രിക്കും വ്യായാമം ചെയ്യുന്നവരിൽ അകാല മരണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ഏറ്റവും കുറഞ്ഞ അപകടസാധ്യതയുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി.

വൈകുന്നേരങ്ങളിലെ വ്യായാമം ആരോഗ്യ ഫലങ്ങൾ ഗണ്യമായി വർധിപ്പിക്കും, പ്രത്യേകിച്ച് പൊണ്ണത്തടിയും ഹൃദയാരോഗ്യവും കൈകാര്യം ചെയ്യുന്നതിലെന്ന് ബെംഗളൂരുവിലെ ആരോഗ്യ വിദഗ്ധൻ ഡോ.ജഗദീഷ് ജെ ഹിരേമത് പറഞ്ഞു. മെറ്റബോളിസം മന്ദഗതിയിലാകാൻ തുടങ്ങുന്ന ദിവസാവസാനം ശരീരത്തിന്റെ സ്വാഭാവിക ഫിസിയോളജിക്കൽ അവസ്ഥയെ പ്രയോജനപ്പെടുത്താൻ ഈ സമയത്ത് വ്യായാമം ചെയ്യുന്നത് സഹായിക്കും. വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്യുന്നത് ഉയർന്ന ഉപാപചയ നിരക്ക് നിലനിർത്താനും ഗ്ലൂക്കോസ് കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ, ശരീര താപനിലയിലെ വർധനവ് കാരണം പേശികളുടെ ശക്തിയും വഴക്കവും ഉച്ചകഴിഞ്ഞും വൈകുന്നേരവും ഉയർന്നേക്കാം. ഈ സമയങ്ങളിൽ ചെയ്യുന്ന വ്യായാമങ്ങൾ കൂടുതൽ ഫലപ്രദമാകുമെന്നും പരുക്കുകൾക്കുള്ള സാധ്യത കുറയ്ക്കുമെന്നും അദ്ദേഹം സമ്മതിച്ചു. ടെസ്റ്റോസ്റ്റിറോൺ, വളർച്ചാ ഹോർമോൺ തുടങ്ങിയ മെറ്റബോളിസത്തിനും പേശികളുടെ അറ്റകുറ്റപ്പണികൾക്കും സഹായിക്കുന്ന ചില ഹോർമോണുകൾ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയമാണ് സായാഹ്നം. ഈ സമയത്ത് വ്യായാമം ചെയ്യുന്നത് ഈ ഹോർമോൺ ബൂസ്റ്റുകളെ പ്രയോജനപ്പെടുത്തുന്നതിനും പേശികൾ നിർമ്മിക്കാനും കൊഴുപ്പ് കത്തിക്കാനുമുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Read More

Advertisment
Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: