/indian-express-malayalam/media/media_files/uploads/2019/09/onion.jpg)
അടുക്കളയിൽ കയറിയാൽ കുറച്ചുപേർക്കെങ്കിലും ഭക്ഷണം തയ്യാറാക്കുമ്പോൾ ഉപയോഗിക്കുവാൻ ഏറ്റവും മടിയുള്ള ഒന്നാണ് ഉള്ളി. അരിഞ്ഞു തുടങ്ങിയാൽ കരഞ്ഞു പോകും എന്നത് കൊണ്ട് മാത്രം അതിനെ മാറ്റി നിർത്താനും പറ്റില്ല. കാരണം കറിക്ക് മികച്ച രുചിയും മണവും നൽകുന്നതിൽ ഒട്ടും പിന്നിൽ അല്ല ഉള്ളി. മാത്രമല്ല നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും അതിൽ അടങ്ങിയിരിക്കുന്നു.
ഉള്ളി ഒഴിവാക്കി ഭക്ഷണം ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?. ഒരു മാസം അടുപ്പിച്ച് ഉള്ളി കഴിക്കാതിരുന്നാൽ എന്തു സംഭവിക്കും എന്ന് അറിയണമെങ്കിൽ അതിൻ്റെ പോഷക ഗുണങ്ങളെക്കുറിച്ചാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളെക്കുറിച്ച് ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽ സീനിയർ ഡയറ്റീഷ്യൻ സ്വാതി വ്യക്തമാക്കുന്നുണ്ട്.
പോഷകങ്ങളുടെ കലവറ
ഉള്ളിയിൽ മനുഷ്യശരീരത്തിന് ഏറ്റവും ആവശ്യമായ വൈറ്റമിനുകളും, ധാതുക്കളും, ആൻ്റി ഓക്സിഡൻ്റുകളും അടങ്ങിയിരിക്കുന്നു.
- വൈറ്റമിൻ: രോഗപ്രതിരോധശേഷി, സെല്ലുകളുടെ വളർച്ച, എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ വൈറ്റമിൻ സി, ബി6, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
- ആൻ്റിഓക്സിഡൻ്റ്: ഈ പച്ചക്കറികളിൽ ആൻ്റിഓക്സിഡൻ്റ് സവിശേഷതകൾ ഉള്ള അല്ലൈൽ പ്രോപൈൽ ഡൈസൾഫൈഡ് അടങ്ങിയിരിക്കുന്നു. കാൻസർ, ഇൻഫ്ലമേഷൻ എന്നിവയ്ക്കെതിരായി ഇത് പ്രവർത്തിക്കുന്നു.
ഉള്ളി കഴിക്കാതിരുന്നൽ എന്തു സംഭവിക്കും?
ഒരു മാസം ഉള്ളി കഴിക്കാതിരുന്നാൽ നമ്മുടെ ആരോഗ്യത്തിനു കാര്യമായ വ്യത്യാസങ്ങൾ ഒന്നുംതന്നെ ഉണ്ടാകില്ല. എന്നിരുന്നാലും ചില മാറ്റങ്ങൾ വന്നേക്കാമെന്ന് സ്വാതി പറയുന്നു.
- ഫൈബർ നഷ്ടം: നാരുകൾ ധാരാളം ഉള്ളിയിലുണ്ട്. ഇത് പൂർണ്ണമായും ഒഴിവാക്കുന്നത് ദഹനത്തെ ബാധിച്ചേക്കാം. ദഹന സംബന്ധമായ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
- ആൻ്റിഇൻഫ്ലമേറ്ററി സവിശേതയുടെ അഭാവം: ഉള്ളിയിൽ ആൻ്റിഇൻഫ്ലമേറ്ററി സവിശേഷതകൾ ഉള്ള അല്ലിസിൻ, ക്വെർസിറ്റിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ ആൻ്റിഓക്സിഡൻ്റുകളുമാണ്. ശരീരത്തിൽ ഇവയുടെ അളവ് കുറയുമ്പോൾ കാലക്രമേണ വിട്ടുമാറാത്ത രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. എന്നാൽ ആസിഡ് റിഫ്ലെക്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവർ ഉള്ളി ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ദഹന സംബന്ധായ പ്രശ്നങ്ങൾക്കത് കാരണമാകും.
ഉള്ളി ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നത് കൊണ്ട് മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾക്കൊപ്പം വൈറ്റമിൻ സി, ബി6, ഫോളേറ്റ് എന്നിവയുടെ കുറവിന് കാരണമാകുന്നത് കൂടാതെ ദുർബലമായ പ്രതിരോധശേഷി, വർധിച്ച ക്ഷീണം, രക്തം കട്ടപിടിക്കൽ, ചുവന്ന രക്താണുക്കൾ രൂപപ്പെടുന്നതിലെ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള പ്രതികൂലമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും സ്വാതി പറയുന്നു.
Read More
- വയർവീർക്കലോ ദഹനക്കേടോ? ഈ മൂന്നു ചേരുവകൾ അടങ്ങിയ വെള്ളം കുടിക്കൂ
- ദിവസവും ഗ്രാമ്പൂ ചവച്ചാൽ എന്ത് സംഭവിക്കും?
- കേക്ക്, പേസ്ട്രി പോലുള്ള ബേക്കറി സാധനങ്ങൾ കഴിക്കുന്നത് കുറയ്ക്കേണ്ടത് എന്തുകൊണ്ട്?
- സമ്മർദം അകറ്റാൻ ഞാൻ ചെയ്യുന്നത് എന്ത്? ടിപ്സ് പങ്കുവച്ച് മാധവൻ
- ഒരു ലിറ്റർ കഴുതപ്പാലിന്റെ വില 5000 രൂപ, കുടിക്കാൻ ആരോഗ്യകരമാണോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.