scorecardresearch

കേക്ക്, പേസ്ട്രി പോലുള്ള ബേക്കറി സാധനങ്ങൾ കഴിക്കുന്നത് കുറയ്ക്കേണ്ടത് എന്തുകൊണ്ട്?

ദിവസവും പഞ്ചസാര അധികമായി കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് ശരീരഭാരം വർദ്ധിപ്പിക്കുകയും പൊണ്ണത്തടിയുമായി ബന്ധപ്പെട്ട അവസ്ഥകളായ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും

ദിവസവും പഞ്ചസാര അധികമായി കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് ശരീരഭാരം വർദ്ധിപ്പിക്കുകയും പൊണ്ണത്തടിയുമായി ബന്ധപ്പെട്ട അവസ്ഥകളായ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Photo Source: Pexels

ആഘോഷങ്ങളിൽ കേക്കുകളും പേസ്ട്രികളും ഒഴിച്ചു കൂടാനാവാത്തതായി മാറിയിട്ടുണ്ട്. കേക്കുകളും പേസ്ട്രികളും, പ്രത്യേകിച്ച് ബേക്കറികളിൽ ഉണ്ടാക്കുന്നവ കൂടുതൽ രുചികരമാക്കാൻ സാധാരണയായി ധാരാളം പഞ്ചസാര ചേർക്കാറുണ്ടെന്ന് ന്യൂഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ (NFC) ആർട്ടെമിസ് ലൈറ്റിലെ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് സംഗീത തിവാരി പറഞ്ഞു. 

Advertisment

അധികമായി ചേർക്കുന്ന പഞ്ചസാരയുടെ അളവ് ഓരോ റെസിപ്പിക്കും അനുസരിച്ച് വ്യത്യാസപ്പെടാം. പക്ഷേ, സാധാരണയായി ഇത് വളരെ ഉയർന്നതാണ്. ഉദാഹരണത്തിന്, ഒരു കഷ്ണം കേക്കിലോ ഒരു പേസ്ട്രിയിലോ ഏകദേശം 10 മുതൽ 30 ഗ്രാമോ അതിലധികമോ പഞ്ചസാര ചേർക്കാമെന്ന് തിവാരി പറഞ്ഞു.

ദിവസവും പഞ്ചസാര അധികമായി കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ''പഞ്ചസാര അധികമായി കഴിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമേഹം, പൊണ്ണത്തടി, ദന്ത പ്രശ്നങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പോഷകാഹാരക്കുറവ് തുടങ്ങിയ ബേക്ക് ചെയ്ത ഉൽപ്പന്നങ്ങളിൽ ഗുരുതരമായ ആരോഗ്യ അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്, ”ജിൻഡാൽ നേച്ചർക്യൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഡയറ്റീഷ്യൻ പി.എസ്. സുഷമ പറഞ്ഞു.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളിൽ കലോറി കൂടുതലാണ്, പോഷകങ്ങൾ കുറവാണ്. ഇത് സംതൃപ്തിയോ പോഷകമൂല്യമോ നൽകാതെ കലോറിയുടെ അമിത ഉപഭോഗത്തിലേക്ക് നയിച്ചേക്കാം. ഇത് ശരീരഭാരം വർദ്ധിപ്പിക്കുകയും പൊണ്ണത്തടിയുമായി ബന്ധപ്പെട്ട അവസ്ഥകളായ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് തിവാരി അഭിപ്രായപ്പെട്ടു.

Advertisment

പഞ്ചസാരയുടെ അമിത ഉപഭോഗം പല്ലുകൾക്ക് കേടുപാട്, വീക്കം, ചില കാൻസറുകളുടെ സാധ്യത എന്നിവ പോലുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല, മാനസികാവസ്ഥയിലും ഊർജ നിലയിലും നെഗറ്റീവ് സ്വാധീനമുണ്ടാക്കുമെന്നും തിവാരി പറഞ്ഞു. പഞ്ചസാര മാത്രമല്ല, ട്രാൻസ് ഫാറ്റ്, അനാരോഗ്യകരമായ എണ്ണകൾ എന്നിവയും സംസ്കരിച്ച കേക്ക്, കുക്കികൾ, പേസ്ട്രികൾ എന്നിവയിൽ കാണപ്പെടുന്നു. ഇത് മോശം കൊളസ്ട്രോൾ വർധിപ്പിക്കുകയും ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നതിലൂടെ ഹൃദയ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് സുഷ പറഞ്ഞു.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: