/indian-express-malayalam/media/media_files/xZqqfvBGWnifnG2iTSGU.jpg)
Photo Source: Pexels
പശുവിൻ പാലിനെക്കാൾ വില കൂടുതലായി മാറിയിട്ടുണ്ട് കഴുതപ്പാലിന്. ഒരു ലിറ്റർ കഴുതപ്പാലിന്റെ വില 5000 രൂപയാണ്. ഗുജറാത്തിൽ നിന്നുള്ള ധീരൻ സോളങ്കിയാണ് കഴുത പാൽ വിപ്ലവത്തിന് നേതൃത്വം നൽകുന്നത്. പാടാൻ ജില്ലയിൽ 42 കഴുതകളുള്ള ഒരു ഫാം നടത്തുന്ന അദ്ദേഹം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാൽ വിതരണം ചെയ്യുന്നതിലൂടെ പ്രതിമാസം 2-3 ലക്ഷം രൂപ സമ്പാദിക്കുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
കഴുതപ്പാൽ കുടിക്കുന്നത് ആരോഗ്യകരമാണോയെന്ന് പോഷകാഹാര വിദഗ്ധയും ഇന്റഗ്രേറ്റഡ് ഹെൽത്ത് കോച്ചുമായ കരിഷ്മ ഷാ വിശദീകരിച്ചിട്ടുണ്ട്. മൃഗങ്ങൾക്ക് ഹോർമോണുകൾ ഉണ്ട്. ഈ ബാഹ്യ ഹോർമോണുകൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ ഹോർമോൺ സിസ്റ്റത്തിനുള്ളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നു, ചിലപ്പോൾ അവ നിയന്ത്രിക്കുന്ന തൈറോയ്ഡ്, പിസിഒഎസ് തുടങ്ങിയവയുടെ തകരാറുകൾക്ക് പോലും കാരണമാകുമെന്ന് അവർ പറഞ്ഞു.
കഴുതപ്പാൽ പരീക്ഷിക്കണമെന്നുണ്ടെങ്കിൽ മിതത്വം പ്രധാനമാണെന്ന് റീജൻസി ആശുപത്രിയിലെ ഡയറ്റീഷ്യൻ ശ്രദ്ധ സിങ് പറഞ്ഞു. കഴുതപ്പാൽ ദീർഘകാലാടിസ്ഥാനത്തിൽ കുടിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ കുറവാണ്. എങ്കിലും, ഈ പാൽ കുടിക്കുന്നതിനു മുൻപ് ഒരു ഡയറ്റീഷ്യനെയോ ഡോക്ടറെയോ സമീപിക്കാനും അവർ നിർദേശിച്ചു.
കഴുതപ്പാലിൽ ഉയർന്ന അളവിലുള്ള ലാക്ടോസ് ഉണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും. പ്രമേഹരോഗികൾ കഴുത പാൽ കുടിക്കുന്നതിനു മുൻപ് എപ്പോഴും ഡോക്ടറുടെ നിർദേശം തേടണം. ലാക്ടോസ് അസഹിഷ്ണുത ഉള്ളവരും ഇത് ഒഴിവാക്കണം. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ദുർബലമായ പ്രതിരോധശേഷി ഉള്ളവരും കഴുത പാൽ ഒഴിവാക്കണമെന്ന് സിങ് മുന്നറിയിപ്പ് നൽകി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.