/indian-express-malayalam/media/media_files/quick-weight-loss-ws-02.jpg)
ശരീരഭാര നിയന്ത്രണം എന്നത് ഏറ്റവും കഠിനമായ കാര്യം തന്നെയാണ്. അതിനായി സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ വളരെ പ്രധാനമാണ്. ഭക്ഷണശീലത്തിൽ മാറ്റം കൊണ്ടു വരിക എന്നതാണ് പൊതുവിൽ കണ്ടുവരുന്ന രീതി. ശരീര ഭാരം നിയന്ത്രിക്കാൻ ഭക്ഷണം കഴിക്കുന്നതും, ആരോഗ്യത്തിനു വേണ്ടി ഭക്ഷണം കഴിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. എന്തെല്ലം ഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്? അവ ആരോഗ്യപ്രദമാണോ? ആരോഗ്യപ്രദമാണെങ്കിൽത്തന്നെ ശരീരഭാരം കുറയ്ക്കാൻ അവ സഹായിക്കുമോ? എന്നിങ്ങനെ ധാരാളം സംശയങ്ങളും ഉണ്ടായേക്കാം. കുറഞ്ഞ കലോറിയും കൊഴുപ്പും ആയിരിക്കുമ്പോൾത്തന്നെ കൂടുതൽ നാരുകളും പ്രോട്ടീനും അടങ്ങുന്ന ഭക്ഷണം തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം. ശരീരഭാരം പെട്ടെന്നു കുറയുന്നതിനു തടസ്സം സൃഷ്ട്ടിക്കാൻ​ സാധ്യതയുള്ള ഏതാനും ഭക്ഷണങ്ങളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ഖ്യാതി രൂപാണി പറയുന്നുണ്ട്.
അവക്കാഡോ: ധാരാളം പോഷകങ്ങൾ അടങ്ങിയ സൂപ്പർ ഫുഡുകളുടെ ഗണത്തിലാണ് അവോക്കാഡോ. എന്നാൽ കലോറിയുടെ അളവ് ഇതിൽ കൂടുതലാണ്. നൂറു ഗ്രാം അവോക്കാഡോയിൽ 200 കലോറിയും 19 ഗ്രാം കൊഴുപ്പും അടങ്ങിയിരിക്കുന്നു.
സ്മൂത്തികൾ: ഡ്രൈഫ്രൂട്സും, പാലുമൊക്കെ ചേർത്തു തയ്യാറാക്കുന്ന സ്മൂത്തിയിൽ ചില സമയത്ത് കലോറിയുടെ അളവ് അധികമാകാൻ സാധ്യതയുണ്ട്.
നട്ട് ബട്ടർ: ധാരാളം പ്രോട്ടീനും ആരോഗ്യപ്രദമായ കൊഴുപ്പും ഇത്തരം ബട്ടറുകളിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ 100 ഗ്രാം എടുത്താ? 600 കലോറിയാണ് ഇവയിൽ ഉണ്ടാവുക. മിതമായ അളവിൽ മാത്രം ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.
വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ: എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങളിൽ ഉള്ളതുപോലെ തന്നെ കലോറിയുടെ അളവ് അധികമായിരിക്കും പൊരിച്ചെടുക്കുന്ന പലഹാരങ്ങളിലും. 100 ഗ്രാം പഴം കൊണ്ടുള്ള ഉപ്പേരിയിൽ 519 കലോറിയാണ് ഉണ്ടാവുക.
ഷുഗർ ഫ്രീ മധുര പലഹാരങ്ങൾ: ഷുഗർ ഫ്രീ എന്നു സൂചിപ്പിക്കുമ്പോഴും അതിൽ കലോറിയും കൊഴുപ്പും ഇല്ലാതാകുന്നില്ല. 100 ഗ്രാം ഡ്രൈ ഫ്രൂട്സു കൊണ്ടുള്ള ബർഫിയിൽ 317 കലോറിയാവും ഉണ്ടാവുക.
ഭക്ഷണക്രമത്തിലെ ഇത്തരം മാറ്റങ്ങൾ നിർദ്ദിഷ്ട ആരോഗ്യ വിദഗ്ധരുടെയോ അല്ലെങ്കിൽ ന്യൂട്രീഷ്യനിസ്റ്റിൻ്റെയോ അഭിപ്രായത്തിനനുസരിച്ചു മാത്രം പാലിക്കുക. അരോഗ്യസ്ഥിതി അനുസരിച്ചു മാത്രം ശരീരഭാര നിയന്ത്രിക്കാൻ ശ്രമിക്കുക. നിശ്ചിതമായ കാലയളവിൽ ഹെൽത്ത് ചെക്കപ്പുകൾ നടത്തുക.
Read More
- സന്തോഷം വരുമ്പോൾ കരയുന്നത് എന്തുകൊണ്ട്?
- വണ്ണം കുറയ്ക്കാൻ ചോറ് ഉപേക്ഷിക്കേണ്ട, ഇങ്ങനെ കഴിച്ചാൽ ശരീര ഭാരം കൂടില്ല
- പാചകം ചെയ്യുന്നതിനുമുമ്പ് അരി കുതിർക്കുന്നത് ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കുമോ?
- കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കാൻ ചില പ്രകൃതി ദത്ത വഴികൾ
- ഒരു മാസം പരിപ്പ് കഴിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കും?
- മാധവന്റെ ഇഷ്ട പ്രഭാത ഭക്ഷണം തൈര് ചേർത്ത പഴങ്കഞ്ഞി, ആരോഗ്യത്തിന് നല്ലതാണോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.