/indian-express-malayalam/media/media_files/YZtQLL4tfizUAHQ8gAv9.jpg)
അനുഷ്ക ശർമ്മ, വിരാട് കോഹ്‌ലി
സന്തോഷം അടക്കാനാവാതെ ചിലർ കരഞ്ഞുപോകാറുണ്ട്. കഴിഞ്ഞ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫിൽ ഇടംനേടിയിരുന്നു. മത്സരം വിജയിച്ചതിൽ സന്തോഷം അടക്കാനാതെ ബെംഗളൂരുവിന്റെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും താരത്തിന്റെ ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും അറിയാതെ കരഞ്ഞുപോയി.
കരയുന്നത് എപ്പോഴും സങ്കടത്തിന്റെ ലക്ഷണമല്ല. അനുഷ്‌കയെയും വിരാടിനെയും പോലെ സന്തോഷം അടക്കാനാവാത്ത നിമിഷങ്ങളിൽ ചിലർ കരഞ്ഞുപോകാറുണ്ട്. ഈ ആന്ദ കണ്ണീരിനുപിന്നിലെ ശാസ്ത്രീയവശത്തെക്കുറിച്ച് സംസാരിക്കുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അംബിക ചൗള. അമിതമായ വികാരങ്ങളോടുള്ള ശരീരത്തിന്റെ പ്രതികരമാണ് ഇതെന്ന് അവർ പറഞ്ഞു.
As a CSK fan, I am so happy for Virat Kohli. He deserves this. ❤️ pic.twitter.com/oIyIUtOYPQ
— Prayag (@theprayagtiwari) May 18, 2024
തീവ്രമായ സന്തോഷം വരുമ്പോൾ ഓട്ടോണമിക് നാഡീവ്യവസ്ഥയുടെ പാരാസിംപതിക് ശാഖ സജീവമാകും. ഈ സമയം ഹാപ്പി ഹോർമോണുകൾ കൂടുതൽ പുറത്തുവിടുന്നു. പോസിറ്റീവും നെഗറ്റീവും ആയ വൈകാരിക ഉത്തേജനങ്ങൾ ട്രൈജമിനൽ നാഡിയെ പ്രവർത്തനക്ഷമമാക്കും. ഈ നാഡി കണ്ണുനീർ ഉൽപാദനത്തിന് കാരണമാകുന്ന ലാക്രിമൽ ഗ്രന്ഥിയിലേക്ക് സിഗ്നലുകൾ അയയ്ക്കുന്നു. ഈ സമയത്ത് ഉണ്ടാകുന്ന കണ്ണുനീർ സാധാരണ കണ്ണുനീരിൽ നിന്ന് വ്യത്യസ്തമാണ്. സങ്കട സമയത്തുള്ള കണ്ണുനീരിൽ ഉയർന്ന അളവിലുള്ള സ്ട്രെസ് ഹോർമോണുകൾ അടങ്ങിയിട്ടുണ്ട്.
സന്തോഷ സമയത്ത് പലർക്കും കരയാനാകും. പക്ഷേ, ചില വ്യക്തികളിൽ ഇത് വ്യത്യാസപ്പെട്ടിരിക്കും. ഉയർന്ന വൈകാരിക സംവേദനക്ഷമതയുള്ള ആളുകൾ സന്തോഷ സമയത്ത് കരയാനുള്ള സാധ്യത കൂടുതലാണ്. തുറന്ന മനസുള്ള വ്യക്തികളിൽ സന്തോഷ കണ്ണുനീരിന് കൂടുതൽ സാധ്യതയുണ്ട്. അതേസമയം, വികാരങ്ങളെ അടിച്ചമർത്താൻ ഇഷ്ടപ്പെടുന്ന ആളുകൾ സന്തോഷകരമായ സാഹചര്യങ്ങളിൽ കരയില്ലെന്ന് അവർ വ്യക്തമാക്കി.
Read More
- വണ്ണം കുറയ്ക്കാൻ ചോറ് ഉപേക്ഷിക്കേണ്ട, ഇങ്ങനെ കഴിച്ചാൽ ശരീര ഭാരം കൂടില്ല
- പാചകം ചെയ്യുന്നതിനുമുമ്പ് അരി കുതിർക്കുന്നത് ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കുമോ?
- കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കാൻ ചില പ്രകൃതി ദത്ത വഴികൾ
- ഒരു മാസം പരിപ്പ് കഴിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കും?
- മാധവന്റെ ഇഷ്ട പ്രഭാത ഭക്ഷണം തൈര് ചേർത്ത പഴങ്കഞ്ഞി, ആരോഗ്യത്തിന് നല്ലതാണോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.