scorecardresearch

എല്ലാ രാത്രിയും ഉറങ്ങുന്നതിന് മുമ്പ് മകൾ റാഹയെ പുസ്തകം വായിച്ച് കേൾപ്പിക്കാറുണ്ടെന്ന് ആലിയ, ഗുണങ്ങൾ അറിയാമോ?

വായനയിലൂടെ ലഭിക്കുന്ന അറിവ് മക്കൾക്ക് ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് മാതാപിതാക്കൾ തിരിച്ചറിയുക. മക്കൾക്ക് പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കുന്നതിലൂടെ അവരുമായുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്താം.

വായനയിലൂടെ ലഭിക്കുന്ന അറിവ് മക്കൾക്ക് ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് മാതാപിതാക്കൾ തിരിച്ചറിയുക. മക്കൾക്ക് പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കുന്നതിലൂടെ അവരുമായുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്താം.

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
actress

ആലിയ ഭട്ട്

ഫാദേഴ്സ് ഡേയിലാണ് 'ഇഡി ഫൈൻഡ് എ ഹോം' എന്ന തന്റെ കുട്ടികൾക്കായുള്ള ആദ്യ പുസ്തകം ആലിയ പുറത്തിറക്കിയത്. ആലിയയുടെ കിഡ്‌സ് വെയര്‍ ബ്രാന്‍ഡായ ഇഡിഎമ്മയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പരമ്പരയിലെ ആദ്യ പുസ്തകമായ 'ഇഡി ഫൈന്‍ഡ്‌സ് എ ഹോം' പുറത്തിറക്കിയതെന്നാണ് ആലിയ പറഞ്ഞത്. 

Advertisment

പുസ്തകം എഴുതാൻ തനിക്ക് മകൾ എത്രത്തോളം പ്രചോദനമായെന്നതിനെക്കുറിച്ചും എല്ലാ ദിവസവും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപായി മകൾ റാഹയ്ക്ക് പുസ്തകം വായിച്ചു കേൾപ്പിക്കാറുണ്ടെന്നും മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ആലിയ പറയുകയുണ്ടായി. ചെറുപ്പത്തിൽ ഞാൻ പുസ്തകങ്ങൾ വായിക്കുന്ന ഒരാളായിരുന്നില്ല. അമ്മ നിർബന്ധിപ്പിച്ച് പുസ്തകം വായിപ്പിക്കുമായിരുന്നു. തന്റെ മകൾ പുസ്തകം വായിച്ച് വളരാനാണ് ആഗ്രഹമെന്നും ആലിയ പറഞ്ഞിരുന്നു.

''ഉറങ്ങുന്നതിനുമുമ്പ് കുട്ടികൾക്ക് പുസ്തകം വായിച്ചു കേൾപ്പിക്കുന്നത് അവരുടെ വൈജ്ഞാനിക വികാസത്തിൽ പോസിറ്റീവ് സ്വാധീനമുണ്ടാക്കും. വളർച്ചാ ഘട്ടത്തിൽ കൊച്ചുകുട്ടികൾ എപ്പോഴും അവർക്ക് ചുറ്റുമുള്ള കാര്യങ്ങൾ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നു. മാതാപിതാക്കളോ മറ്റുള്ളവരോ അവരെ പുസ്തകം വായിച്ച് കേൾപ്പിക്കുമ്പോൾ ഉച്ചാരണരീതിയും പുതിയ വാക്കുകളും അവർ പഠിക്കുന്നു. പുതിയ വിവരങ്ങൾ ലഭിക്കുന്നതിനുള്ള ഒരു മികച്ച ഉപകരണമായി ഇത് മാറുന്നു,'' സൈക്കോളജിസ്റ്റ് സൃഷ്ടി വാത്സ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.

വായനയിലൂടെ ലഭിക്കുന്ന അറിവ് മക്കൾക്ക് ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് മാതാപിതാക്കൾ തിരിച്ചറിയുക. മക്കൾക്ക് പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കുന്നതിലൂടെ അവരുമായുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്താം. കുട്ടിക്ക് നൽകുന്ന ശ്രദ്ധയും സുരക്ഷിതത്വവും അവരുടെ ഏകാഗ്രതയും വർധിപ്പിക്കുമെന്ന് വാത്സ അഭിപ്രായപ്പെട്ടു. ദിവസവും രാത്രിയിൽ പുസ്തക വായനക്കായി ഒരു സമയം മാറ്റിവയ്ക്കുന്നത് കുട്ടികളിൽ അച്ചടക്കശീലം വളർത്താൻ സഹായിക്കും. 

Advertisment

കഥകൾ വായിക്കുന്നത് കുട്ടിയിൽ സർഗാത്മകതയും ഭാവനയും വളർത്താൻ സഹായിക്കുന്നു. അതിനൊപ്പം അവരിൽ വായനാ ശീലം വളർത്തിയെടുക്കുകയും ചെയ്യാം. കഥകൾ വായിക്കുന്നതിനൊപ്പം അഭിനയിച്ച് കാണിക്കുന്നത് കുട്ടികളിൽ ഭാഷയും ആശയവിനിമയവും വികസിപ്പിക്കുന്നതിനും തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുമെന്നും അവർ പറഞ്ഞു.

Read More

Alia Bhatt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: