scorecardresearch

ബ്ലഡ് ഷുഗർ കുറയ്ക്കണോ? ഭക്ഷണത്തിൽ ഈ രണ്ട് ചേരുവകൾ ചേർക്കൂ

പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തുന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനു പരിഹാരമായി നിരവധി ടിപ്‌സുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തുന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനു പരിഹാരമായി നിരവധി ടിപ്‌സുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Credit: Pexels

ഭക്ഷണം കഴിക്കുന്ന രീതി മാത്രമല്ല, അവ പാചകം ചെയ്യുന്ന രീതിയും ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ രുചികരമാണെങ്കിലും ആവിയിൽ വേവിച്ചതോ പുഴുങ്ങിയതോ ആയ ഭക്ഷണങ്ങൾ കഴിക്കാനാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്. ഇതിലൂടെ അവയുടെ പരമാവധി ആരോഗ്യ ഗുണങ്ങൾ നേടാനാകും. ഭക്ഷണത്തിൽ ചില ചേരുവകൾ ഉൾപ്പെടുത്തുന്നത് ചില ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ സഹായിക്കും. 

Advertisment

ഉയർന്ന ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നതിന് ഭക്ഷണത്തിൽ നാരങ്ങ നീരും കുരുമുളക് പൊടിയും ചേർക്കാൻ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. ചില വിഭവങ്ങളുടെ ഗ്ലൈസെമിക് ഇൻഡക്‌സ് കുറയ്ക്കാൻ നാരങ്ങ നീര് സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കുരുമുളക് പൊടി ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുമെന്ന് പോസ്റ്റിൽ പറയുന്നു. ഇവ രണ്ടും രക്തത്തിലെ പഞ്ചസാരയുടെ അളവ് 15-20 ശതമാനം കുറയ്ക്കുമെന്ന് പോസ്റ്റിൽ അവകാശപ്പെടുന്നു.

''പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തുന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനു പരിഹാരമായി നിരവധി ടിപ്‌സുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ സഹായകരമായത് എന്താണെന്ന് മനസിലാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു,''വെന്ന് ഡയറ്റീഷ്യൻ റിയ ദേശായി അഭിപ്രായപ്പെട്ടു. 

Advertisment

വേനൽക്കാല പാനീയത്തിൽ നാരങ്ങ കഷ്ണങ്ങൾ ചേർക്കുന്നതോ അല്ലെങ്കിൽ സലാഡുകളിലോ പച്ചക്കറികളിലോ നാരങ്ങ നീര് ചേർക്കുന്നതോ കാർബോഹൈഡ്രേറ്റുകളുടെ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കാൻ സഹായിക്കുന്നു (സിട്രിക് ആസിഡിൻ്റെ സാന്നിധ്യം കാരണം), രക്തത്തിൽ ഗ്ലൂക്കോസ് പടിപടിയായി പുറത്തുവിടാൻ അനുവദിക്കുന്നുവെന്ന് ഡോ.റിയ പറഞ്ഞു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമരഹിതമായി ഉയരുന്നത് ഇവ രണ്ടും തടയുന്നു. ഭക്ഷണത്തിൽ നാരങ്ങ ഉൾപ്പെടുത്തുന്നത് വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കുന്നു, പരോക്ഷമായി രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. നാരങ്ങയിലെ പോളിഫെനോളുകളുടെ സാന്നിധ്യവും ശരീരത്തിന് ഗുണം ചെയ്യുമെന്ന് ബെംഗളൂരുവിലെ ഡോ.തൗസിയ ഹസൻ പറഞ്ഞു.

കുരുമുളകിന്റെ പ്രധാന ഗുണം പൈപ്പറിൻ എന്ന സജീവ സംയുക്തത്തിന്റെ സാന്നിധ്യമാണ്. മികച്ച പോഷക ആഗിരണത്തിനും ഉപാപചയ പ്രവർത്തനത്തിനും ഇത് സഹായിക്കുന്നു. അതിലൂടെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന പോഷകങ്ങളെ ശരീരം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നു. പൈപ്പറിൻ ഇൻസുലിൻ സെൻസിറ്റിവിറ്റിയും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ നിയന്ത്രിക്കുന്നുവെന്ന് ഡോ.ഹസൻ അഭിപ്രായപ്പെട്ടു. അതേസമയം, ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് 15-20 ശതമാനം കുറയ്ക്കുമെന്ന് ഒരു പഠനവും തെളിയിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

Read More

Blood Sugar Level

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: