scorecardresearch

ഏത്തപ്പഴം കഴിക്കുന്നതാണോ ഏത്തപ്പഴം സ്മൂത്തി കുടിക്കുന്നതാണോ ആരോഗ്യത്തിന് ഗുണം?

ദഹനം, മെറ്റബോളിസം എന്നിവ വർധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഏത്തപ്പഴം സഹായിക്കും. ഏത്തപ്പഴം പലരും സ്മൂത്തി രൂപത്തിൽ കഴിക്കാറുണ്ട്. ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണോയെന്ന സംശയം പലർക്കുമുണ്ട്

ദഹനം, മെറ്റബോളിസം എന്നിവ വർധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഏത്തപ്പഴം സഹായിക്കും. ഏത്തപ്പഴം പലരും സ്മൂത്തി രൂപത്തിൽ കഴിക്കാറുണ്ട്. ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണോയെന്ന സംശയം പലർക്കുമുണ്ട്

author-image
Health Desk
New Update
health

ഏത്തപ്പഴം പലരും സ്മൂത്തി രൂപത്തിൽ കഴിക്കാറുണ്ട്

വളരെ സുലഭമായി ലഭിക്കുന്നതും എന്നാൽ, ആരോഗ്യത്തിന് ഏറെ ഗുണകരവുമായ പഴങ്ങളിൽ ഒന്നാണ് ഏത്തപ്പഴം. നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നിരവധി അവശ്യ ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഏത്തപ്പഴം. ദഹനം, മെറ്റബോളിസം എന്നിവ വർധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇവയെല്ലാം സഹായിക്കും. അതിനാലാണ് ദൈനംദിന ഭക്ഷത്തിൽ ഏത്തപ്പഴം ഉൾപ്പെടുത്തണമെന്ന് പറയുന്നത്.

Advertisment

ഏത്തപ്പഴം പലരും സ്മൂത്തി രൂപത്തിൽ കഴിക്കാറുണ്ട്. ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണോയെന്ന സംശയം പലർക്കുമുണ്ട്. എന്നാൽ, ഏത്തപ്പഴം എപ്പോഴും മുഴുവൻ രൂപത്തിൽ കഴിക്കണമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് ഡോ.ശിൽപ അറോറ പറഞ്ഞിരിക്കുന്നത്. ഏത്തപ്പഴം സ്മൂത്തിയാക്കുമ്പോൾ അതിലെ നാരുകൾ ഇല്ലാതാവുകയും ഗ്ലൈസെമിക് ലോഡ് കൂടുകയും ചെയ്യുന്നു. നാരുകളോടു കൂടി ഏത്തപ്പഴം കഴിക്കുന്നത് ഇൻസുലിൻ വർധനവിനെ മന്ദഗതിയിലാക്കുന്നു. അതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താമെന്ന് അവർ പറഞ്ഞു.

അതിനാൽ, ഏത്തപ്പഴമോ അതുകൊണ്ടോ സ്മൂത്തിയോ തിരഞ്ഞെടുക്കേണ്ടി വന്നാൽ ഈ ആദ്യത്തേത് തിരഞ്ഞെടുക്കണമെന്ന് അവർ നിർദേശിച്ചു. അതേസമയം, ബോഡി ബിൽഡർമാർക്കും ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്കും ഉയർന്ന തീവ്രതയുള്ള ജോലികൾക്ക് ഊർജം ആവശ്യമുള്ളവർക്കും പാലും വാഴപ്പഴവും ചേർത്തുള്ള സ്മൂത്തി മികച്ച ഓപ്ഷനാണെന്ന് ശിൽപ അറോറ അഭിപ്രായപ്പെട്ടു. 

Advertisment

ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയുൾപ്പെടെ നിരവധി പ്രധാന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് ഏത്തപ്പഴം. അതിനാൽ തന്നെ, ഏത്തപ്പഴം ഒരിക്കലും ഭക്ഷണത്തിൽനിന്നും നീക്കം ചെയ്യരുത്.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: