/indian-express-malayalam/media/media_files/CaR3EasrgxhKRfoR3a9Q.jpg)
Credit: Freepik
ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോൾ, അവ സന്ധികളിൽ അടിഞ്ഞു കൂടി കൈകാലുകളിൽ വേദനയുണ്ടാക്കാം. റെഡ് മീറ്റ്, ചില മത്സ്യങ്ങൾ തുടങ്ങിയ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ യൂറിക് ആസിഡായി വിഘടിക്കുന്നു. അമിതമായ മദ്യപാനം, പഞ്ചസാര പാനീയങ്ങൾ, ചില മരുന്നുകൾ എന്നിവയും യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കാം.
യൂറിക് ആസിഡ് ഫലപ്രദമായി നീക്കം ചെയ്യാൻ വൃക്കകൾക്ക് കഴിയാതെ വരുന്ന സാഹര്യത്തിലും അളവ് ഉയരും. യൂറിക് ആസിഡ് കൂടിയാൽ വൃക്കയിൽ കല്ലുകളുണ്ടാകാം. യൂറിക് ആസിഡ് കൂടിയാൽ ഹൃദയാരോഗ്യത്തെ ബാധിക്കാൻ സാധ്യത ഏറെയാണ്. യൂറിക് ആസിഡിന്റെ അളവ് പുരുഷന്മാരിൽ ഏഴിനു താഴെയും സ്ത്രീകളിൽ ആറിനു താഴെയുമായി നിലനിർത്തണം. യൂറിക് ആസിഡിനെ നിയന്ത്രിക്കാൻ നിരവധി പ്രകൃതിദത്ത വഴികളുണ്ട്.
ഭക്ഷണരീതിയിലെ മാറ്റം
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ തിരഞ്ഞെടുക്കുക. പഞ്ചസാര അടങ്ങിയ പാനീയങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുക.
ധാരാളം വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കുന്നതിലൂടെ മൂത്രമൊഴിക്കുമ്പോൾ യൂറിക് ആസിഡ് പുറന്തള്ളാൻ സാധിക്കും.
ശരീര ഭാരം നിലനിർത്തുക
ശരീര ഭാരം നിലനിർത്തുന്നത് യൂറിക് ആസിഡിന്റെ അളവ് ഗണ്യമായി കുറയ്ക്കാം. ശരീര ഭാരം നിലനിർത്തുന്നതിനുമുള്ള മികച്ച മാർഗമാണ് പതിവ് വ്യായാമം.
നാരുകൾ അടങ്ങിയ ഭക്ഷണം
ഇൻസുലിൻ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നതിന് പ്രതിദിനം കുറഞ്ഞത് 5-10 ഗ്രാം ഫൈബർ കഴിക്കക്കുക. ഇത് യൂറിക് ആസിഡ് നിയന്ത്രിക്കാൻ കൂടുതൽ സഹായിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us