/indian-express-malayalam/media/media_files/Imj1ExkOH2xUr5QxmjPH.jpg)
Credit: Freepik
നമ്മുടെയൊക്കെ അടുക്കളകളിൽ സുലഭമായ പച്ചക്കറിയാണ് വെണ്ടക്ക. ഇതിന് നിറയെ ആരോഗ്യ ഗുണങ്ങളുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്നത് ഒരു ആരോഗ്യ ഗുണമായി പറയാം. വെണ്ടക്ക വെള്ളം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് രുപാലി ദത്ത.
ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ പ്രമേഹ ഭക്ഷണത്തിൽ നിർബന്ധമായും ഉണ്ടായിരിക്കണം. വെണ്ടക്ക നാരുകളാൽ സമ്പുഷ്ടമാണ്. ഇതിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും. ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തുന്നത് കാർബോഹൈഡ്രേറ്റിന്റെ ദഹനം വൈകിപ്പിക്കാൻ സഹായിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു.
ദഹനവ്യവസ്ഥ ആരോഗ്യകരമായാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായും നിയന്ത്രണത്തിലായിരിക്കും. ദിവസവും രാവിലെ വെണ്ടക്ക വെള്ളം കുടിക്കുന്നത് ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്താൻ സഹായിക്കും. ആരോഗ്യകരമായ ദഹനവ്യവസ്ഥ പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കും.
വെണ്ടക്കയ്ക്ക് കുറഞ്ഞ ഗ്ലൈസമിക് സൂചികയാണുള്ളത്. കുറഞ്ഞ ജിഐ ഉള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തില്ല. വെണ്ടക്ക പോലെ അന്നജം ഇല്ലാത്ത ഭക്ഷണങ്ങൾ പ്രമേഹമുള്ളവർക്ക് വളരെ ഗുണകരമാണ്.
വെണ്ടക്ക വെള്ളം എങ്ങനെ തയ്യാറാക്കാം
കുറച്ച് വെണ്ടക്ക കഴുകി വൃത്തിയാക്കുക. മുകളിലെയും താഴത്തെയും ഭാഗം മുറിച്ചു മാറ്റിയശേഷം ചെറിയ കഷ്ണങ്ങളാക്കുക. ഒരു കുപ്പിയിലേക്ക് മാറ്റിയശേഷം രണ്ടു മൂന്നു കപ്പ് വെള്ളം ചേർക്കുക. രാത്രി മുഴുവൻ കുതിർക്കാനായി മാറ്റിവയ്ക്കുക. പിറ്റേദിവസം രാവിലെ വെള്ളം മാത്രം അരിച്ചെടുത്ത് കുടിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us