scorecardresearch

ദിവസവും ചായ കുടിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് എന്താണ്?

ചായയിലും പഞ്ചസാരയും കലോറിയും അടങ്ങിയിട്ടുണ്ട്. അമിത ഉപഭോഗം ശരീരഭാരം വർധിപ്പിക്കാനും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കാനും ഇടയാക്കും

ചായയിലും പഞ്ചസാരയും കലോറിയും അടങ്ങിയിട്ടുണ്ട്. അമിത ഉപഭോഗം ശരീരഭാരം വർധിപ്പിക്കാനും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കാനും ഇടയാക്കും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Credit: Freepik

നിത്യജീവിതത്തിൽനിന്നും പലർക്കും ചായ ഒഴിച്ചൂകൂടാനാവാത്തതായി മാറിയിട്ടുണ്ട്. ഉറണമുണർന്ന ഉടൻ ഒരു കപ്പ് ചായ കുടിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ, ദിവസവും ചായ കുടിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ?. ചിലർക്ക് ചായ ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഇപ്സിത ചക്രബർത്തി പറഞ്ഞു. 

Advertisment

പാലിലെ കാൽസ്യത്തിലൂടെ എല്ലുകൾക്ക് അൽപ്പം ബലം ലഭിച്ചേക്കാം. ചായയിലെ കഫീൻ കൂടുതൽ ശ്രദ്ധയോടെയും ജാഗ്രതയോടെയും തുടരാൻ സഹായിക്കും. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളും ചായയിൽ നിറഞ്ഞിരിക്കുന്നുവെന്ന് അവർ പറഞ്ഞു. എന്നാൽ, ചിലർക്ക് ദിവസവും ചായ കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇടയാക്കും. വയറിളക്കം, ഗ്യാസ്, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു. 

ചായയിലും പഞ്ചസാരയും കലോറിയും അടങ്ങിയിട്ടുണ്ട്. അമിത ഉപഭോഗം ശരീരഭാരം വർധിപ്പിക്കാനും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കാനും ഇടയാക്കും. അമിതമായ കഫീൻ ഉത്കണ്ഠയിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുകയും ഉറങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുമെന്ന് ഡോ.ചക്രബർത്തി വ്യക്തമാക്കി. 

ദിവസവും ചായ കുടിക്കുന്നത് ശരീര ഭാരം നിലനിർത്താൻ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഡോ.ചക്രബർത്തി സമ്മതിച്ചു. പാൽ ചേർത്ത ചായയിൽ കലോറിയും ഷുഗറുമുണ്ട്. പതിവായി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. പാൽ ചായയിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും സംയോജനം കൊഴുപ്പ് അടിഞ്ഞുകൂടാൻ, പ്രത്യേകിച്ച് വയറിനു ചുറ്റും ഇടയാക്കുമെന്ന് അവർ പറഞ്ഞു. 

Advertisment

ചായ കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുമുണ്ട്. ഒരിക്കലും ചായ അമിതമായി കുടിക്കരുത്. ദിവസത്തിൽ ഒന്നോ രണ്ടോ കപ്പ് ആയി പരിമിതപ്പെടുത്തുക. കഴിവതും മധുരമില്ലാതെ കുടിക്കുക, അതല്ലെങ്കിൽ കുറച്ചു മാത്രം മധുരം ചേർക്കുക. ചായ കുടിക്കുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. 

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: