scorecardresearch

അവോക്കാഡോയോ മുട്ടയോ: പ്രഭാതഭക്ഷണത്തിന് എന്താണ് കഴിക്കേണ്ടത്?

അവോക്കാഡോകളിൽ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും

അവോക്കാഡോകളിൽ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും

author-image
Health Desk
New Update
Avocado |  Recipe

Credit: Pexels

ശരീര ആരോഗ്യത്തിൽ ഭക്ഷണം പ്രധാന പങ്കു വഹിക്കുന്നുണ്ട്. നല്ലൊരു പ്രഭാതഭക്ഷണം ശരീരത്തിന് ഉന്മേഷവും ദിവസം മുഴുവൻ ഊർജസ്വലരായിരിക്കാനും സഹായിക്കും. അങ്ങനെയെങ്കിൽ, ആരോഗ്യകരമായ പ്രഭാതഭക്ഷണം എന്താണ്?. ഇതിനുള്ള ഉത്തരം ന്യൂട്രീഷ്യനിസ്റ്റ് സുമൻ അഗർവാൾ നൽകും.

Advertisment

എന്റെ അടുത്ത് വരുന്ന നിരവധി പേർ മുട്ട ഒഴിവാക്കി പകരം അവോക്കാഡോ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തിയതായി പറയാറുണ്ട്. എന്നാൽ, അവയിലേതെങ്കിലും ഒഴിവാക്കുന്നതിനു മുൻപ് അവയിലെ പോഷക ഗുണങ്ങൾ അറിഞ്ഞിരിക്കണം. ഒരു അവോക്കാഡോയിൽ 24 കലോറിയുണ്ട്. മുട്ടയിലെ കലോറി 70 ആണ്. ഒരു അവോക്കാഡോയിൽ 3 ഗ്രാം പ്രോട്ടീനാണുള്ളത്. മുട്ടയിൽ 6 ഗ്രാമാണ് പ്രോട്ടീൻ. അതുപോലെ ഒരു അവോക്കാഡോയിൽ 22 ഗ്രാം ഫാറ്റും മുട്ടയിൽ 6 ഗ്രാം ഫാറ്റുമുണ്ട്. അവോക്കാഡോയിൽ കാർബോഹൈഡ്രേറ്റ് 13 ഗ്രാമും മുട്ടയിൽ ഒരു ഗ്രാമുമാണെന്ന് അവർ പറഞ്ഞു.

അതേസമയം, രണ്ടും പോഷകസമൃദ്ധമാണെന്ന് ഹൈദരാബാദിലെ ഡയറ്റീഷ്യൻ ജി.സുഷമ പറഞ്ഞു. പ്രോട്ടീന്റെ സമൃദ്ധമായ ഉറവിടം നൽകുന്ന ഒരു ക്ലാസിക് പ്രഭാത ഭക്ഷണമാണ് മുട്ട ടോസ്റ്റ്. വിറ്റാമിൻ എ, ഡി, ഇ, ബി 12 തുടങ്ങിയ അവശ്യ പോഷകങ്ങളും ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ടയിലെ ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം പേശികളുടെ അറ്റകുറ്റപ്പണികൾക്കും വളർച്ചയ്ക്കും സഹായിക്കുന്നു. സ്ഥിരമായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മുട്ട മികച്ചൊരു ഓപ്ഷനാണെന്ന് ഡോ.സുഷമ അഭിപ്രായപ്പെട്ടു.

Advertisment

കൂടാതെ, മുട്ടയിൽ കോളിൻ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവർത്തനത്തിനും പ്രധാനമാണ്. മുട്ട ടോസ്റ്റ് കഴിക്കുന്നത് കൂടുതൽ നേരം വയർ നിറഞ്ഞിരിക്കാൻ സഹായിക്കും. മാത്രമല്ല, ഉച്ചഭക്ഷണത്തിന് മുമ്പായി ലഘുഭക്ഷണം കഴിക്കാനുള്ള പ്രലോഭനം കുറയ്ക്കുമെന്നും അവർ വ്യക്തമാക്കി.

അവോക്കാഡോകളിൽ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യത്തിനൊപ്പം കെ, ഇ, സി എന്നിവയുൾപ്പെടെ വിവിധ വിറ്റാമിനുകളും അവയിൽ അടങ്ങിയിട്ടുണ്ട്. അവോക്കാഡോ ടോസ്റ്റ് നാരുകളുടെ നല്ല ഉറവിടം കൂടിയാണ്. ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. അവോക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകൾക്ക് രാവിലെ മുഴുവൻ സംതൃപ്തിയും ഊർജസ്വലതയും നൽകാൻ കഴിയുമെന്ന് ഡോ.സുഷമ അഭിപ്രായപ്പെട്ടു.

മുട്ട ടോസ്റ്റും അവോക്കാഡോ ടോസ്റ്റും തമ്മിലുള്ള തിരഞ്ഞെടുപ്പ് പോഷക ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. പേശികളുടെ വളർച്ചയ്ക്കും തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണകരമായ ഉയർന്ന പ്രോട്ടീൻ ഓപ്ഷനാണ് തിരയുന്നതെങ്കിൽ മുട്ട ടോസ്റ്റ് ആയിരിക്കും നല്ലത്. ഹൃദയാരോഗ്യവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിലനിർത്തുന്നതിന് ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയ ഭക്ഷണമാണ് തിരയുന്നതെങ്കിൽ അവോക്കാഡോ ടോസ്റ്റ് മികച്ചൊരു ഓപ്ഷനാണെന്ന് ഡോ.സുഷമ പറഞ്ഞു.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: