/indian-express-malayalam/media/media_files/2O1ZBYglxXFAi7v0EJ4L.jpg)
Credit: Freepik
പോഷകങ്ങളുടെ പവർ ഹൗസാണ് ഈന്തപ്പഴം. വിറ്റാമിനുകളും, പ്രോട്ടീനും, നാരുകളും അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യവും ഊർജ്ജവും പ്രദാനം ചെയ്യുന്നതിൽ ഈന്തപ്പഴത്തിന്റെ പങ്ക് ചെറുതല്ല. സാധാരണ നിലയിൽ ഈന്തപ്പഴം കുരുവോടു കൂടിയും അത് കളഞ്ഞും വിപണിയിൽ ലഭ്യമാണ്. കുരുവുണ്ടെങ്കിൽ തന്നെ കഴിക്കുമ്പോൾ അത് വലിച്ചെറിയുകയാണ് പതിവ്.
ഈന്തപ്പഴത്തിന് ഇത്രയേറെ ഗുണങ്ങളുണ്ടെങ്കിൽ അതിന്റെ കുരുവിലും പോഷകങ്ങൾ അടങ്ങിയിട്ടുണ്ടാകുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഇത് ശരിയാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പ്രത്യേകിച്ച് ഈ കുരു പൊടിച്ചെടുത്ത് ഉപയോഗിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിഞ്ഞേക്കാം.
ന്യൂട്രീഷ്യനിസ്റ്റായ സുഷ്മയുടെ അഭിപ്രായ പ്രകാരം ഈന്തപ്പഴത്തിനുള്ളത് പോലെ തന്നെ ആരോഗ്യഗുണങ്ങൾ അതിന്റെ കുരുവിനും ഉണ്ട്. പ്രമേഹമുള്ളവരിലോ അല്ലെങ്കിൽ പ്രമേഹ സാധ്യതയുള്ളവരുടെയോ ശരീരത്തിലെ ഗ്ലൂക്കോസ് മെറ്റാബോളിസം നിയന്ത്രിക്കുന്നതിന് ഇതിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ സഹായിച്ചേക്കാം. ആമാശത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ധാരാളം നാരുകളും ഈന്തപ്പഴത്തിന്റെ കുരുവിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉടനടി വിശപ്പ് ശമിപ്പിക്കുകയും ഭക്ഷണം വീണ്ടും കഴിക്കാനുള്ള പ്രവണത തടയുകയും ചെയ്യുന്നു, അങ്ങനെ ശരീരഭാര നിയന്ത്രണത്തിന് ഗുണം ചെയ്യും.
ഈന്തപ്പഴത്തിന്റെ കുരു പൊടിച്ചത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിനിൽക്കുന്നവരിൽ സാധാരണ നിലയിലേയ്ക്ക് എത്തിക്കുന്നു. ആന്റി ഓക്സിഡന്റുകൾ ഈന്തപ്പഴത്തിന്റെ കുരുവിൽ ധാരാളമുണ്ട്. അത് ശരീരത്തിലുണ്ടാകുന്ന വീക്കം മാത്രമല്ല കോശങ്ങൾക്കു കോടുപാടുകൾ ഉണ്ടാകുന്നതിൽ നിന്നും, ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു.
ഇങ്ങനെ ധാരാളം ഗുണങ്ങൾ ഉണ്ടെങ്കിലും വളരെ ശ്രദ്ധയോടെ വേണം ഈന്തപ്പഴത്തിന്റെ കുരു ഉപയോഗിക്കാൻ. ഭക്ഷണക്രമത്തിൽ ഇത് ഉൾപ്പെടുത്തുന്നതിനു മുൻമ്പായി ആരോഗ്യവിദഗ്ധരുടെ നിർദേശങ്ങൾ കൂടി അറിയാൻ ശ്രമിക്കുക. പ്രത്യേകിച്ച് ആരോഗ്യ സംബന്ധമായ ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണെങ്കിൽ. വളരെ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിച്ച് ശരീരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ നിരീക്ഷിക്കുക.
Read More
- ഭക്ഷണശേഷം തൈര് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം
- ബിയർ കുടിച്ചാൽ ശരീര ഭാരം കൂടുമോ?
- അവോക്കാഡോയോ മുട്ടയോ: പ്രഭാതഭക്ഷണത്തിന് എന്താണ് കഴിക്കേണ്ടത്?
- ഏത്തപ്പഴം കഴിക്കുന്നതാണോ ഏത്തപ്പഴം സ്മൂത്തി കുടിക്കുന്നതാണോ ആരോഗ്യത്തിന് ഗുണം?
- രതിമൂർച്ഛയിൽ ശ്രദ്ധിക്കുന്നത് ലൈംഗികസുഖം നഷ്ടപ്പെടുത്തും, സെക്സ് ആസ്വാദ്യകമാക്കാൻ ചില വഴികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us