/indian-express-malayalam/media/media_files/AwtIwLa2Imbr2i7UhVuK.jpg)
Credit: Pexels
ദിവസവും രാവിലെ നടക്കുന്നത് ശരീരത്തിനും മനസിനും ഒരുപോലെ ഗുണം ചെയ്യും. നടത്തം പോലെയുള്ള ചെറിയ ജീവിതശൈലി മാറ്റങ്ങൾ ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിലേക്ക് വാതിൽ തുറക്കും. ഏതു പ്രായത്തിലുമുള്ള ആളുകൾക്കും ആയാസകരമില്ലാതെ ചെയ്യാൻ കഴിയുന്ന വ്യായാമങ്ങളിൽ ഒന്നാണ് നടത്തം. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും എല്ലുകളും പേശികളും ശക്തിപ്പെടുത്താനും പ്രഭാത നടത്തം സഹായിക്കും.
ഹൃദ്രോഗം പോലുള്ള വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും അമിതവണ്ണമുള്ള ആളുകൾക്കും പ്രഭാത നടത്തം പരിശീലിക്കാം. പ്രഭാത നടത്തത്തിനൊപ്പം കുറഞ്ഞ കലോറിയുള്ള ഭക്ഷണക്രമവും പിന്തുടർന്നാൽ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. പ്രഭാത നടത്തത്തിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
1. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഹൃദയധമനികളുടെ ആരോഗ്യം നിലനിർത്താനും ഹൃദയത്തെ ശക്തിപ്പെടുത്താനുമുള്ള മികച്ച വ്യായാമമാണ് നടത്തം. ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കുകയും കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വൈകിട്ടത്തെക്കാൾ രാവിലെ നടക്കുന്നത് ശുദ്ധവായു ശ്വസിക്കാൻ ഇടയാക്കുന്നു. ഇത് കാലക്രമേണ ഹൃദയാരോഗ്യം വർധിപ്പിക്കും.
2. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, സമ്മർദം കുറയ്ക്കുന്നു
അതിരാവിലെയുള്ള നടത്തം മാനസികാവസ്ഥയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. കാരണം, സൂര്യപ്രകാശം സെറോടോണിന്റെ ഉത്പാദനം വർധിപ്പിക്കും. ഇത് നിങ്ങൾക്ക് സന്തോഷം നൽകും. എൻഡോർഫിനുകളുടെ ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ സമ്മർദം കുറയ്ക്കും.
3. ശരീര ഭാരം കുറയ്ക്കാനും നിലനിർത്താനും സഹായിക്കുന്നു
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രഭാത നടത്തം വളരെ ഫലപ്രദമാണ്. കലോറി എരിച്ചുകളയാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു.
4. ഉറക്കം പ്രോത്സാഹിപ്പിക്കുന്നു
പതിവായി നടക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. രാത്രിയിൽ എളുപ്പത്തിൽ ഉറങ്ങാൻ സഹായിക്കും. പ്രഭാത നടത്തം ദിവസം മുഴുവൻ കൂടുതൽ ഊർജസ്വലനാകാനും രാത്രിയിൽ നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
5. പേശികളെയും സന്ധികളെയും ശക്തിപ്പെടുത്തുന്നു
പതിവ് നടത്തം സന്ധിവാതം പോലുള്ള അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us