scorecardresearch

മണിക്കൂറുകൾ ഫോണിൽ നോക്കാറില്ല, ദിവസം 15-20 മിനിറ്റ് മാത്രം: അക്ഷയ് കുമാർ

ബോളിവുഡ് നടൻ അക്ഷയ് കുമാറിന് മണിക്കൂറുകൾ ഫോണിൽ നോക്കുന്ന ശീലമില്ല. തന്റെ ഒരു ദിവസത്തെ സ്ക്രീൻ സമയം 15-20 മിനിറ്റ് മാത്രമാണെന്ന് പറഞ്ഞിരിക്കുകയാണ് നടൻ

ബോളിവുഡ് നടൻ അക്ഷയ് കുമാറിന് മണിക്കൂറുകൾ ഫോണിൽ നോക്കുന്ന ശീലമില്ല. തന്റെ ഒരു ദിവസത്തെ സ്ക്രീൻ സമയം 15-20 മിനിറ്റ് മാത്രമാണെന്ന് പറഞ്ഞിരിക്കുകയാണ് നടൻ

author-image
Health Desk
New Update
health

അക്ഷയ് കുമാർ

രാവിലെ ഉറക്കം എഴുന്നേറ്റതു മുതൽ ഉറങ്ങുന്നതുവരെ ഫോൺ നോക്കുന്നവരാണ് നമുക്കു ചുറ്റിലുമുള്ളവരിലേറെയും. ഫോണില്ലാതെ ഒരു ദിവസം ജീവിക്കുന്നതുപോലും അവർക്ക് ചിന്തിക്കാനാവില്ല. എന്നാൽ, ബോളിവുഡ് നടൻ അക്ഷയ് കുമാറിന് മണിക്കൂറുകൾ ഫോണിൽ നോക്കുന്ന ശീലമില്ല. തന്റെ ഒരു ദിവസത്തെ സ്ക്രീൻ സമയം 15-20 മിനിറ്റ് മാത്രമാണെന്ന് പറഞ്ഞിരിക്കുകയാണ് നടൻ. 

Advertisment

Also Read: വൃക്കയിലെ കല്ലുകളോ? ചായയ്ക്ക് പകരം ഈ ജ്യൂസ് കുടിക്കുക

"സോഷ്യൽ മീഡിയ വളരെ കുറച്ച് സമയം മാത്രമേ നോക്കാറുള്ളൂ. അധികം നോക്കാറില്ല. എന്റെ സ്ക്രീൻ സമയം 15-20 മിനിറ്റായിരിക്കുമെന്ന് ഞാൻ കരുതുന്നു. പലരും തുടർച്ചയായി 5-6 മണിക്കൂർ സ്ക്രോൾ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാൻ അങ്ങനെയുള്ള ഒരാളല്ല. മണിക്കൂറുകളോളം മൊബൈലിൽ നോക്കുന്നത് നിങ്ങളുടെ കഴുത്തിന്റെ ആരോഗ്യത്തെ ബാധിക്കും, കാരണം നിങ്ങൾ എപ്പോഴും താഴേക്ക് നോക്കുന്നു, അത് നല്ലതല്ല. അതിനാൽ, സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കരുതെന്ന് ഞാൻ ആളുകളോട് അഭ്യർത്ഥിക്കുന്നു," ഇന്ത്യ ടിവിയുടെ ആപ് കി അദാലത്തിൽ നടൻ പറഞ്ഞു.

''എനിക്കൊരു ടൈമർ ഉണ്ട്. എന്റെ മകൾക്കും ഞാൻ അതുതന്നെ ചെയ്തിട്ടുണ്ട്. അവൾക്കും സമയമുണ്ട്. ആ സമയത്തിൽ കൂടുതൽ കാണാൻ അവളെ അനുവദിക്കാറില്ല. മൊബൈലിന്റെ അമിതമായ ഉപയോഗം കാരണം ആളുകൾ പുറത്തിറങ്ങി നടക്കുന്നതോ കളികളിൽ ഏർപ്പെടുന്നതോ കുറവായതായി ഞാൻ കണ്ടിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.

Also Read: കാപ്പി കുടിച്ച് ഗുണങ്ങൾ നേടണോ? ഈ 3 തെറ്റുകൾ ഒഴിവാക്കൂ

സോഷ്യൽ മീഡിയ സമയം പരിമിതപ്പെടുത്തുന്നത് മാനസികാരോഗ്യത്തിന് മാത്രമല്ല, ശാരീരിക ആരോഗ്യത്തിനും, പ്രത്യേകിച്ച് കഴുത്തിനും നട്ടെല്ലിനും കൂടിയാണെന്ന് ന്യൂഡൽഹിയിലെ ഓഖ്‌ലയിലുള്ള ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെയും ഹീലിംഗ് ടച്ച് ക്ലിനിക്കിലെയും ഓർത്തോപീഡിക് സർജൻ ഡോ.അഭിഷേക് വൈഷ് പറഞ്ഞു. ഇത്തരത്തിൽ സ്ക്രീൻ സമയം കൂടുതലായി എപ്പോഴും മുന്നോട്ട് കുനിയുമ്പോൾ, കഴുത്തിലെ പേശികളുടെ ഭാരം അവയുടെ സ്വാഭാവിക ശേഷിക്ക് അപ്പുറത്തേക്ക് പലമടങ്ങ് വർധിപ്പിക്കുന്നു. കാലക്രമേണ, ഇത് ലിഗമെന്റുകളെയും ഡിസ്കുകളെയും ബാധിക്കുകയും വിട്ടുമാറാത്ത അസ്വസ്ഥതയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

Also Read: ഉലുവ വെള്ളം കുടിക്കേണ്ടത് എങ്ങനെ? തിളപ്പിച്ചോ കുതിർത്തോ?

"തല താഴ്ത്തി വയ്ക്കുന്നതിനു പകരം കണ്ണിനു നേരെ ഫോൺ പിടിക്കുക. പതിവായി ഇടവേളകൾ എടുക്കുക, ചെറിയ വ്യായാമങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തുക. ഓൺലൈനിൽ കുറച്ച് സമയം ചെലവഴിക്കുന്നത് നിങ്ങളുടെ മനസിന് വിശ്രമം നൽകുക മാത്രമല്ല, നട്ടെല്ലിലെ ശാരീരിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും," ഡോ.അഭിഷേക് പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വയറിലെ കൊഴുപ്പ് കുറച്ച് അരക്കെട്ട് ഭംഗിയാക്കാം; ഉറക്കം ഉണർന്നതും ഈ 5 കാര്യങ്ങൾ ചെയ്യൂ

Akshay Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: