scorecardresearch

വയറിലെ കൊഴുപ്പ് കുറച്ച് അരക്കെട്ട് ഭംഗിയാക്കാം; ഉറക്കം ഉണർന്നതും ഈ 5 കാര്യങ്ങൾ ചെയ്യൂ

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഉറക്കമുണർന്നതിനുശേഷം സ്ത്രീകൾ ചെയ്യേണ്ട 5 കാര്യങ്ങളെക്കുറിച്ച് ഫിറ്റ്നസ് പരിശീലകൻ വിശദീകരിച്ചിട്ടുണ്ട്

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഉറക്കമുണർന്നതിനുശേഷം സ്ത്രീകൾ ചെയ്യേണ്ട 5 കാര്യങ്ങളെക്കുറിച്ച് ഫിറ്റ്നസ് പരിശീലകൻ വിശദീകരിച്ചിട്ടുണ്ട്

author-image
Health Desk
New Update
health

Source: Freepik

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനാണ്. വ്യായാമം ജീവിതശൈലിയിലെ മാറ്റങ്ങളും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെങ്കിലും, ഉറക്കമുണർന്നതിനുശേഷം നിങ്ങൾ ചെയ്യുന്ന ചില കാര്യങ്ങളും വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയ എളുപ്പമാക്കും. രാവിലെയുള്ള ചെറിയ ശീലങ്ങൾ ഹോർമോണുകളെ നിയന്ത്രിക്കുകയും, ദിവസം മുഴുവൻ മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഉറക്കമുണർന്നതിനുശേഷം സ്ത്രീകൾ ചെയ്യേണ്ട 5 കാര്യങ്ങളെക്കുറിച്ച് ഫിറ്റ്നസ് പരിശീലകൻ അകാനി സലാക്കോ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഷെയർ ചെയ്തിട്ടുണ്ട്. 

Advertisment

1. വെള്ളം കുടിക്കുക

എല്ലാ ദിവസവും രാവിലെ ഒരു കപ്പ് വെള്ളം കുടിച്ച് ദിവസം തുടങ്ങുക. ഇത് വയറു വീർക്കുന്നത് കുറയ്ക്കാനും ഭക്ഷണം ദഹിക്കുന്നതിനും സഹായിക്കുന്നു.

Also Read: മുട്ട കഴിച്ചാൽ വണ്ണം കൂടുമോ? ഒരു ദിവസം എത്ര കഴിക്കാം

2. പ്രഭാതഭക്ഷണം കഴിക്കുക

പ്രഭാതഭക്ഷണം ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ്. അതിനാൽ, രാവിലെ വിശപ്പ് കുറയ്ക്കുന്നതിനും, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. മുട്ട, അവോക്കാഡോ, ബെറികൾ തുടങ്ങിയവ ഉൾപ്പെടുത്തുക. കൂടുതൽ നേരം വയറു നിറഞ്ഞ സംതൃപ്തി നിലനിർത്തുകയും, വിശപ്പ് ശമിപ്പിക്കുകയും ചെയ്യുന്നു. 

3. ഉയർന്ന ഇൻസുലിൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക

പ്രഭാതഭക്ഷണത്തിന് എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് ആ ദിവസത്തേക്കുള്ള മാനസികാവസ്ഥയും ഊർജവും സജ്ജമാക്കുന്നതിനാൽ പ്രധാനമാണ്. ഇൻസുലിൻ വർധിപ്പിക്കാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ രാവിലെ കഴിക്കരുത്. 

Advertisment

Also Read: കാപ്പി കുടിച്ച് ഗുണങ്ങൾ നേടണോ? ഈ 3 തെറ്റുകൾ ഒഴിവാക്കൂ

4. ഉണർന്ന ഉടനെ കാപ്പി കുടിക്കരുത്

ബെഡ് ടീ അല്ലെങ്കിൽ ബെഡ് കോഫി എന്ന ആശയം പ്രലോഭനകരമായി തോന്നിയേക്കാം. കിടക്കയിൽ കിടന്ന് ഒരു ദിവസം ആരംഭിക്കാനുള്ള സുഖകരമായ ഒരു മാർഗമാണിത്. പക്ഷേ, ശരീര ഭാരം കുറയ്ക്കാൻ രാവിലെ കാപ്പി കുടിക്കുന്നത് വൈകിപ്പിക്കണം. ആദ്യം വെള്ളം കുടിക്കണം, പിന്നെ പ്രോട്ടീൻ കഴിക്കണം, പിന്നെ കാപ്പി കുടിക്കണം. ഇത് കോർട്ടിസോളിന്റെ അളവ് സന്തുലിതമാക്കുന്നു, അതിനാൽ പെട്ടെന്ന് സമ്മർദം ഉണ്ടാകില്ല.

Also Read: ലക്ഷണങ്ങൾ കാണിക്കും മുൻപേ തലച്ചോറിലെ രോഗങ്ങൾ കണ്ടുപിടിക്കാം; ഈ രക്തപരിശോധന നടത്തൂ

5. കുറച്ചു നേരം നടക്കുക

രാവിലെ കാപ്പി കുടിച്ച് ജോലിസ്ഥലത്തേക്ക് യാത്ര ചെയ്ത ശേഷം ദീർഘനേരം കസേരയിൽ അനങ്ങാതെ ഇരിക്കുന്നതിനുപകരം സൂര്യപ്രകാശം ലഭിക്കാൻ കുറഞ്ഞത് 10 മിനിറ്റെങ്കിലും നടക്കാൻ അകാനി നിർദേശിച്ചു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും, മെറ്റബോളിസം വർധിപ്പിക്കുകയും, സർക്കാഡിയൻ താളം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. രാത്രിയിൽ നന്നായി ഉറങ്ങാൻ നിങ്ങളെ സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയാനും ഈ പഴങ്ങൾ കഴിച്ച് ദിവസം തുടങ്ങൂ

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: