scorecardresearch

കാപ്പി കുടിച്ച് ഗുണങ്ങൾ നേടണോ? ഈ 3 തെറ്റുകൾ ഒഴിവാക്കൂ

മിക്ക ആളുകളും കാപ്പി തെറ്റായ രീതിയിൽ ഉപയോഗിക്കുന്നു

മിക്ക ആളുകളും കാപ്പി തെറ്റായ രീതിയിൽ ഉപയോഗിക്കുന്നു

author-image
Health Desk
New Update
health

Source: Freepik

ലോകമെമ്പാടും പ്രിയപ്പെട്ട ഒരു പാനീയമാണ് കാപ്പി. ഇവയിൽ കാണപ്പെടുന്ന പ്രകൃതിദത്ത ഉത്തേജകമായ കഫീൻ തൽക്ഷണം ഊർജം നൽകുന്നു. കാപ്പി ഇത്രയധികം ജനപ്രിയമാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. കാപ്പി നിരവധി ആരോഗ്യ ഗുണങ്ങളും നൽകുന്നുണ്ട്. കാപ്പിയിൽ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇവ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും. ഈ ഗുണങ്ങൾ നേടാനായി കാപ്പി ശരിയായി സമയത്ത് കുടിക്കണം. കാപ്പി കുടിക്കുമ്പോൾ പല വ്യക്തികളും ചില സാധാരണ തെറ്റുകൾ വരുത്താറുണ്ട്. ഇത് അവയുടെ ആരോഗ്യ ഗുണങ്ങൾ കുറയ്ക്കും. 

Advertisment

ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.സൗരഭ് സേഥി അടുത്തിടെ ഇൻസ്റ്റഗ്രാമിൽ കാപ്പി കുടിക്കുമ്പോൾ ഒഴിവാക്കേണ്ട മൂന്ന് സാധാരണ തെറ്റുകളെക്കുറിച്ച് പറഞ്ഞിരുന്നു. ''കാപ്പി നിങ്ങളുടെ തലച്ചോറിനും, കുടലിനും, കരളിനും നല്ലതാണ്. പോളിഫെനോളുകൾ കുടലിലെ നല്ല ബാക്ടീരിയകളെ വർധിപ്പിക്കുന്നു. അൽഷിമേഴ്‌സ്, പാർക്കിൻസൺസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ, മിക്ക ആളുകളും കാപ്പി തെറ്റായ രീതിയിൽ ഉപയോഗിക്കുന്നു," അദ്ദേഹം പറഞ്ഞു.

Also Read: ലക്ഷണങ്ങൾ കാണിക്കും മുൻപേ തലച്ചോറിലെ രോഗങ്ങൾ കണ്ടുപിടിക്കാം; ഈ രക്തപരിശോധന നടത്തൂ

1. പഞ്ചസാര ചേർക്കുക

പലർക്കും പഞ്ചസാരയില്ലാതെ കാപ്പി ആസ്വദിക്കാൻ കഴിയാറില്ല. ഇത് രക്തത്തിലെ ഗ്ലൂക്കോസിനെ വർധിപ്പിക്കുകയും വീക്കം വർധിപ്പിക്കുകയും ചെയ്യുന്നു. മധുരത്തിനായി കാപ്പി തണുത്തതിനുശേഷം ഒരു തുള്ളി തേൻ ഉപയോഗിക്കുക.

Advertisment

2. ഓർഗാനിക് തിരഞ്ഞെടുക്കാതിരിക്കുക

ഉയർന്ന രുചിക്കും ആരോഗ്യ ഗുണങ്ങൾക്കും ഉയർന്ന നിലവാരമുള്ള ഓർഗാനിക് കാപ്പി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഏറ്റവും കൂടുതൽ കീടനാശിനികൾ ഉപയോഗിക്കുന്ന വിളകളിൽ ഒന്നാണ് കാപ്പി. കീടനാശിനികളുടെ ഉപയോഗം പരിമിതപ്പെടുത്താൻ ഓർഗാനിക് കാപ്പി ഉപയോഗിക്കുക.

Also Read: വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയാനും ഈ പഴങ്ങൾ കഴിച്ച് ദിവസം തുടങ്ങൂ

3. ശരിയായ റോസ്റ്റ് ഉപയോഗിക്കാതിരിക്കുക

ആസിഡ് റിഫ്ലക്സ് ഉള്ള വ്യക്തികൾ പലപ്പോഴും ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് കാപ്പി ഒഴിവാക്കാറുണ്ട്. ഡാർക്ക് റോസ്റ്റ് പരീക്ഷിച്ചുനോക്കുക. നെഞ്ചെരിച്ചിലോ ആസിഡ് റിഫ്ലക്സോ ഇല്ലെങ്കിൽ, ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായതിനാൽ ലൈറ്റ് റോസ്റ്റുകൾ തിരഞ്ഞെടുക്കുക.

Also Read: ദിവസവും വൈറ്റമിൻ ബി 12 മരുന്നുകൾ കഴിക്കാമോ?

മറ്റു ചില ടിപ്സുകൾ

കാപ്പി ഉപഭോഗം പ്രതിദിനം 400 മില്ലിഗ്രാം കഫീൻ (ഏകദേശം 4 കപ്പ് ബ്രൂഡ് കോഫി) ആയി പരിമിതപ്പെടുത്തുക. രാത്രി വൈകി കാപ്പി കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഉറക്കത്തെ തടസ്സപ്പെടുത്തും. വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. രാവിലെയോ ഉച്ചകഴിഞ്ഞോ കുടിക്കുന്നതാണ് നല്ലത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഫാറ്റി ലിവർ പ്രശ്നമുണ്ടോ? ഒരു കഷ്ണം വെളുത്തുള്ളി ചവച്ചോളൂ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: