scorecardresearch

വൈകിട്ട് 6.30 നുശേഷം അക്ഷയ് കുമാർ ഒന്നും കഴിക്കാറില്ല, കാരണം ഇതാണ്

അമിതമായ വിശപ്പ് തോന്നിയാൽ, താൻ തയ്യാറാക്കുന്ന ഒരു സാലഡിനെക്കുറിച്ചും അക്ഷയ് സംസാരിച്ചു

അമിതമായ വിശപ്പ് തോന്നിയാൽ, താൻ തയ്യാറാക്കുന്ന ഒരു സാലഡിനെക്കുറിച്ചും അക്ഷയ് സംസാരിച്ചു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

അക്ഷയ് കുമാർ

ബോളിവുഡ് നടൻ അക്ഷയ് കുമാർ 57-ാം വയസിലും ആരോഗ്യകാര്യത്തിലും ഫിറ്റ്നസിലും ഏറെ ശ്രദ്ധാലുവാണ്. നടന്റെ പഴയ ഒരു അഭിമുഖത്തിൽനിന്നുള്ള വീഡിയോ ക്ലിപ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ തന്റെ ഡയറ്റിനെക്കുറിച്ചും ഭക്ഷണശീലത്തെക്കുറിച്ചും നടൻ തുറന്നു സംസാരിക്കുന്നുണ്ട്. 

Advertisment

വൈകിട്ട് 6.30 നു ശേഷം താൻ ഒന്നും കഴിക്കാറില്ലെന്ന് വീഡിയോയിൽ അക്ഷയ് കുമാർ പറയുന്നു. നമ്മുടെ ശാസ്ത്രം പറയുന്നത് വൈകിട്ട് 6.30നുശേഷം ഭക്ഷണം കഴിക്കരുതെന്നാണ്. അങ്ങനെ, എനിക്ക് വിശന്നാൽ മുട്ടയുടെ വെള്ള, കാരറ്റ്, റാഡിഷ് എന്നിവ കഴിക്കും അല്ലെങ്കിൽ സൂപ്പും സാലഡും കഴിക്കുമെന്ന് നടൻ പറഞ്ഞു. 

''രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോൾ, ശരീരത്തിന് അത് വളരെയധികം ദോഷം ചെയ്യും. രാത്രി 10 അല്ലെങ്കിൽ 11 മണിക്ക് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ, ഭക്ഷണം ദഹിക്കാൻ ശരീരത്തിന് 3 മുതൽ 4 മണിക്കൂർ വരെ എടുക്കും. അപ്പോൾ നിങ്ങളുടെ കുടൽ ഒഴികെ, മുഴുവൻ ശരീരവും വിശ്രമ അവസ്ഥയിലേക്ക് പോകുന്നു, വയർ അപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു,” അക്ഷയ് പറഞ്ഞു.

Also Read:രാവിലെ വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കാം, 1 മാസം കൊണ്ട് ഈ പ്രശ്നങ്ങളെല്ലാം കുറയും

Advertisment

വൈകുന്നേരം 6.30 ന് ശേഷം അമിതമായ വിശപ്പ് തോന്നിയാൽ, താൻ തയ്യാറാക്കുന്ന ഒരു സാലഡിനെക്കുറിച്ചും അക്ഷയ് സംസാരിച്ചു. ഒരു പാത്രത്തിൽ മുളപ്പിച്ച ചെറുപയർ, ഒരു കപ്പ് ചെറുതായി അരിഞ്ഞ ഉള്ളി, തക്കാളി, വെള്ളരി എന്നിവ ചേർക്കുക. ഇതിലേക്ക് ഒരു പിടി വേവിച്ച ചോളം, ഒരു ചെറിയ കപ്പ് മാതളനാരങ്ങ, അര കപ്പ് പച്ച മാങ്ങ, നിലക്കടല എന്നിവ ചേർക്കുക. മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ കുരുമുളക് പൊടി, ബ്ലാക്ക് സാൾട്ട, ജീരകപ്പൊടി, ഒരു സ്പൂൺ ഒലിവ് ഓയിൽ, ഒരു പിടി മല്ലിയില, പുതിനയില എന്നിവ ചേർത്ത് നാരങ്ങ പിഴിഞ്ഞ് നന്നായി ഇളക്കുക. എല്ലാ നന്നായി ഇളക്കിയശേഷം കഴിക്കുക.

ഈ സാലഡിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ്?

വിശപ്പ് അനുഭവപ്പെടുമ്പോഴെല്ലാം ഒരു പാത്രം മുളപ്പിച്ച ഭക്ഷണം കഴിക്കാം. നാരുകൾ, കാൽസ്യം, വിറ്റാമിൻ എ, സി, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണിതെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഷോണാലി സബർവാൾ പറഞ്ഞു. പയർവർഗങ്ങൾ മുളപ്പിക്കുന്നതിലൂടെ അവയിലെ പോഷകങ്ങളുടെ അളവ് വർധിപ്പിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമായ അവ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്നു. മാത്രമല്ല, അവയ്ക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുമുണ്ടെന്ന് അവർ പറഞ്ഞു.

Read More

Akshay Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: