/indian-express-malayalam/media/media_files/2025/05/26/HLVhsTzEqii0FbNJFCQj.jpg)
Source: Freepik
ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് ജലം അത്യാവശ്യ ഘടകമാണ്. എല്ലാ ദിവസവും രാവിലെ ചെറുചൂടുള്ള വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. എല്ലാ ദിവസവും രാവിലെ 200 മില്ലി ചൂടുവെള്ളം കുടിക്കണം. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശാരീരിക പ്രവർത്തനങ്ങൾ സുഗമമാക്കുക മാത്രമല്ല, ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ, ചൂടുവെള്ളം പല വിധത്തിൽ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഡോ.ഗൗതമൻ ശ്രീവർമ്മ തന്റെ യൂട്യൂബ് പേജിൽ പറയുന്നു.
ഹൃദയാരോഗ്യവും രക്തയോട്ടവും: ഹൃദയമിടിപ്പും രക്തയോട്ടവും നിയന്ത്രിക്കാൻ ചൂടുവെള്ളം സഹായിക്കുന്നു. ഇത് നാഡീവ്യവസ്ഥയ്ക്ക് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന അനാവശ്യ കൊഴുപ്പുകളെ എരിച്ചുകളയുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Also Read: കട്ടൻ കാപ്പി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമോ?
ദഹനം മെച്ചപ്പെടുത്തുന്നു: ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് മലവിസർജനം മെച്ചപ്പെടുത്തുന്നു. ഇത് നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് പോലുള്ള ദഹന പ്രശ്നങ്ങൾ കുറയ്ക്കുകയും മലബന്ധപ്രശ്നങ്ങൾ അകറ്റുകയും ചെയ്യും.
ശരീരത്തെ വിഷമുക്തമാക്കുന്നു: ചൂടുവെള്ളം കുടിക്കുമ്പോൾ ശരീര താപനില ഉയരുന്നു, ഇത് വിയർപ്പിലൂടെ വിഷവസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു, ശരീരം ശുദ്ധീകരിക്കുന്നു. ചൂടുവെള്ളത്തിൽ അൽപം നാരങ്ങാനീര് ചേർക്കുന്നത് ഈ ശുദ്ധീകരണ പ്രക്രിയയെ കൂടുതൽ മെച്ചപ്പെടുത്തും.
കൊളസ്ട്രോൾ കുറയ്ക്കുന്നു: കരൾ സംബന്ധമായ പ്രശ്നങ്ങളും ഉയർന്ന കൊളസ്ട്രോൾ അളവും കുറയ്ക്കാൻ ചൂടുവെള്ളം സഹായിക്കുമെന്ന് പറയപ്പെടുന്നു.
Also Read:11 മണിക്ക് മുൻപായി ഉറങ്ങുക, ഉച്ചഭക്ഷണത്തിനൊപ്പം അച്ചാർ കഴിക്കുക; 5 കിലോ കുറയ്ക്കാനുള്ള സിംപിൾ വഴികൾ
ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ചൂടുവെള്ളം വളരെയധികം സഹായിക്കുന്നു. അനാവശ്യ കൊഴുപ്പുകൾ എരിച്ചുകളയുന്നതിനും ശരീരഭാരം നിയന്ത്രണത്തിലാക്കുന്നതിനും ഉപയോഗപ്രദമാണ്. ചൂടുവെള്ളത്തിൽ ഒരു തുള്ളി നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയും.
Also Read:ശരീര ഭാരം കുറയ്ക്കണോ? രാത്രിയിൽ ഉറങ്ങുന്നതിനു മുൻപായി ഇത് കഴിക്കൂ
ചർമ്മവും മുടി വളർച്ചയും: പതിവായി ചൂടുവെള്ളം കുടിക്കുന്നത് മുഖക്കുരു കുറയ്ക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും. കൂടാതെ, മുടിയുടെ വേരുകളെ ഉത്തേജിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ആർത്തവ വേദന കുറയ്ക്കുന്നു: ആർത്തവ സമയത്ത് മിതമായ അളവിൽ ചൂടുവെള്ളം കുടിക്കുന്നത് ആർത്തവ വേദന കുറയ്ക്കും.
പ്രതിരോധശേഷി: ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ വേഗത്തിൽ പുറന്തള്ളാൻ സഹായിക്കുകയും വാർധക്യപ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. മാത്രമല്ല, പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us