scorecardresearch

ഓറഞ്ച് തൊലി മതി! അടുക്കളയിലെ എലികളെ എളുപ്പത്തിൽ തുരത്താം

അടുക്കളയിലും പരിസരത്തും ശല്യമായി മാറുന്ന എലികളെ തുരത്താൻ ഇനി കെണികൾ വച്ച് ബുദ്ധിമുട്ടാതെ ഈ വിദ്യ ട്രൈ ചെയ്തു നോക്കൂ

അടുക്കളയിലും പരിസരത്തും ശല്യമായി മാറുന്ന എലികളെ തുരത്താൻ ഇനി കെണികൾ വച്ച് ബുദ്ധിമുട്ടാതെ ഈ വിദ്യ ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Repel Mice FI

എലി ശല്യം കുറയ്ക്കാനുള്ള വിദ്യകൾ | ചിത്രം: ഫ്രീപിക്

നിങ്ങളുടെ അടുക്കളയിൽ എലികൾ ശല്യമുണ്ടാക്കുന്നുണ്ടോ? വിഷം ഉപയോഗിക്കാതെയും കെണികൾ വെയ്ക്കാതെയും എലികളെ തുരത്താൻ ഒരു ലളിതമായ വഴിയുണ്ട്. സാധാരണയായി നമ്മൾ പുറത്തേയ്ക്കു കളയുന്ന ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് എലികളെ എളുപ്പത്തിൽ തുരത്താൻ സാധിക്കും.

Advertisment

Also Read: ഒരു വെളുത്തുള്ളി അല്ലി മതി, പല്ലികളെ തുരത്താൻ ഇനി മറ്റൊന്നും വേണ്ട

എലികൾക്ക് ഓറഞ്ചിന്റെ മണം ഇഷ്ടമല്ല. ഓറഞ്ചിൽ അടങ്ങിയിട്ടുള്ള സിട്രസ് ഓയിൽ എലികളെ അകറ്റാൻ സഹായിക്കുന്നു. ഇത് എലികൾക്ക് അരോചകമാണ്. മാത്രമല്ല ഇത് ഒരു പ്രകൃതിദത്തമായ മാർഗ്ഗമാണ്. ഇത് വിഷമയമല്ലാത്തതുകൊണ്ട് കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും സുരക്ഷിതമാണ്.

Also Read: അടുക്കള ഇനി എന്നും പുതുപുത്തനായിരിക്കും സുഗന്ധം നിറയും, ഇത് ഉപയോഗിച്ചു നോക്കൂ

Advertisment

എങ്ങനെ ഉപയോഗിക്കാം?

  • ഓറഞ്ച് കഴിച്ച ശേഷം അതിന്റെ തൊലികൾ കളയാതെ സൂക്ഷിച്ചു വയ്ക്കാം. അവ ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ഇത് നന്നായി ഉണക്കിപൊടിച്ചെടുത്തു സൂക്ഷിച്ചാൽ ഏറെ വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം. 
  • എലി ശല്യം രൂക്ഷമായി സ്ഥലങ്ങളിൽ ആ പൊടി വിതറാം. 
  • ഉണങ്ങിയെടുത്ത ഓറഞ്ച് തൊലികൾ അടുക്കള ക്യാബിനിലും, സിങ്കിൻ്റെ അടുത്തും മറ്റും സൂക്ഷിക്കുന്നത് എലി ശല്യം കുറയ്ക്കാൻ സഹായിക്കും. 
  • ഓറഞ്ച് തൊലികൾ ഉണങ്ങാതെയും സൂക്ഷിക്കാം. എന്നാൽ അവ അഴുകി പോകാൻ സാധ്യതയുള്ളതിനാൽ എല്ലാ ദിവസവും അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ അത് മാറ്റി വയ്ക്കാൻ മറക്കരുത്.

Also Read: ഒറ്റ രാത്രി കൊണ്ട് അടുക്കള കീഴടക്കിയ പാറ്റകളെ തുരത്താം, ഇതൊരെണ്ണം മതി

  • ഓറഞ്ച് തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം ഒരു സ്പ്രേ ബോട്ടിലിലാക്കി അടുക്കളയുടെ മൂലകളിലും വിടവുകളിലും സ്പ്രേ ചെയ്യാം. ഇത് എലികളെ അകറ്റി നിർത്താൻ സഹായിക്കും.
  • എലികളെ അകറ്റാൻ മാത്രമല്ല, അടുക്കളയ്ക്ക് ഒരു നവോന്മേഷം നൽകാനും ഓറഞ്ചിന്റെ മണത്തിന് സാധിക്കും.

Read More: രണ്ട് സ്പൂൺ തേയിലപ്പൊടി ഉണ്ടെങ്കിൽ ഇനി പാറ്റകളെ തുരത്താൻ എളുപ്പമാണ്

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: