scorecardresearch

രണ്ട് സ്പൂൺ തേയിലപ്പൊടി ഉണ്ടെങ്കിൽ ഇനി പാറ്റകളെ തുരത്താൻ എളുപ്പമാണ്

അടുക്കള വൃത്തിയോടെ സൂക്ഷിക്കുന്നത് ഒരുപരിധി വരെ പാറ്റകളെ അകറ്റി നിർത്താൻ സഹായകരമാണ്. എന്നാൽ ഒളിച്ചിരിക്കുന്ന കുഞ്ഞൻ പാറ്റകളെ ഓടിക്കാനുള്ള വിദ്യ അറിയാമോ? ഇത് ട്രൈ ചെയ്യൂ

അടുക്കള വൃത്തിയോടെ സൂക്ഷിക്കുന്നത് ഒരുപരിധി വരെ പാറ്റകളെ അകറ്റി നിർത്താൻ സഹായകരമാണ്. എന്നാൽ ഒളിച്ചിരിക്കുന്ന കുഞ്ഞൻ പാറ്റകളെ ഓടിക്കാനുള്ള വിദ്യ അറിയാമോ? ഇത് ട്രൈ ചെയ്യൂ

author-image
WebDesk
New Update
Prevent Cockroaches FI

പാറ്റ ശല്യം കുറയ്ക്കാം | ചിത്രം: ഫ്രീപിക്

ഭക്ഷ്യാവശിഷ്ടങ്ങളും എണ്ണ മയവുമൊക്കെ ഉള്ളതിനാൽ പാറ്റകളുടെ ശല്യം ഏറ്റവും അധികം ഉണ്ടാകുന്ന അടുക്കളയിലാണ്. പകൽ മുഴുവൻ അടുക്കളയിലെ ഇടുങ്ങിയ കോണുകളിൽ ഒളിഞ്ഞിരിക്കുന്നവ തക്കംപാർത്ത് പുറത്തു വരും.

Advertisment

Also Read: അടുക്കള ഇനി എന്നും പുതുപുത്തനായിരിക്കും സുഗന്ധം നിറയും, ഇത് ഉപയോഗിച്ചു നോക്കൂ

ഇത് അടുക്കളയുടെ ആരോഗ്യകരമായ അന്തരീക്ഷത്തിന് ദോഷമാണ്. പലവിധത്തിൽ ഇവ ഭക്ഷണത്തിൽ കടന്നു കൂടുന്നത് ഭക്ഷ്യവിഷബാധയ്ക്കു വരെ കാരണമായേക്കും. വെറുതെ ലോഷൻ ഉപയോഗിച്ച് വൃത്തിയാക്കിയതു കൊണ്ട് കാര്യമില്ല അടുക്കള വൃത്തിയോടെ സൂക്ഷിക്കുകയും വേണം. പാറ്റകളെ തുരത്താൻ യഥാസമയം പ്രതിവിധി കണ്ടില്ലെങ്കിൽ അവ വീടിനുള്ളിൽ കൂട്ടത്തോടെ താമനമാരംഭിക്കും. പാറ്റകളെ കൊല്ലാൻ നിരവധി വിദ്യകൾ ഉണ്ട്. അതിലൊരു നുറുങ്ങുവിദ്യ തേയിലപ്പൊടി ഉപയോഗിച്ച് ട്രൈ ചെയ്യാം. ഇതുപയോഗിച്ച് ഒരു ലിക്വഡ് ഡിറ്റർജൻ്റ് തന്നെ തയ്യാറാക്കാം.

ചേരുവകൾ

  • തേയിലപ്പൊടി- 2 ടീസ്പൂൺ
  • ടൂത്ത്പേസ്റ്റ്- 1 സ്പൂൺ
  • ബേക്കിംഗ് സോഡ- 1 സ്പൂൺ
  • ബേക്കിംഗ് പൗഡർ- 1 സ്പൂൺ
Advertisment

Also Read: ഒരു സ്പൂൺ വിനാഗിരി ഉണ്ടെങ്കിൽ ഇനി പാറ്റകളെ അതിവേഗം തുരത്താം

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ തേയിലപ്പൊടിയെടുക്കാം. അതിലേയ്ക്ക് ഒരു സ്പൂൺ ടൂത്ത് പേസ്റ്റ്, ഒരു സ്പൂൺ ബേക്കിംഗ് സോഡ, ഒരു സ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ചെറിയ ഉരുളകളാക്കാം. ഇതിൻ്റെ മണം പല്ലികളെയും പാറ്റകളെയും ആകർഷിക്കും. എന്നാൽ അവയുടെ ദഹനവാളത്തെ നശിപ്പിക്കാൻ ഈ മിശ്രിതത്തിന് കഴിയും.

Also Read: ഒരു സ്പൂൺ കുരുമുളക് ഉണ്ടെങ്കിൽ അടുക്കളയിൽ ഒളിച്ചിരിക്കുന്ന പല്ലികളെ ഇനി മിനിറ്റുകൾക്കുള്ളിൽ തുരത്താം

ഉപയോഗിക്കേണ്ട വിധം

ചെറിയ ഉരുളകൾ അടുക്കളയിലെ ക്യാമ്പിനുകളിൽ വയ്ക്കാം. പാറ്റയും പല്ലിയും അമിതമായുള്ളിടത്തു വയ്ക്കാം. ഈ ചെറിയ ഉരുളകൾ തയ്യാറാക്കാൻ സമയമില്ലെങ്കിൽ തേയില വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്ത് യോജിപ്പിച്ച് അരിച്ചെടുക്കാം. ഈ മിശ്രിതം ഒരു സ്പ്രേ കുപ്പിയിലേയ്ക്കു മാറ്റി ഉപയോഗിക്കാവുന്നതാണ്. ഈ മിശ്രിതം പല്ലിയുടെയും പാറ്റയുടെയും ശല്യം അമിതമായുള്ളിടത്ത് സ്പ്രേ ചെയ്യാം.

Read More: അടുക്കളയിലെ ദുർഗന്ധം മുതൽ തുണിയിലെ കറ അകറ്റാൻ വരെ; ഒരു മുറി നാരങ്ങയുടെ ഈ ഉപയോഗങ്ങൾ അറിയാമോ?

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: