/indian-express-malayalam/media/media_files/2025/08/13/get-rid-of-house-lizard-fi-2025-08-13-17-06-15.jpg)
അടുക്കളയിലെ ഈ ചേരുവകൾ കൊണ്ട് പല്ലിയെ തുരത്താം | ചിത്രം: ഫ്രീപിക്
എത്ര വൃത്തിയാക്കിയിട്ടും അടുക്കളയിലും മുറിക്കുള്ളിലും പല്ലി ശല്യം രൂക്ഷമാകുന്നതായി തോന്നാറുണ്ടോ? പല്ലിക്കാഷ്ഠം കൊണ്ട് ഭിത്തിയും തറയും വൃത്തികേടാകുന്നത് ഏറെ ബുദ്ധിമുട്ടിച്ചേക്കാം. മാത്രമല്ല ആഹാര സാധനങ്ങളിലും മറ്റും ഇവ കടന്നു കൂടുകയും ചെയ്യും. പല്ലികളെ പ്രതിരോധിക്കാൻ ചില റിപ്പല്ലൻ്റുകൾ വിപണയിൽ ലഭ്യമാണ്. എന്നാൽ അതിലെ രാസവസ്തുക്കൾ മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
Also Read: വിനാഗിരിയും നാരങ്ങയും കൈയ്യിലുണ്ടോ? അടുക്കള കൈയ്യേറിയ ഉറുമ്പുകളെ തുരത്താൻ വഴിയുണ്ട്
പകരം വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ അതിനെ പ്രതിരോധിക്കാൻ ഉപയോഗിക്കാം.
ചേരുവകൾ
- ഉള്ളി
- വെളുത്തുള്ളി
- ബേക്കിംഗ് സോഡ
- കുരുമുളക്
- നാരങ്ങ
തയ്യാറാക്കുന്ന വിധം
ഉള്ളിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞെടുക്കാം. ഇത് അരച്ച് ഒരു ബൗളിലേയ്ക്കു മാറ്റാം. ഇതിലേയ്ക്ക് ബേക്കിംഗ് സോഡയും, കുരുമുളകുപൊടിം, നാരങ്ങ നീരും ചേർക്കാം. കുറച്ച് വെള്ളം ഒഴിച്ച് ഇത് ഇളക്കി യോജിപ്പിക്കാം.
ഉപയോഗിക്കേണ്ട വിധം
തയ്യാറാക്കിയ മിശ്രിതം ഒരു സ്പ്രേ കുപ്പിയിലേയ്ക്കു മാറ്റാം. പല്ലി ശല്യം രൂക്ഷമായ ഇടങ്ങളിൽ ഇത് സ്പ്രേ ചെയ്യാം.
Also Read: ഒരു സ്പൂൺ പഞ്ചസാര മതി, അടുക്കളയിലെ ഈച്ച ശല്യം ഞൊടിയിടയിൽ കുറയ്ക്കാം
/filters:format(webp)/indian-express-malayalam/media/media_files/2025/08/13/get-rid-of-house-lizard-1-2025-08-13-17-08-09.jpg)
Also Read: 2 ടേബിൾസ്പൂൺ തേയിലപ്പൊടി മതി; ഇങ്ങനെ ചെയ്താൽ പല്ലികളുടെയും പാറ്റകളുടെയും ശല്യം ഉണ്ടാകില്ല
മറ്റ് മാർഗങ്ങൾ
കുരുമുളക് സ്പ്രേ
എറ്റവും ഫലപ്രദമായ മാർഗമാണിത്. വെള്ളത്തിലേയ്ക്ക് കുരുമുളക്, മുളകുപൊടി എന്നിവ ചേർത്ത് യോജിപ്പിക്കാം. സ്ഥിരമായി പല്ലികൾ വരുന്ന ഇടങ്ങളിൽ ഇവ സ്പ്രേ ചെയ്തു കൊടുക്കാം.
മുട്ടത്തോട്
മുട്ടയുടെ മണം പല്ലികൾക്ക് സഹിക്കാൻ കഴിയില്ല. മുട്ടത്തോട് ശേഖരിച്ച് വൃത്തിയാക്കിയെടുക്കാം. അവ ജനാലകൾക്കും വാതിലുകൾക്കും അരികിൽ വയ്ക്കാം.
കാപ്പിപ്പൊടി പുകയില
കാപ്പിപ്പൊടിയിലേയ്ക്ക് പുകയില പൊടിച്ചത് ചേർത്തിളക്കി യോജിപ്പിക്കാം. ഇതും പല്ലികൾ സ്ഥിരമായി വരുന്ന വീടിനുള്ളിലെ ഇടങ്ങളിൽ ഉപയോഗിക്കാം.
പെപ്പർമിൻ്റ് സ്പ്രേ
പല്ലികൾക്ക് അസഹനീയമായിരിക്കും പെപ്പർമിൻ്റിൻ്റെ ഗന്ധം. പെപ്പർമിൻ്റ് ഓയിൽ സ്പ്രേ പല്ലി ശല്യം രൂക്ഷമായ ഇടങ്ങളിൽ ഉപയോഗിക്കാം.
Read More: അടുക്കള കൈയ്യടക്കിയ പാറ്റകളെ തുരത്താൻ വീട്ടിൽ തന്നെയുണ്ട് വഴികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us