scorecardresearch

2 ടേബിൾസ്പൂൺ തേയിലപ്പൊടി മതി; ഇങ്ങനെ ചെയ്താൽ പല്ലികളുടെയും പാറ്റകളുടെയും ശല്യം ഉണ്ടാകില്ല

അടുക്കളയിലും സിങ്കിലും ഒളിച്ചിരിക്കുന്ന പല്ലിയും പാറ്റകളും വില്ലനാകാറുണ്ടോ? എങ്കിൽ ഇനി ഈ വിദ്യ പരീക്ഷിച്ചു നോക്കൂ

അടുക്കളയിലും സിങ്കിലും ഒളിച്ചിരിക്കുന്ന പല്ലിയും പാറ്റകളും വില്ലനാകാറുണ്ടോ? എങ്കിൽ ഇനി ഈ വിദ്യ പരീക്ഷിച്ചു നോക്കൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kitchen Tips To Prevent Cockroach Lizard

തേയിലപ്പൊടിക്ക് നിരവധി ഉപയോഗങ്ങളുണ്ട് | ചിത്രം: ഫ്രീപിക്

എത്ര ശ്രമിച്ചിട്ടും വീട്ടിൽ നിന്നും പല്ലിയെയും പാറ്റയെയും തുരത്താൻ സാധിക്കുന്നില്ലേ. അവയ്ക്ക് ഇഷ്ടാനുസരണം ഒളിച്ചിരിക്കാനാകുന്ന ധാരാളം ഇടങ്ങൾ വീടിനുള്ളിൽ തന്നെയുണ്ട്. അതിനാൽ അടുക്കളയിലെ മാത്രമല്ല വീട്ടിലെ മുക്കുംമൂലയും വരെ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. 

Advertisment

Also Read: അടുക്കളയിലെ പഴയീച്ച ശല്യം കുറയ്ക്കാൻ ഇത്രമാത്രം ചെയ്താൽ മതി

അടുക്കള വൃത്തിയാക്കുന്നതോടൊപ്പം ഇവയുടെ ശല്യം ഒഴിവാക്കാൻ ഒരു മിശ്രിതം കൂടി തയ്യാറാക്കി സൂക്ഷിച്ചോളൂ.

ചേരുവകൾ

  • തേയിലപ്പൊടി- 2 ടീസ്പൂൺ
  • ടൂത്ത്പേസ്റ്റ്- 1 സ്പൂൺ
  • ബേക്കിംഗ് സോഡ- 1 സ്പൂൺ
  • ബേക്കിംഗ് പൗഡർ- 1 സ്പൂൺ

Also Read: അടുക്കളയിലും മുറിക്കുള്ളിലും പല്ലി ശല്യമുണ്ടോ? തുരത്താൻ ചില മാർഗങ്ങൾ ഇതാ

Advertisment
Kitchen Tips To Prevent Cockroach Lizard
വീട്ടിൽ സുലഭമായ തേയിലപ്പൊടി പാറ്റകളെ തുരത്താൻ ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ തേയിലപ്പൊടിയെടുക്കാം. അതിലേയ്ക്ക് ഒരു സ്പൂൺ ടൂത്ത് പേസ്റ്റ്, ഒരു സ്പൂൺ ബേക്കിംഗ് സോഡ, ഒരു സ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
  • ഈ മിശ്രിതം ചെറിയ ഉരുളകളാക്കാം.
  • ഇതിൻ്റെ മണം പല്ലികളെയും പാറ്റകളെയും ആകർഷിക്കും. എന്നാൽ അവയുടെ ദഹനവാളത്തെ നശിപ്പിക്കാൻ ഈ മിശ്രിതത്തിന് കഴിയും. 

Also Read: അടുക്കളയിലെ ചെറുപ്രാണികളെ തുരത്താം, ഇത്ര മാത്രം കൈയ്യിൽ കരുതൂ

ഉപയോഗിക്കേണ്ട വിധം

  • ചെറിയ ഉരുളകൾ അടുക്കളയിലെ ക്യാമ്പിനുകളിൽ വയ്ക്കാം. 
  • പാറ്റയും പല്ലിയും അമിതമായുള്ളിടത്തു വയ്ക്കാം.
  • ഈ ചെറിയ ഉരുളകൾ തയ്യാറാക്കാൻ സമയമില്ലെങ്കിൽ തേയില വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്ത് യോജിപ്പിച്ച് അരിച്ചെടുക്കാം. ഈ മിശ്രിതം ഒരു സ്പ്രേ കുപ്പിയിലേയ്ക്കു മാറ്റി ഉപയോഗിക്കാവുന്നതാണ്. 
  • ഈ മിശ്രിതം പല്ലിയുടെയും പാറ്റയുടെയും ശല്യം അമിതമായുള്ളിടത്ത് സ്പ്രേ ചെയ്യാം.

Read More: 

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: