/indian-express-malayalam/media/media_files/2025/10/18/get-rid-of-cockroaches-fi-2025-10-18-11-09-07.jpg)
പാറ്റകളെ തുരത്താനുള്ള പൊടിക്കൈ | ചിത്രം: ഫ്രീപിക്
വീടുകളിൽ ഏറ്റവും കൂടുതൽ ശല്യമുണ്ടാക്കുന്ന ജീവികളാണ് പാറ്റകൾ. അടുക്കളയിലും ഷെൽഫുകളിലും ബാത്ത്‌റൂമുകളിലും ഇവ ഒളിച്ചിരുന്ന് രോഗങ്ങൾ പരത്തുകയും ഭക്ഷണസാധനങ്ങളിൽ കയറുകയും ചെയ്യുന്നത് ഒരു വലിയ പ്രശ്നമാണ്. വിപണിയിൽ ലഭ്യമായ പല രാസവസ്തുക്കളും മനുഷ്യർക്ക് ദോഷകരമാവുന്ന സാഹചര്യത്തിൽ, പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തേടുന്നത് ഉചിതമാണ്. അത്തരത്തിൽ പാറ്റയെ തുരത്താൻ സഹായിക്കുന്ന ഒരു മികച്ച വഴിയാണ് കർപ്പൂരം ഉപയോഗിക്കുക എന്നത്.
Also Read: പല്ലി ശല്യം രൂക്ഷമാണോ? വെളുത്തുള്ളിയും സവാളയും ഉണ്ടെങ്കിൽ ഇനി അവയെ തുരത്താൻ എളുപ്പമാണ്
കർപ്പൂരത്തിന്റെ രൂക്ഷമായ ഗന്ധം പാറ്റകൾക്ക് അരോചകമാണ്. ഈ ഗന്ധം കാരണം അവ ആ പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാൻ നിർബന്ധിതരാകും. വിഷാംശമില്ലാത്തതും സുരക്ഷിതവുമായ ഈ മാർഗ്ഗം വീട്ടമ്മമാർക്ക് എളുപ്പത്തിൽ പരീക്ഷിക്കാവുന്നതാണ്.
Also Read: അടുക്കള വൃത്തിയാക്കാം ദുർഗന്ധമകറ്റാം, വിനാഗിരിയും നാരങ്ങയും ഇങ്ങനെ ചെയ്തു നോക്കൂ
/filters:format(webp)/indian-express-malayalam/media/media_files/2025/10/18/get-rid-of-cockroaches-1-2025-10-18-11-17-57.jpg)
കർപ്പൂരം ഉപയോഗിക്കാനുള്ള എളുപ്പവഴികൾ
നേരിട്ട് വെയ്ക്കാം: പാറ്റയുടെ ശല്യം കൂടുതലുള്ള സ്ഥലങ്ങളിൽ (അടുക്കള കാബിനറ്റുകൾ, സിങ്കിനടിഭാഗം, സ്റ്റോർ റൂം, ഡ്രോയറുകൾ, അലമാരകൾ) അൽപം കർപ്പൂരം തുറന്നു വെക്കുക. കർപ്പൂരം വായുവിൽ അലിഞ്ഞ് ഗന്ധം പരക്കുകയും പാറ്റകളെ അകറ്റുകയും ചെയ്യും.
കർപ്പൂര വെള്ളം സ്പ്രേ ചെയ്യാം: കുറച്ച് കർപ്പൂരം പൊടിച്ച് വെള്ളത്തിൽ ലയിപ്പിക്കുക. ഈ ലായനി ഒരു സ്പ്രേ ബോട്ടിലിലാക്കി പാറ്റകൾ വരാൻ സാധ്യതയുള്ള ഇടങ്ങളിലും, ഒളിച്ചിരിക്കുന്ന മൂലകളിലും തളിക്കുക. പാറ്റകൾ പെട്ടെന്ന് അപ്രത്യക്ഷമാവുന്നത് കാണാം.
രാത്രിയിൽ പുകയ്ക്കാം: കിടക്കുന്നതിനു മുമ്പ് അൽപം കർപ്പൂരം കത്തിച്ച് പുകയ്ക്കുന്നത് വീടിനകത്തും അടുക്കളയിലും പാറ്റ ശല്യം കുറയ്ക്കാൻ സഹായിക്കും.
Also Read: ഒരു നുള്ള് പഞ്ചസാര മതി, ഇനി പാറ്റ ശല്യം ഉണ്ടാകില്ല
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കർപ്പൂരം വെക്കുമ്പോൾ അത് പെട്ടെന്ന് അലിഞ്ഞുപോകാതിരിക്കാൻ ചെറിയ തുണികെട്ടുകളിലോ ചെറിയ പാത്രങ്ങളിലോ വെക്കാൻ ശ്രമിക്കുക.
- വൃത്തിയാണ് പാറ്റയെ തുരത്താനുള്ള ഏറ്റവും പ്രധാന മാർഗ്ഗം. അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും ഭക്ഷണമാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.
- നനവും ഈർപ്പവും ഇല്ലാതാക്കുന്നത് പാറ്റകൾ പെരുകുന്നത് തടയും.
- കർപ്പൂരം ഉപയോഗിച്ചുള്ള ഈ പ്രകൃതിദത്ത മാർഗ്ഗം കെമിക്കൽ സ്പ്രേകളേക്കാൾ സുരക്ഷിതവും ഫലപ്രദവുമാണ്. എളുപ്പത്തിൽ പാറ്റകളെ തുരത്തി വീട് സുരക്ഷിതമാക്കാൻ ഈ പൊടിക്കൈ പരീക്ഷിച്ചുനോക്കാവുന്നതാണ്.
Read More: പഞ്ചസാര പാത്രത്തിൽ ഉറുമ്പ് കയറിയോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us