/indian-express-malayalam/media/media_files/2025/07/16/tips-to-get-rid-of-ants-from-sugar-jar-3-2025-07-16-10-19-34.jpg)
പഞ്ചസാര പാത്രത്തിൽ ഉറുമ്പ് കയറുന്നത് ഒഴിവാക്കാൻ ചില നുറുങ്ങു വിദ്യകൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/07/16/tips-to-get-rid-of-ants-from-sugar-jar-1-2025-07-16-10-19-58.jpg)
അടച്ചുറപ്പുള്ള പാത്രങ്ങൾ
പഞ്ചസാരയും ധാന്യങ്ങളും പൊടികളും ലഘുഭക്ഷണങ്ങളും അയഞ്ഞ രീതിയിൽ ദുർബലമായ പാത്രങ്ങളിൽ സൂക്ഷിക്കുന്ന ഉറുമ്പുകൾക്ക് പെട്ടെന്ന് കടന്നു ചെല്ലാൻ സഹായിക്കും. അവ വായുസഞ്ചാരമില്ലാത്ത ഭരണിയിലേയ്ക്കു മാറ്റി ഗ്രാമ്പൂവോ ഏലയ്ക്കയോ ഇട്ടു വയ്ക്കാം.
/indian-express-malayalam/media/media_files/2025/07/16/tips-to-get-rid-of-ants-from-sugar-jar-2-2025-07-16-10-19-58.jpg)
നിലത്തു വീണു കിടക്കുന്ന പൊടികൾ
ഉപയോഗിക്കാൻ എടുക്കുമ്പോൾ പാത്രത്തിൽ നിന്നും അറിയാതെ താഴെ വീഴുന്ന ചെറിയ പൊടികളും മറ്റും ഉറുമ്പുകളെ ക്ഷണിച്ചു വരുത്തുന്നു. അതിനാൽ കൗണ്ടർടോപ്പുകളും അടുക്കളയുടെ തറയും വൃത്തിയായി തുടയ്ക്കണം.
/indian-express-malayalam/media/media_files/2025/07/16/tips-to-get-rid-of-ants-from-sugar-jar-4-2025-07-16-10-19-58.jpg)
ചവറ്റുകുട്ടകൾ
നിറഞ്ഞു കവിഞ്ഞതോ മൂടാതെ വച്ചതോ ആയ ചവറ്റുകുട്ടകൾ ഉറുമ്പുകൾക്ക് വാസസ്ഥലം ഒരുക്കുന്നു. അതിനാൽ അടുക്കളയിൽ വരുന്ന മാലിന്യങ്ങൾ കൃത്യമായ ഇടവേളകളിൽ പുറന്തള്ളാൻ മറക്കരുത്.
/indian-express-malayalam/media/media_files/2025/07/16/tips-to-get-rid-of-ants-from-sugar-jar-5-2025-07-16-10-19-59.jpg)
ഈർപ്പം
അടുക്കള സിങ്കിൻ്റെയും പൈപ്പുകളുടെയും മൂലകളിൽ ഈർപ്പമുള്ളതിനാൽ ഉറുമ്പുകൾക്ക് കൂടുകെട്ടാൻ സൗകര്യപ്രദമാണ്. അതിനാൽ ദിവസും ഉപയോഗത്തിനു ശേഷം ഈർപ്പമില്ലാതെ തുടച്ചു വൃത്തിയാക്കി വയ്ക്കാൻ ശ്രദ്ധിക്കാം.
/indian-express-malayalam/media/media_files/2025/07/16/tips-to-get-rid-of-ants-from-sugar-jar-fi-2025-07-16-10-19-59.jpg)
വൃത്തിയില്ലാത്ത പാന്ററി ഷെൽഫുകൾ
പൊടികളും മറ്റു സൂക്ഷിച്ചു വയ്ക്കുന്ന ഇടമായതിനാൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇത്തരം ഇടുങ്ങിയ സ്ഥലങ്ങൾ തുടച്ചു വൃത്തിയാക്കാൻ ശ്രദ്ധിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.