scorecardresearch

തുരുമ്പെടുത്ത് മൂർച്ച കുറഞ്ഞ കത്തികൾ ഇനിയും ഏറെ നാൾ പുതുപുത്തനായിരിക്കും, ഇങ്ങനെ ചെയ്തെടുക്കൂ

തുരുമ്പെടുത്ത് മൂർച്ച കുറയുമ്പോൾ തന്നെ ഉപയോഗ ശൂന്യമെന്ന് കരുതി ഉപേക്ഷിച്ച ധാരാള കത്തികൾ ഉണ്ടാകില്ലേ? എങ്കിൽ അവ ഇങ്ങനെ ചെയ്തെടുക്കൂ ഏറെ നാൾ ഉപയോഗിക്കാം

തുരുമ്പെടുത്ത് മൂർച്ച കുറയുമ്പോൾ തന്നെ ഉപയോഗ ശൂന്യമെന്ന് കരുതി ഉപേക്ഷിച്ച ധാരാള കത്തികൾ ഉണ്ടാകില്ലേ? എങ്കിൽ അവ ഇങ്ങനെ ചെയ്തെടുക്കൂ ഏറെ നാൾ ഉപയോഗിക്കാം

author-image
WebDesk
New Update
Remove Rust From Old Knife FI

പഴയ കത്തികൾ പുതുപുത്തനാക്കാം | ചിത്രം: ഫ്രീപിക്

തുരുമ്പിച്ച പഴയ കത്തിയോ ഉപകരണങ്ങളോ കാണുമ്പോൾ ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്നതിന് മുൻപ്, അടുക്കളയിലെ ചില സാധനങ്ങൾ ഉപയോഗിച്ച് ഈ തുരുമ്പിനെ എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയും എന്നത് ഓർക്കുക. കത്തിയുടെ മൂർച്ചയും തിളക്കവും വീണ്ടെടുക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം:

Advertisment

വിനാഗിരി 

ഒരു ഗ്ലാസ് പാത്രത്തിൽ  വെളുത്ത വിനാഗിരി എടുക്കാം. തുരുമ്പെടുത്ത കത്തി ഏകദേശം 4-5 മണിക്കൂർ വിനാഗിരിയിൽ മുക്കിവെക്കാം. ഇതിനുശേഷം പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് തുരുമ്പ് ഭാഗം ഉരസി മാറ്റുക. വിനാഗിരിയിലെ അസിഡിറ്റി തുരുമ്പിനെ അലിയിക്കാൻ സഹായിക്കും.

Also Read: ഗ്യാസ് സ്റ്റൗവിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണയും കറകളും ഇനി ഞൊടിയിടയിൽ കളയാം, ഒരു മുറി നാരങ്ങ മതി

ബേക്കിംഗ് സോഡ 

കുറച്ച് ബേക്കിംഗ് സോഡ എടുത്ത്, അതിൽ വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് കത്തിയിലെ തുരുമ്പിച്ച ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിനുശേഷം ഒരു സ്ക്രബ് പാഡ് ഉപയോഗിച്ച് ഉരസി വൃത്തിയാക്കാം.

Advertisment

Also Read: അടുക്കളപ്പണി എളുപ്പമാക്കണോ? എങ്കിൽ ഈ കത്തികൾ കൈയ്യിൽ കരുതിക്കോളൂ

നാരങ്ങയും ഉപ്പും

കത്തിയുടെ തുരുമ്പെടുത്ത ഭാഗത്ത് ഉപ്പ് നന്നായി വിതറുക. അതിനു മുകളിൽ നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കാം. ഈ മിശ്രിതം 1-2 മണിക്കൂർ വെച്ചതിനുശേഷം, തുരുമ്പ് നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു പരുപരുത്ത തുണിയോ സ്‌പോഞ്ചോ ഉപയോഗിച്ച് തുടയ്ക്കാം.

ഉരുളക്കിഴങ്ങും സോപ്പും

ഒരു ഉരുളക്കിഴങ്ങ് നെടുകെ മുറിച്ച് അതിൽ അൽപം ഡിഷ് സോപ്പ്  പുരട്ടാം. ഈ ഉരുളക്കിഴങ്ങ് കഷ്ണം ഉപയോഗിച്ച് തുരുമ്പിച്ച ഭാഗത്ത് ശക്തിയായി ഉരസുക. ഉരുളക്കിഴങ്ങിലെ ഓക്സാലിക് ആസിഡ് തുരുമ്പിനെതിരെ പ്രവർത്തിക്കും.

കാർബണേറ്റഡ് പാനീയങ്ങൾ 

ഒരു പാത്രത്തിൽ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് (ഉദാഹരണത്തിന് കോള) എടുത്ത് കത്തി അതിൽ മുക്കിവെക്കാം. ഈ പാനീയങ്ങളിലെ സിട്രിക് ആസിഡ് തുരുമ്പിനെ അഴിച്ചുവിടാൻ സഹായിക്കും. കുറച്ച് മണിക്കൂറുകൾക്കു ശേഷം കഴുകി വൃത്തിയാക്കാം.

Also Read: പഴയ കത്രിക ഇനി പുതുപുത്തനാക്കാം, ഇങ്ങനെ ചെയ്തെടുക്കൂ

ഈ രീതികളിലൂടെ തുരുമ്പ് പൂർണ്ണമായി മാറിയ ശേഷം, കത്തി നന്നായി കഴുകി ഉടൻ തന്നെ തുടച്ച് ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കാം. ഈർപ്പം വീണ്ടും തുരുമ്പെടുക്കാൻ കാരണമാകും. തുരുമ്പ് പൂർണമായും പോയതിനു ശേഷം കത്തിയുടെ മൂർച്ച കൂട്ടാം. അലുമിനിയം ഫോയിൽ ഷീറ്റ് മടക്കി കത്തിയുടെ മൂർച്ച കൂട്ടേണ്ട ഭാഗം അതിൽ ഉരസാം. സാൻഡ് പേപ്പർ ഉപയോഗിച്ചും ഇങ്ങനെ കത്തിക്ക് മൂർച്ച കുട്ടാം. ബ്ലേഡ്, ഗ്ലാസ് ജാർ എന്നിവയും ഇത്തരത്തിൽ ഉപയോഗിക്കാവുന്നതാണ്.

Read More: മൂർച്ച കുറഞ്ഞ കത്തിയോ കത്രികയോ ഏതുമാകട്ടെ പരിഹാരം അടുക്കളയിൽ തന്നെയുണ്ട്

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: