/indian-express-malayalam/media/media_files/2025/10/15/sharpen-scissor-fi-2025-10-15-10-16-59.jpg)
കത്രികയുടെ മൂർച്ച കൂട്ടാനുള്ള വിദ്യകൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/15/sharpen-scissor-1-2025-10-15-10-18-32.jpg)
അലുമിനിയം ഫോയിൽ
ഒരു അലുമിനിയം ഫോയിൽ കഷണം എടുത്ത് നീളത്തിൽ പലതവണ കട്ടിയായി മടക്കാം. കത്രിക ഉപയോഗിച്ച് അത് പൂർണ്ണമായി മുറിക്കുക. അതേ ഫോയിൽ തന്നെ 10- 20 തവണ വരെ വീണ്ടും ആവർത്തിച്ച് മുറിക്കുക. ഫോയിലിന്റെ ഘർഷണം ബ്ലേഡുകൾക്ക് മൂർച്ച നൽകും. ശേഷം, ബ്ലേഡുകൾ ഒരു നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുക.
/indian-express-malayalam/media/media_files/2025/10/15/sharpen-scissor-2-2025-10-15-10-18-32.jpg)
സാൻഡ്പേപ്പർ
സാൻഡ് പേപ്പറിൻ്റെ പരുപരുത്ത ഭാഗം പുറത്തു വരുന്ന രീതിയിൽ മടക്കുക. കത്രിക ഉപയോഗിച്ച് ഇത് മുറിക്കുക. 10- 20 തവണ ഇത് ആവർത്തിക്കുക. ശേഷം, നനഞ്ഞ തുണികൊണ്ട് കത്രികയുടെ ബ്ലേഡുകൾ വൃത്തിയാക്കുക.
/indian-express-malayalam/media/media_files/2025/10/15/sharpen-scissor-3-2025-10-15-10-18-32.jpg)
ഗ്ലാസ് ജാർ
ഗ്ലാസ് ജാറിൻ്റെ വശങ്ങളിൽ കത്രികയുടെ ബ്ലേഡ് വരത്തക്ക വിധം പിടിച്ച അധികം സമ്മർദ്ദം നൽകാതെ ഉരസാം. ഉപയോഗ ശൂന്യമായതോ അൽപം കട്ടി കുറഞ്ഞതോ ആയ ഗ്ലാസ് ജാർ ഇതിനായി ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/10/15/sharpen-scissor-4-2025-10-15-10-18-32.jpg)
തയ്യൽ സൂചി അല്ലെങ്കിൽ പിന്നുകൾ
സേഫ്റ്റി പിന്നോ അല്ലെങ്കിൽ തയ്യൽ സൂചിയോ കത്രിയുടെ അകത്ത് വച്ച് മുറിക്കുന്നതു പോലെ ചെയ്യുക. ഇത് പല തവണ ആവർത്തിക്കുക. ഇങ്ങനെ കത്രികയുടെ ബ്ലേഡുകൾ ഉരസുന്നതിസൂടെ മൂർച്ച വർധിക്കും.
/indian-express-malayalam/media/media_files/2025/10/15/sharpen-scissor-5-2025-10-15-10-18-32.jpg)
സെറാമിക് മഗ്ഗ്
സെറാമിക മഗ്ഗിൻ്റെ അടിഭാഗത്ത് കത്രികയുടെ മൂർച്ച കൂട്ടേണ്ട ഭാഗം വച്ച് ഉരസാം. രണ്ട് വശങ്ങളും ഇങ്ങനെ ഉരസിയെടുക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.