scorecardresearch

ഗ്യാസ് സ്റ്റൗവിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണയും കറകളും ഇനി ഞൊടിയിടയിൽ കളയാം, ഒരു മുറി നാരങ്ങ മതി

സ്ഥിരമായി ഉപയോഗമുള്ളതിനാൽ ഗ്യാസ് സ്റ്റൗവിൽ എണ്ണ മയവും കറയും പിടിച്ച് വളരെ വേഗം പഴകിയതായി തോന്നിയേക്കാം, അതിനുള്ള പരിഹാരമാണ് നാരങ്ങ

സ്ഥിരമായി ഉപയോഗമുള്ളതിനാൽ ഗ്യാസ് സ്റ്റൗവിൽ എണ്ണ മയവും കറയും പിടിച്ച് വളരെ വേഗം പഴകിയതായി തോന്നിയേക്കാം, അതിനുള്ള പരിഹാരമാണ് നാരങ്ങ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Gas Stove Cleaning FI

നാരങ്ങ ഉപയോഗിച്ച് ഗ്യാസ് സ്റ്റൗ വൃത്തിയാക്കാം | ചിത്രം: ഫ്രീപിക്

പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗയിൽ എണ്ണയും ഭക്ഷണാവശിഷ്ടങ്ങളും പറ്റിപ്പിടിച്ച് വളരെ വേഗം പഴയതായി തോന്നിയേക്കും. സ്റ്റൗ മാത്രമല്ല, അടുക്കള സിങ്ക്, ഭിത്തി, സ്ലാബ് എന്നിവടങ്ങളിലെല്ലാം എത്ര ശ്രമിച്ചിട്ടും നീക്കം ചെയ്യാൻ സാധിക്കാത്ത കറകളുള്ളത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? 

Advertisment

Also Read: കറുത്തുപോകില്ല കേടാകില്ല, വാഴപ്പഴം ഇനി ഇങ്ങനെ സൂക്ഷിച്ചോളൂ

ഇവ നീക്കം ചെയ്യാൻ ധാരാളം ക്ലീനിങ് ലിക്വിഡുകൾ കടയിൽ ലഭ്യമാണ്. എന്നാൽ അവ മാറി മാറി ഉപയോഗിക്കന്നതിനു പകരം വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്. അടുക്കളയിലെ വിട്ടുമാറാത്ത കറകൾ നീക്കം ചെയ്യാൻ ഒരു വിദ്യ പരിചയപ്പെടാം.

Also Read: കറ പിടിച്ച ബർണറുകൾക്ക് വിട, ഗ്യാസ് സ്റ്റൗ വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ചേരുവകൾ

  • ഡിഷ് സോപ്പ്
  • നാരങ്ങാനീര്
  • വിനാഗിരി
  • ബേക്കിംഗ് സോഡ

തയ്യാറാക്കുന്ന വിധം

അൽപം ഡിഷ് വാഷ് സോപ്പിലേയ്ക്ക് ഒരു മുറി നാരങ്ങളുടെ നീര് ചേർക്കാം. ഇതിലേയ്ക്ക് വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്തിളക്കി യോജിപ്പിക്കാം. തയ്യാറാക്കിയ മിശ്രിതം ഒരു സ്പ്രോ ബോട്ടിലിലേയ്ക്കു മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാം. 

Advertisment
Remove Oil Stain From Gas Stove 1
ഗ്യാസ് സ്റ്റൗ വൃത്തിയാക്കാനുള്ള വിദ്യകൾ | ചിത്രം: ഫ്രീപിക്

Also Read: മൂർച്ച കുറഞ്ഞ കത്തിയോ കത്രികയോ ഏതുമാകട്ടെ പരിഹാരം അടുക്കളയിൽ തന്നെയുണ്ട്
ഉപയോഗിക്കേണ്ട വിധം

  • കറയും എണ്ണകളും ഉള്ള ഇടങ്ങളിൽ തയ്യാറാക്കിയ മിശ്രിതം സ്പ്രേ ചെയ്യാം. 2 മുതൽ 3 മിനിറ്റിനു ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കാം.
  • ഈ മിശ്രിതം സ്റ്റൗ, മൈക്രോവേവ് ഓവൻ, സിങ്ക്, അലമാര, എന്നിവയൊക്കെ വൃത്തിയാക്കാൻ ഉപയോഗിക്കാം. കറകൾ നീക്കം ചെയ്യുന്നതിനൊപ്പം അടുക്കള ദുർഗന്ധം അകറ്റാനും ഇത് സഹായിക്കും. 

Read More: പഴയ കത്രിക ഇനി പുതുപുത്തനാക്കാം, ഇങ്ങനെ ചെയ്തെടുക്കൂ

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: