/indian-express-malayalam/media/media_files/2025/10/11/keep-banana-fresh-for-long-fi-2025-10-11-17-57-46.jpg)
വാഴപ്പഴം ഇങ്ങനെ സൂക്ഷിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/08/23/keep-banana-fresh-for-long-fi-2025-08-23-14-51-05.jpg)
അലൂമിനിയം ഫോയിൽ
വാഴപ്പഴങ്ങൾ വേർപെടുത്തി ഓരോന്നും അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ് സൂക്ഷിക്കാം. തണ്ടുകൾ മാത്രം ഇങ്ങനെ പൊതിയുന്നതും ഗുണകരമായേക്കും.
/indian-express-malayalam/media/media_files/2025/08/23/keep-banana-fresh-for-long-3-2025-08-23-14-51-57.jpg)
സൂര്യപ്രകാശം ഏൽക്കാത്ത ഇടം തിരഞ്ഞെടുക്കാം
നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്തതും ഈർപ്പമില്ലാത്തതുമായ ഇടങ്ങൾ വാഴപ്പഴം സൂക്ഷിക്കാൻ തിരഞ്ഞെടുക്കാം.
/indian-express-malayalam/media/media_files/2025/08/23/keep-banana-fresh-for-long-2-2025-08-23-14-51-57.jpg)
ഇടകലർത്താതിരിക്കുക
മറ്റ് പഴങ്ങൾക്കും പച്ചക്കറികൾക്കും ഒപ്പം ഇടകലർത്താതെ വാഴപ്പഴം പ്രത്യേകം സൂക്ഷിക്കാം. ഒരുപാട് വാഴപ്പഴം ഉണ്ടെങ്കിൽ അവ ഒരു പാത്രത്തിൽ അല്ലെങ്കിൽ കവറിൽ തന്നെ കുത്തി നിറയ്ക്കാതെ ചെറിയ അളവിൽ സൂക്ഷിക്കാം.
/indian-express-malayalam/media/media_files/2025/08/23/keep-banana-fresh-for-long-4-2025-08-23-14-51-57.jpg)
ഫ്രിഡ്ജ് ഒഴിവാക്കാം
ഉഷ്ണമേഖലാ പഴമാണ് വാഴപ്പഴം. അതിനാൽ പഴുക്കുന്നതിന് മുമ്പ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് തൊലി കറുത്തു പോകുന്നതിന് കാരണമാകും.
/indian-express-malayalam/media/media_files/2025/08/23/keep-banana-fresh-for-long-5-2025-08-23-14-51-57.jpg)
പഴത്ത വാഴപ്പഴം സൂക്ഷിക്കാൻ
നന്നായി പഴുത്ത വാഴപ്പഴം കളയരുത്. അവ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി എയർടൈറ്റ് കണ്ടെയ്നറിലേയ്ക്കു മാറ്റി ഫ്രീസറിൽ സൂക്ഷിക്കാം. ഇത് മാസങ്ങളോളം കേടുകൂടാതിരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.