/indian-express-malayalam/media/media_files/2025/07/19/soft-palappam-recipe-fi-2025-07-19-11-44-14.jpg)
പാലപ്പം | ചിത്രം: ഫ്രീപിക്
മലയാളികളുടെ പ്രഭാതഭക്ഷണങ്ങളുടെ പട്ടികയിലെ സൂപ്പർസ്റ്റാറുകളിലൊന്നാണ് അപ്പം. പാലപ്പം എന്നും വിളിക്കപ്പെടുന്ന അപ്പത്തിനു സ്വാദിഷ്ടമായ വിവിധ കോമ്പിനേഷനുകളും മലയാളികൾ കണ്ടെത്തിയിട്ടുണ്ട്. അപ്പം-സ്റ്റ്യൂ, അപ്പം-കടലക്കറി, അപ്പം-ഗ്രീൻപീസ് കറി, അപ്പം-ബീഫ്, അപ്പം- ചിക്കൻ, അപ്പം- ഉരുളക്കിഴങ്ങ് എന്നിങ്ങനെ പോവുന്നു ആ ഹിറ്റ് കോമ്പോകൾ. തേങ്ങാപ്പാൽ ചേർത്തും അപ്പം കഴിക്കാവുന്നതാണ്.
Also Read: അരച്ചെടുക്കേണ്ട, മാവ് ഇങ്ങനെ കലക്കിയെടുത്താൽ 5 മിനിറ്റിൽ ദോശ റെഡി
തലേദിവസം മാവ് അരച്ച് പുളിപ്പിച്ചെടുത്താണ് സാധാരണ അപ്പം തയ്യാറാക്കാറുള്ളത്. അതിന് യീസ്റ്റും ബേക്കിങ് സോഡയും ചേർക്കുന്നതാണ് പതിവ്. ഇതൊന്നുമില്ലാതെ തനിനാടൻ സോഫ്റ്റ് പാലപ്പം ഇനി വളരെ എളുപ്പത്തിൽ ചുട്ടെടുക്കാം. നെജി പരിചയപ്പെടുത്തുന്ന ഈ വിദ്യ ട്രൈ ചെയ്യൂ.
ചേരുവകൾ
- പച്ചരി- 1 3/4 കപ്പ്
- ചോറ്- 1 1/2 കപ്പ്
- തേങ്ങാ ചിരകിയത്- 1 കപ്പ്
- വെള്ളം- 1 1/2 കപ്പ്
- ചെറുപഴം- 1
- ഉപ്പ്- 1 ടീസ്പൂൺ
- പഞ്ചസാര- 2 ടീസ്പൂൺ
Also Read: 1 കപ്പ് അരിപ്പൊടി കൊണ്ട് വയറും മനസും നിറയ്ക്കാം
Also Read: ഇനി റവ വറുത്തെടുക്കേണ്ട, 5 മിനിറ്റിൽ ഉപ്പുമാവ് റെഡി
തയ്യാറാക്കുന്ന വിധം
- ഒരു തേങ്ങ പൊട്ടിച്ച് വെള്ളം ഗ്ലാസിലേയ്ക്ക് എടുത്ത് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തിളക്കി രാത്രി മുഴുവൻ പുളിപ്പിക്കാൻ മാറ്റി വെയ്ക്കുക.
- അര കപ്പ് അരി വെള്ളത്തിൽ കുതിർത്തുവെച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേങ്ങ ചിരകിയതും, അര കപ്പ് വേവിച്ച ചോറും പുളിപ്പിച്ച തേങ്ങാവെള്ളവും ചേർത്ത് അരയ്ക്കാം.
- ഇതിലേയ്ക്ക് ഒരു ചെറുപഴം ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കാം.
- അതിലേയ്ക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര, ആവിശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി മാറ്റി വെയ്ക്കുക.
- അടുപ്പിൽ പാൻ വെച്ച് ചൂടാക്കി മാറ്റി വെച്ചിരിക്കുന്ന മാവ് ഉപയോഗിച്ച് അപ്പം ചുട്ടെടുക്കാം.
Read More: പഞ്ഞിപോലുള്ള പുട്ടിന് ഇങ്ങനൊരു കൂട്ട് നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.