/indian-express-malayalam/media/media_files/2025/10/08/get-rid-of-cockroach-fi-2025-10-08-16-29-55.jpg)
പാറ്റകളെ തുരത്താൻ പൊടിക്കൈ ഉണ്ട് | ചിത്രം: ഫ്രീപിക്
വീടുകളിൽ, പ്രത്യേകിച്ച് അടുക്കളയിൽ, പാറ്റകളുടെ ശല്യം വളരെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. രാസവസ്തുക്കൾ അടങ്ങിയ സ്പ്രേകൾ ഉപയോഗിക്കുന്നത് പലപ്പോഴും ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. എന്നാൽ, വീട്ടിൽ എളുപ്പത്തിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് പാറ്റകളെ അകറ്റിനിർത്താൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ലായനി നമുക്ക് ഉണ്ടാക്കാൻ സാധിക്കും. പാറ്റകൾക്ക് ഇഷ്ടമല്ലാത്ത രൂക്ഷമായ ഗന്ധമാണ് ഈ ലായനിയുടെ ശക്തി.
Also Read: ചിലവ് കുറച്ച് അടുക്കള ക്ലീനിംഗ്, ഈ 5 രീതിയിൽ വിനാഗിരി ഉപയോഗിക്കൂ
ചേരുവകൾ
- വിനാഗിരി- 1 കപ്പ്
- വെള്ളം- 1 കപ്പ്
- എസൻഷ്യൽ ഓയിൽ- 10-15 തുള്ളി
Also Read: മീനിൻ്റെയും പുകയുടെയും മണം പമ്പ കടക്കും; ദിവസം മുഴുവൻ അടുക്കള സുഗന്ധത്താൽ നിറയാൻ ഇതാ ഒരു പൊടിക്കൈ
ഉണ്ടാക്കുന്ന വിധം
ഒരു സ്പ്രേ കുപ്പിയിലേയ്ക്ക് ഒരു കപ്പ് വെള്ളം ഒഴിക്കാം. അതിലേയ്ക്ക് വിനാഗിരി ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം അൽപം പെപ്പർമിൻ്റ് ഓയിലും എസെൻഷ്യൽ ഓയിലും യോജിപ്പിക്കാം. ഇത് ആവശ്യാനുസരണം ഉപയോഗിക്കാം.
Also Read: അടുക്കളയിലെ ദുർഗന്ധം ഇനി പറപറക്കും, ഈ വിദ്യകൾ ഉപയോഗിക്കൂ
ഉപയോഗിക്കേണ്ട രീതി
പാറ്റകൾ സ്ഥിരമായി ഒളിച്ചിരിക്കുന്ന ഇടങ്ങളിൽ ഇത് ഉപയോഗിക്കാം.
തറയും കൗണ്ടർടോപ്പുകളും ഈ ലായനി ഉപയോഗിച്ച് തുടയ്ക്കുന്നത് അവിടുത്തെ പാറ്റകളുടെ സാന്നിധ്യം കുറയ്ക്കാൻ സഹായിക്കും. വിനാഗിരി ഒരു ക്ലീനിംഗ് ഏജൻ്റ് കൂടിയായതിനാൽ ഇത് അഴുക്കും നീക്കം ചെയ്യും.
ഈ പ്രകൃതിദത്ത ലായനി ഉപയോഗിക്കുന്നതിലൂടെ കെമിക്കിൽ അടങ്ങിയ ഉത്പന്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. മാത്രമല്ല വീടിനുള്ളിൽ സുഗന്ധം നിറയ്ക്കാനും ഇത് ഏറെ ഗുണപ്രദമാണ്.
Read More: ദുർഗന്ധം ഓടിയൊളിക്കും, മുറികളിൽ സുഗന്ധം നിറയ്ക്കാൻ ഇതാ ഒരു പൊടിക്കൈ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.