scorecardresearch

ദുർഗന്ധം ഓടിയൊളിക്കും, മുറികളിൽ സുഗന്ധം നിറയ്ക്കാൻ ഇതാ ഒരു പൊടിക്കൈ

ഉന്മേഷവും ഊർജ്ജവും നിറഞ്ഞ ഇടമായി വീടിനകം മാറ്റാൻ ഇത് ഉപയോഗിച്ചു നോക്കൂ

ഉന്മേഷവും ഊർജ്ജവും നിറഞ്ഞ ഇടമായി വീടിനകം മാറ്റാൻ ഇത് ഉപയോഗിച്ചു നോക്കൂ

author-image
Lifestyle Desk
New Update
Trick To Make Room Smell Fresh FI

റൂം ഫ്രഷ്നർ വീട്ടിൽ തയ്യാറാക്കാം | ചിത്രം: ഫ്രീപിക്

വീടിനകത്ത് എപ്പോഴും ഒരു ഉന്മേഷം നിലനിർത്താൻ റൂം ഫ്രഷ്‌നറുകൾ സഹായിക്കും. എന്നാൽ കടകളിൽ നിന്ന് വാങ്ങുന്നവയിൽ രാസവസ്തുക്കൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് നമുക്ക് സ്വന്തമായി റൂം ഫ്രഷ്‌നർ സ്പ്രേ ഉണ്ടാക്കിയാലോ? വളരെ കുറഞ്ഞ ചിലവിൽ, ലളിതമായി അത് സാധ്യമാകും.

Advertisment

Also Read: ഒരു സ്പൂൺ കടുക് കൈയ്യിലുണ്ടെങ്കിൽ കൊതുകുകളെ തുരത്താൻ എളുപ്പമാണ്

ചേരുവകൾ

  • തിളപ്പിച്ചാറിയ വെള്ളം - 1 കപ്പ് 
  • വിച്ച് ഹേസൽ- 2 ടേബിൾ സ്പൂൺ 
  • എസെൻഷ്യൽ ഓയിൽ- 20 മുതൽ 30 തുള്ളി (ലാവെൻഡർ, ലെമൺഗ്രാസ്, ടീ ട്രീ, ഓറഞ്ച്
  • എന്നിവ ഉപയോഗിക്കാം)
  • സ്പ്രേ ബോട്ടിൽ

Also Read: വാഷിംഗ് മെഷീനിലെ ദുർഗന്ധം അകറ്റാൻ ഇതുപോലെ ചെയ്യൂ

തയ്യാറാക്കുന്ന വിധം

സ്പ്രേ ബോട്ടിൽ എടുത്ത് അതിലേക്ക് ആദ്യം എസെൻഷ്യൽ ഓയിൽ ഒഴിക്കാം. അതിനുശേഷം വിച്ച് ഹേസൽ ചേർക്കാം. ഇത് എണ്ണയെ വെള്ളത്തിൽ ലയിപ്പിക്കാൻ സഹായിക്കും. ഇനി ബോട്ടിലിൽ ഡിസ്റ്റിൽഡ് വാട്ടറോ തിളപ്പിച്ചാറിയ വെള്ളമോ നിറയ്ക്കുക. ബോട്ടിൽ അടച്ച് നന്നായി കുലുക്കി എല്ലാ ചേരുവകളും യോജിപ്പിക്കാം. ഇനി ആവശ്യാനുസരണം ഉപയോഗിക്കാം. 

Advertisment

Also Read: കരിമ്പൻ കളയാൻ പണിപ്പെടേണ്ട വിനാഗിരി കൈയ്യിലുണ്ടെങ്കിൽ

ഉപയോഗിക്കേണ്ട വിധം

ഓരോ തവണ ഉപയോഗിക്കുന്നതിനു മുൻപും ബോട്ടിൽ നന്നായി കുലുക്കുക. ശേഷം മുറിയിൽ സ്പ്രേ ചെയ്യാം. കർട്ടനുകളിലും തുണികളിലുമൊന്നും അധികം സ്പ്രേ ചെയ്യാതെ ശ്രദ്ധിക്കുക. ഇത് ഫ്രിഡ്ജിലോ തണുപ്പുള്ള സ്ഥലത്തോ സൂക്ഷിക്കുന്നത് കൂടുതൽ നാൾ കേടുകൂടാതെയിരിക്കാൻ സഹായിക്കും.

Read More: ദിവസങ്ങളോളം വസ്ത്രത്തിൽ സുഗന്ധം നിൽക്കും; ഇതാ 5 പൊടിക്കൈകൾ

Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: