/indian-express-malayalam/media/media_files/2025/10/06/tips-to-remove-fungus-mould-fi-2025-10-06-09-45-03.jpg)
കരിമ്പനകറ്റാനുള്ള നുറുങ്ങുവിദ്യകൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/04/remove-mould-and-stain-from-clothes-1-2025-10-04-15-49-25.jpg)
ഒരു സ്പ്രേ ബോട്ടിലിൽ വിനാഗിരിയും വെള്ളവും തുല്യ അളവിൽ എടുത്ത് മിക്സ് ചെയ്യാം. ഈ ലായനി കരിമ്പൻ ബാധിച്ച ഭാഗങ്ങളിൽ നന്നായി സ്പ്രേ ചെയ്യാം. ഇത് കുറഞ്ഞത് 15 മുതൽ 30 മിനിറ്റ് വരെ വസ്ത്രത്തിൽ പിടിക്കാൻ വെക്കണം.
/indian-express-malayalam/media/media_files/2025/10/04/remove-mould-and-stain-from-clothes-2-2025-10-04-15-49-25.jpg)
വിനാഗിരി ലായനി പുരട്ടിയ ശേഷം വസ്ത്രം വാഷിംഗ് മെഷീനിൽ ഇടുക. തുണിയുടെ ലേബലിൽ നിർദ്ദേശിച്ചിരിക്കുന്നതനുസരിച്ചുള്ള താപനിലയിൽ വെള്ളംമെടുക്കാം. അതുപയോഗിച്ച് തുണി കഴുകാം. ചൂടുവെള്ളം ഫംഗസ് സ്പോറുകളെ നശിപ്പിക്കാൻ ഏറ്റവും ഫലപ്രദമാണ്.
/indian-express-malayalam/media/media_files/2025/10/04/remove-mould-and-stain-from-clothes-3-2025-10-04-15-49-25.jpg)
സാധാരണ ഡിറ്റർജന്റിനൊപ്പം ഒരു കപ്പ് വിനാഗിരി കൂടി വാഷിംഗ് മെഷീനിൽ ചേർക്കുന്നത് ഫംഗസ് പൂർണ്ണമായും നശിക്കാനും, ദുർഗന്ധം മാറാനും, വസ്ത്രങ്ങൾക്ക് മൃദുത്വം നൽകാനും സഹായിക്കും.
/indian-express-malayalam/media/media_files/2025/10/04/remove-mould-and-stain-from-clothes-4-2025-10-04-15-49-25.jpg)
കഴുകിയ ശേഷം വസ്ത്രങ്ങൾ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നന്നായി ഉണങ്ങാനിടുക. സൂര്യരശ്മി ഒരു സ്വാഭാവിക ഫംഗസ് നാശിനിയാണ്. വസ്ത്രത്തിൽ ഈർപ്പം ഒട്ടുമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മടക്കി വെയ്ക്കാം.
/indian-express-malayalam/media/media_files/2025/10/04/remove-mould-and-stain-from-clothes-5-2025-10-04-15-49-25.jpg)
കരിമ്പൻ പൂർണ്ണമായും മാറിയിട്ടില്ലെങ്കിൽ, ഈ പ്രക്രിയ ഒരു തവണ കൂടി ആവർത്തിക്കാവുന്നതാണ്. വിനാഗിരി ഉപയോഗിക്കുമ്പോൾ ബ്ലീച്ചുമായോ മറ്റ് ക്ലീനിംഗ് ഉൽപ്പന്നങ്ങളുമായോ കലർത്തരുത് എന്ന് പ്രത്യേകം ഓർക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.