/indian-express-malayalam/media/media_files/2025/10/03/tips-to-get-rid-of-kitchen-odour-fi-2025-10-03-14-12-14.jpg)
/indian-express-malayalam/media/media_files/2025/10/03/tips-to-get-rid-of-kitchen-odour-1-2025-10-03-14-12-24.jpg)
ഇന്ന് വീടിനകത്തും പുറത്തും വായു മലിനീകരണം ഒരു വലിയ പ്രശ്നമാണ്. പ്രത്യേകിച്ച്, പാചകം ചെയ്യുമ്പോൾ അടുക്കളയിൽ ഉണ്ടാകുന്ന പുക, എണ്ണമയം, മറ്റ് വാസനകൾ എന്നിവ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. വിലകൂടിയ എയർ പ്യൂരിഫയറുകൾ വാങ്ങാതെ തന്നെ, കുറഞ്ഞ ചിലവിൽ വീട്ടിലെ അടുക്കള വായു ശുദ്ധീകരിക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ ഇതാ.
/indian-express-malayalam/media/media_files/2025/10/03/tips-to-get-rid-of-kitchen-odour-2-2025-10-03-14-12-24.jpg)
ബേക്കിംഗ് സോഡ മാജിക്
ദുർഗന്ധം വലിച്ചെടുക്കുന്നതിൽ ബേക്കിംഗ് സോഡ ഒരു മികച്ച ഏജന്റാണ്. ഒരു ചെറിയ പാത്രത്തിൽ ബേക്കിംഗ് സോഡ എടുത്ത്, അത് അടുക്കളയിൽ, പ്രത്യേകിച്ച് പാചകം ചെയ്യുന്ന സ്ഥലത്തിനടുത്ത് വയ്ക്കാം. ഇത് എണ്ണമയമുള്ള വാസനകളും മറ്റ് ദുർഗന്ധങ്ങളും വലിച്ചെടുത്ത് വായു ശുദ്ധിയുള്ളതാക്കും. ഒരു മാസത്തിലൊരിക്കൽ ഈ സോഡ മാറ്റുന്നത് നല്ല ഫലം നൽകും.
/indian-express-malayalam/media/media_files/2025/10/03/tips-to-get-rid-of-kitchen-odour-3-2025-10-03-14-12-24.jpg)
പ്രകൃതിദത്ത എയർ ഫ്രഷ്നർ
കെമിക്കലുകൾ അടങ്ങിയ എയർ ഫ്രഷ്നറുകൾക്കു പകരം നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളുടെ തൊലികൾ ഉപയോഗിക്കാം. കുറച്ച് വെള്ളത്തിൽ ഈ തൊലികൾ, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവയിട്ട് തിളപ്പിക്കാം. ഈ ആവി അടുക്കളയിൽ നിറഞ്ഞ്, എണ്ണയുടെയും മസാലയുടെയും രൂക്ഷഗന്ധം മാറ്റി സുഗന്ധം നിറയ്ക്കും.
/indian-express-malayalam/media/media_files/2025/10/03/tips-to-get-rid-of-kitchen-odour-4-2025-10-03-14-12-24.jpg)
ചെടികളുടെ പങ്ക്
ചെടികൾ പ്രകൃതിദത്തമായ പ്യൂരിഫയറുകളാണ്. അടുക്കളയിൽ വയ്ക്കാൻ പറ്റിയ ചില എയർ പ്യൂരിഫൈയിംഗ് പ്ലാന്റുകൾ ഉണ്ട്. സ്പൈഡർ പ്ലാന്റ്, സ്നേക്ക് പ്ലാന്റ് എന്നിവ അടുക്കളയിലെ വിഷവാതകങ്ങളെയും കാർബൺ മോണോക്സൈഡിനെയും നീക്കം ചെയ്യാൻ സഹായിക്കും. ജനലിനടുത്തോ, വെളിച്ചമുള്ള സ്ഥലത്തോ ഇവ വെയ്ക്കുന്നത് വായുവിനെ ശുദ്ധീകരിക്കാൻ വളരെ നല്ലതാണ്.
/indian-express-malayalam/media/media_files/2025/10/03/tips-to-get-rid-of-kitchen-odour-5-2025-10-03-14-12-24.jpg)
ചിരട്ടക്കരി
കടകളിൽ ലഭ്യമായ ആക്ടിവേറ്റഡ് ചാർക്കോൾ ഉപയോഗിച്ച് വീട്ടിൽ എയർ പ്യൂരിഫയിംഗ് ബാഗുകൾ ഉണ്ടാക്കാം. ചിരട്ട കത്തിച്ചെടുക്കുന്ന കരി തുണി സഞ്ചികളിലാക്കി അടുക്കളയുടെ വിവിധ ഭാഗങ്ങളിൽ തൂക്കിയിടുന്നത് ദുർഗന്ധങ്ങളെ വലിച്ചെടുക്കാൻ സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us