scorecardresearch

മീനിൻ്റെയും പുകയുടെയും മണം പമ്പ കടക്കും; ദിവസം മുഴുവൻ അടുക്കള സുഗന്ധത്താൽ നിറയാൻ ഇതാ ഒരു പൊടിക്കൈ

ദിവസം മുഴവൻ പാചകം നടക്കുന്നതിനാൽ അടുക്കള പലവിധ ഗന്ധങ്ങളാൽ നിറയും, അതിനായി കടയിൽ നിന്നും ഫ്രഷ്നർ വാങ്ങേണ്ട. പകരം ഇത് ഉപയോഗിക്കൂ

ദിവസം മുഴവൻ പാചകം നടക്കുന്നതിനാൽ അടുക്കള പലവിധ ഗന്ധങ്ങളാൽ നിറയും, അതിനായി കടയിൽ നിന്നും ഫ്രഷ്നർ വാങ്ങേണ്ട. പകരം ഇത് ഉപയോഗിക്കൂ

author-image
WebDesk
New Update
Kitchen Freshner With Lemon FI

നാരങ്ങളയും ഗ്രാമ്പൂവും ഉപയോഗിച്ച് അടുക്കള ഫ്രഷ്നർ തയ്യാറാക്കാം | ചിത്രം: ഫ്രീപിക്

അടുക്കളയിലെ രൂക്ഷഗന്ധം പലപ്പോഴും ഒരു പ്രശ്നമാകാറുണ്ട്, പ്രത്യേകിച്ച് മീൻ കറി വെക്കുമ്പോഴും ഇറച്ചി പാചകം ചെയ്യുമ്പോഴും. ഇത് ഒഴിവാക്കാൻ കെമിക്കലുകൾ അടങ്ങിയ എയർ ഫ്രഷ്നറുകളാണോ ഉപയോഗിക്കാറുള്ളത്? എന്നാൽ പകരം പ്രകൃതിദത്തവും ആരോഗ്യകരവുമായ ഒരു പരിഹാരം തേടുന്നതാണ് നല്ലത്. അതിനായി അടുക്കളയിൽ സുലഭമായ നാരങ്ങയും ഗ്രാമ്പൂവും ഉപയോഗിക്കാം. ഈച്ചകളെയും പ്രാണികളെയും അകറ്റി ദിവസം മുഴുവൻ അടുക്കളയിൽ സുഗന്ധം നിറയ്ക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.

Advertisment

Also Read: അടുക്കള ടൈൽസിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണയും കറയും നീക്കം ചെയ്യാൻ ടിഷ്യൂ പേപ്പർ വേണ്ട, പകരം ഈ വിദ്യ ട്രൈ ചെയ്യൂ

ചേരുവകൾ 

  • നാരങ്ങ - 2 എണ്ണം (സ്ലൈസ് ചെയ്തത്)
  • ഗ്രാമ്പൂ - 10-15 എണ്ണം
  • വെള്ളം - 2-3 കപ്പ്

Also Read: ലിക്വിഡ് ഡിഷ്‌വാഷറുകൾ അലർജിയാണോ? പാത്രങ്ങൾ വൃത്തിയാക്കാൻ ഇവ ഉപയോഗിക്കൂ

Kitchen Freshner With Lemon 5
അടുക്കള പുതുപുത്തനായിരിക്കാൻ ഒരു പൊടിക്കൈ | ചിത്രം: ഫ്രീപിക്

തയ്യാറാക്കുന്ന വിധം

  • ഒരു ചെറിയ പാത്രത്തിൽ 2-3 കപ്പ് വെള്ളം എടുക്കാം.
  • നാരങ്ങ വട്ടത്തിൽ മുറിച്ച് വെള്ളത്തിലേക്ക് ചേർക്കാം.
  • ഇതിലേക്ക് ഗ്രാമ്പൂ കൂടി ചേർക്കാം.
  • ഈ പാത്രം അടുപ്പത്ത് വെച്ച് ചെറുതീയിൽ ചൂടാക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ തീ
  • കുറച്ചു വയ്ക്കാം. ശേഷം അത് തണുക്കാൻ മാറ്റി വയ്ക്കാം.
  • ഈ മിശ്രിതം തണുത്തതിനു ശേഷം ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം. അടുക്കളയിൽ ദുർഗന്ധം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്യാം. 

Also Read: അടുക്കളയിലെ ദുർഗന്ധം മുതൽ തുണിയിലെ കറ അകറ്റാൻ വരെ; ഒരു മുറി നാരങ്ങയുടെ ഈ ഉപയോഗങ്ങൾ അറിയാമോ?

ഗുണങ്ങൾ

  • പാചകം ചെയ്യുമ്പോൾ തന്നെയോ, പാചകം ചെയ്തതിന് ശേഷമോ ഇത് ഉപയോഗിക്കാവുന്നതാണ്.
  • നാരങ്ങയുടെയും ഗ്രാമ്പൂവിൻ്റെയും മണം പാറ്റകളെയും പല്ലികളെയും തുരത്താൻ അനുഗുണമാണ്. 

Read More: അടുക്കള വെട്ടിത്തിളങ്ങും ദിവസം മുഴുവൻ സുഗന്ധം നിൽക്കും, ഇതുപയോഗിച്ചു നോക്കൂ

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: