/indian-express-malayalam/media/media_files/2025/10/02/clean-kitchen-using-vinegar-fi-2025-10-02-15-04-28.jpg)
അടുക്കള വൃത്തിയാക്കാൻ എങ്ങനെ വിനാഗിരി ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/02/clean-kitchen-using-vinegar-1-2025-10-02-15-04-44.jpg)
കൗണ്ടർടോപ്പുകളും പ്രതലങ്ങളും വൃത്തിയാക്കാൻ
കൗണ്ടർടോപ്പുകൾ, മേശകൾ, മറ്റ് പ്രതലങ്ങൾ എന്നിവ വൃത്തിയാക്കാൻ വിനാഗിരി ഒരു മികച്ച തിരഞ്ഞെടുപ്പാണ്. വെള്ളവും വിനാഗിരിയും തുല്യ അളവിൽ എടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ നിറയ്ക്കുക. ഇത് പ്രതലങ്ങളിൽ സ്പ്രേ ചെയ്ത ശേഷം ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചാൽ അഴുക്കും കറകളും നീങ്ങി ഉപരിതലം തിളങ്ങും.
/indian-express-malayalam/media/media_files/2025/10/02/clean-kitchen-using-vinegar-2-2025-10-02-15-04-44.jpg)
സിങ്കിലെ കറകളും ദുർഗന്ധവും അകറ്റാൻ
കുറച്ച് വിനാഗിരി സിങ്കിലേക്ക് ഒഴിച്ച് ഏകദേശം 10 മിനിറ്റ് വെയ്ക്കാം. അതിനുശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ഇത് കട്ടിയുള്ള കറകൾ നീക്കാനും ദുർഗന്ധം മാറ്റാനും സഹായിക്കും.
/indian-express-malayalam/media/media_files/2025/10/02/clean-kitchen-using-vinegar-3-2025-10-02-15-04-44.jpg)
മൈക്രോവേവ് എളുപ്പത്തിൽ വൃത്തിയാക്കാം
ഒരു പാത്രത്തിൽ വെള്ളവും അല്പം വിനാഗിരിയും ചേർത്ത് മൈക്രോവേവിൽ വെച്ച് ഏകദേശം 5 മിനിറ്റ് ചൂടാക്കാം. ആ സമയത്ത് ഉണ്ടാകുന്ന നീരാവി കറകളെ അയവുള്ളതാക്കും. അതിനുശേഷം ഒരു തുണി ഉപയോഗിച്ച് എളുപ്പത്തിൽ തുടച്ചുമാറ്റാം.
/indian-express-malayalam/media/media_files/2025/10/02/clean-kitchen-using-vinegar-4-2025-10-02-15-04-44.jpg)
പാത്രങ്ങളിലെ കട്ടിയുള്ള കറകൾ നീക്കാൻ
കുറച്ച് വിനാഗിരി വെള്ളത്തിൽ ചേർത്ത് പാത്രങ്ങൾ അതിൽ മുക്കിവെയ്ക്കാം. അല്ലെങ്കിൽ നേരിട്ട് കറയുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കാം. കുറച്ചു സമയം കഴിഞ്ഞ് കഴുകുമ്പോൾ കറകൾ നീങ്ങിക്കിട്ടും.
/indian-express-malayalam/media/media_files/2025/10/02/clean-kitchen-using-vinegar-5-2025-10-02-15-04-44.jpg)
ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധം അകറ്റാൻ
ഒരു ചെറിയ പാത്രത്തിൽ കുറച്ച് വിനാഗിരി ഒഴിച്ച് ഫ്രിഡ്ജിനുള്ളിൽ വെക്കുക. ഇത് ദുർഗന്ധം വലിച്ചെടുത്ത് ഫ്രിഡ്ജിനുള്ളിൽ നല്ല മണം നിലനിർത്താൻ സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us